കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്..പരിഹാസവുമായി സാറ ജോസഫ്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കെപ്പെട്ട കേസിൽ പ്രതികരണവുമായി എഴുത്തുകാരി സാറ ജോസഫ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് സാറ ജോസഫ് രം​ഗത്തെത്തിയത്. കഴിഞ്ഞ അഞ്ചു കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ എന്ന് സാറ ജോസഫ് പറഞ്ഞു ഫേസ്ബുക്കിലായിരുന്നു പ്രതികരണം.

ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. സാറ ജോസഫ് പരിഹസിച്ചു. ഇനിഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ചയാണെന്നും സാറ ജോസഫ് പരിഹസിച്ചു.

1


സാറാജോസഫിന്റെ:

അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്ത്രിയുടെരാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ.
ഇനിഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!!
അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും.
അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്.
അല്ലാതെ..........വേറൊന്ന്വല്ല.

2


കേസിലെ സർക്കാർ നിലപാടിനെ മനുഷ്യാവകാശ പ്രവർത്തക കെ അജിതയും വിമർശിച്ചു. അതിജീവിതക്കൊപ്പമെന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ അവസാന ഘട്ടത്തിൽ മാറ്റിയത് സംശയാസ്പദമാണെന്നും അജിത പറഞ്ഞു. അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് സംശയിക്കുന്നു. കേസ് ഇങ്ങനെ പോയാൽ ഒന്നുമല്ലാതാകും. സർക്കാർ നിലപാട് തിരുത്തണമെന്നും അജിത ആവശ്യപ്പെട്ടു.

3

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി. അതിജീവിത നൽകിയ ഹരജി പരി​ഗണിക്കവേയായിരുന്ന കോടതിയുടെ പരാമർശമശം. സമയം ആവശ്യമാണെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതിഭാ​ഗത്തിന്റെ ഭാ​ഗം കേൾക്കാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

നടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളിൽ സർക്കാർ വിശദീകരണം നൽകണമെന്ന് നിർദേശിച്ച കോടതി തുടരന്വേഷണത്തിനു് സമയം നീട്ടിനൽകില്ലെന്നു വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

4

അന്വേഷണം അട്ടിമറിക്കുന്നു എന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ പറഞ്ഞു. സർക്കാർ നടിക്കൊപ്പമാണ്. നടി നിർദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. നടിയുമായി ആലോചിച്ച് പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു. തുടരന്വേഷണത്തിന്റെ സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്നും ഇനി അതു നീട്ടിനൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. നടിയുടെ ആക്ഷേപത്തിൽ സർക്കാർ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
dileep actress case:Then she will get justice, and the investigation will end Sarah Joseph mocked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X