Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജുവിനെ വിസ്തരിക്കരുതെന്ന് ദിലീപ് പറഞ്ഞതിലെ ചേതോവികാരവും അതാണ്'; അഡ്വ ബിഎ ആളൂർ

മീഡിയയെ വിലക്കെടുത്തുകൊണ്ട് നടത്തുന്ന പ്രചാരണം അത് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും തങ്ങൾ പരാജയപ്പെടുമെന്ന തോന്നൽ കൊണ്ടാണെന്ന് ആളൂർ

 9-1677399390.jpg -Prope

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികൾ പരസ്യപ്പെടുത്താനുള്ള ശ്രമം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അനുകൂലികൾ നടത്തുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നത്. ഇതിനെതിരെ വിചാരണ കോടതിയെ സമീപിക്കാനൊരുങ്ങുകയണ് പ്രോസിക്യൂഷൻ എന്നാണ് റിപ്പോർട്ട്. അതിനിടെ വിഷയത്തിൽ പ്രതികരിക്കുകയാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകനായ ബി എ ആളൂർ. മീഡിയയെ വിലക്കെടുത്തുകൊണ്ട് നടത്തുന്ന പ്രചാരണം അത് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും തങ്ങൾ പരാജയപ്പെടുമെന്ന തോന്നൽ കൊണ്ടാണെന്ന് ആളൂർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് ആളൂരിൻരെ പ്രതികരണം. വായിക്കാം

 പരാജയപ്പെടുമെന്ന തോന്നൽ കൊണ്ടാണ്

പരാജയപ്പെടുമെന്ന തോന്നൽ കൊണ്ടാണ്

ഇത് മറ്റൊരു തന്ത്രമാണ്. പല കേസുകളിലും മാധ്യമങ്ങൾക്കൊരു സ്ട്രാറ്റജിയുണ്ടാകും. ഇന്നയാളുടെ കൂടെ നിൽക്കണം അല്ലെങ്കിൽ ഇന്നയാളെ ശിക്ഷിക്കണം എന്ന്. പലപ്പോഴും മാധ്യമങ്ങൾ പൊതുജനത്തിന്റെ കൂടെയാണ് നിൽക്കാറുള്ളത്. മീഡിയയെ വിലക്കെടുത്തുകൊണ്ട് നടത്തുന്ന പ്രചാരണം അത് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും തങ്ങൾ പരാജയപ്പെടുമെന്ന തോന്നൽ കൊണ്ടാണ്.

 അതിനർത്ഥം ദിലീപ് കുറ്റക്കാരനാണെന്നല്ല

അതിനർത്ഥം ദിലീപ് കുറ്റക്കാരനാണെന്നല്ല

ഒരു സാക്ഷി പ്രഥമ വിസ്താരത്തിൽ തന്നെ എല്ലാം പറഞ്ഞാൽ ഏത് ക്രിമിനൽ അഭിഭാഷകന്റേയും മുട്ട് വിറയ്ക്കും. കാരണം അവിടെ ക്രോസ് എക്സാമിനേഷന് സ്കോപ്പില്ല. 161 ൽ പറയുന്നത് പോലെ സാക്ഷി മൊഴി നൽകിയാൽ അവിടെ കോൺട്രാഡിക്ഷൻ ഇല്ല, ഒമിഷൻ ഇല്ല, എക്സാജെറേഷൻ ഇല്ല. കള്ള പ്രചരണങ്ങളുടെ വലയിൽ സാക്ഷികൾ പെട്ട് പോയാൽ നമ്മുക്ക് ആർക്കും അവരെ കുറ്റം പറയാൻ പറ്റില്ല. നേരത്തേ ദിലീപിനെ കുറിച്ച് നിരവധി മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട്. അതിനർത്ഥം ദിലീപ് കുറ്റക്കാരനാണെന്നല്ല.

പൾസർ സുനിക്കുള്ള അതേ അവകാശവും അധികാരവും

പൾസർ സുനിക്കുള്ള അതേ അവകാശവും അധികാരവും

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്കുള്ള അതേ അവകാശവും അധികാരവും തന്നെയാണ് ദിലീപിനും ഉള്ളത്. ദിലീപ് കോടതിയിൽ വരുന്നുസ പൾസർ സുനി കോടതിയിൽ വരാതെ വിസ്താം നേരിടുന്നു. പൾസർ സുനിയെ സംബന്ധിച്ച് കേസിൽ നേരിട്ട് ഇടപെട്ടുവെന്നാണ് ആരോപണം. ഇത്തരത്തിൽ ശക്തമായ വാദങ്ങൾ അയാൾക്കെതിരെ നിൽക്കുമ്പോൾ അയാളുടേയും അയാളുടെ അഭിഭാഷകന്റേയും അവകാശമാണ് തനിക്കെതിരായ എല്ലാ രേഖകളും പരിശോധിക്കുകയെന്നുള്ളത്.

പ്രോസിക്യൂഷൻ കൊണ്ടുവന്നില്ലെങ്കിൽ

പ്രോസിക്യൂഷൻ കൊണ്ടുവന്നില്ലെങ്കിൽ

വിചാരണ കോടതിയാണ് ക്രിമിനൽ അഭിഭാഷകനെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ കോടതി. കേസിൽ പ്രോസിക്യൂഷന് പറയാനുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ കൊണ്ടുവന്നില്ലെങ്കിൽ അവർ കുറ്റം തെളിയിക്കുന്നതിൽ നിന്നും വലിയ പരാജയം നേരിടും. പ്രോസിക്യൂഷൻ കൊണ്ടുവന്ന തെളിവുകൾ ഒന്നും ക്രെഡിബിൾ അല്ല, അതിന് ഇന്ന സാഹചര്യങ്ങളാണെന്ന് കോടതിയെ ധരിപ്പിക്കുക,അങ്ങനെ വരുമ്പോൾ ബെനിഫിറ്റ് ഓഫ് ഡൗട്ട് പ്രതിക്കാണ് ലഭിക്കുക. അത് ലഭിക്കുന്നതിന് വേണ്ടി ഇന്ന കാര്യങ്ങൾ പ്രോസിക്യൂഷൻ കൊണ്ടുവന്നില്ല, ഇന്ന സാക്ഷികളെ വിസ്തരിച്ചില്ലയെന്ന് പ്രതിഭാഗം പറഞ്ഞേക്കും.

മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം

മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം


മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം ഇത് തന്നെയാണ്. ആ സാക്ഷി വന്നില്ല, ക്രെഡിബിൾ ആയിട്ടുള്ള സാക്ഷിയായിട്ടും അവര ഹാജാരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു, അല്ലെങ്കിൽ ഈ കോൺട്രാഡിക്ഷൻ നമ്മുക്ക് ചോദിക്കാൻ പറ്റിയില്ല, അല്ലെങ്കിൽ ഇന്ന സാക്ഷിയെ കൊണ്ടുവരുമ്പോൾ ഇന്ന കാര്യങ്ങൾ വെളിപ്പെടുത്തപ്പെടും , എന്നൊക്കെ മേൽക്കോടതികളിൽ നിന്നും ബെനഫിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഭാഗം ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+