Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ പദ്ധതി അതോ? സുപ്രീം കോടതിയിലെ സുപ്രധാന ആവശ്യം..രാഹുൽ ഈശ്വർ പറയുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജുലൈ അവസാനത്തോടെയെങ്കിലും വിധി വരുന്നത് കൂടുതൽ ആശ്വാസകരമാകുമെന്ന് രാഹുൽ ഈശ്വർ. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വായിൽ നിന്ന് വീഴുന്ന എല്ലാ കാര്യങ്ങളും ഈ കേസിൽ വളരെ സുപ്രധാനമാണ്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കാതെ തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകളിലേക്ക്

'നടി ആക്രമിക്കപ്പെട്ട കേസ് വളരെ വേഗത്തിൽ പൂർത്തിയാക്കണമെന്ന അഭിപ്രായം ഇല്ല എന്നാൽ അനാവശ്യമായ വൈകൽ ഉണ്ടാകരുത്. ജുലൈയിൽ കേസ് തീർക്കാൻ നിർദ്ദേശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോൾ മെയിൽ ഒരു സിറ്റിംഗ് മതിയെന്ന് ദിലീപിന്റെ അഭിഭാഷകനായ മുകുൾ റോത്തഗി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം മറ്റെന്തെങ്കിലും കണ്ടിട്ടുണ്ടാകാം.

 rahul eswar dileep

ഇനി കേസിൽ വലിയ ആലോപണങ്ങളോ വെളിപ്പെടുത്തലുകളോ വരുമെന്ന് ആരും കരുതുന്നില്ല. കേസ് ഫൈനൽ ലാപ്പിലേക്ക് കടന്നുവെന്ന് വേണമെങ്കിൽ പറയാം. മെയിൽ ദിലീപിന് എന്തെങ്കിലും സുപ്രധാന കാര്യങ്ങൾ പറയാൻ ഉണ്ടാകാം. ബാലചന്ദ്രകുമാറിന്റെ ഇൽ മോട്ടീവ് തെളിയിക്കാനുള്ള ഉദ്ദേശമൊക്കെ ദിലീപ് കാണാം.

ബാലചന്ദ്രകുമാറിന് ദിലീപിനോട് വ്യക്തി വൈരാഗ്യമാണെന്നും അത് തെളിയിക്കാൻ ഏതെങ്കിലും വ്യക്തിയെ പ്രൊഡ്യൂസ് ചെയ്യാൻ ചിലപ്പോൾ പദ്ധതി ഉണ്ടാകാം. നേരത്തേ ഹൈക്കോടതിയൽ ബാലചന്ദ്രകുമാറിന്റെ ഒന്നരമിനിറ്റ് നീണ്ട് നിൽക്കുന്ന ഓഡിയോ ദിലീപ് നൽകിയിരുന്നു, മാത്രമല്ല തനിക്ക് വേണ്ടി ജാമ്യം നിൽക്കണമെന്ന് ബാലചന്ദ്രകുമാർ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു, ദിലീപ് പറ്റില്ലെന്ന് അറിയിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തിന് പ്രൂവ് ചെയ്യാമല്ലോ.

ബാലചന്ദ്രകുമാറിന്റേത് പ്രതികാര നടപടിയാണെന്നൊക്കെ ഉള്ള കാര്യങ്ങൾക്ക് സാധ്യത ഉണ്ട്. ബാലചന്ദ്രകുമാറിന്റെ ലക്ഷ്യം ശരിയല്ലെന്ന് തെളിയിക്കാനുള്ള സാക്ഷികളും തെളിവുകളും ദിലീപിന് സമർപ്പിക്കാൻ ഉണ്ടായാൽ അതുകൊണ്ട് തന്നെ അതിനെ തെറ്റ് പറയാൻ കഴിയില്ല. വളരെ കലങ്ങി മറഞ്ഞ കേസാണ്, ആ രീതിയിൽ ആളുകൾ ഏറെ ഉറ്റുനോക്കപ്പെട്ട കേസാണ്.

rahuleaswar

വിധി ജൂൺ, ജുലൈ മാസങ്ങൾക്ക് മുൻപ് വന്നാൽ വളരെ ആശ്വാസകരമാണ്. ബാലചന്ദ്രകുമാർ എന്ന വ്യക്തി ശക്തമായ നിലപാട് മുന്നോട്ട് വെയ്ക്കാനും അത് മിതമായ രീതിയിൽ അവതരിപ്പിക്കാനും കഴിവുള്ള വ്യക്തിയാണ്. എന്നിരുന്നാൽ പോലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയിൽ ക്രോസ് വിസ്താരം നടക്കുമ്പോൾ അത് അദ്ദേഹത്തെ ബാധിക്കുന്നുണ്ടാകും. ബാലചന്ദ്രകുമാറിന്റെ വായിൽ നിന്ന് വീഴുന്ന ഓരോ കാര്യവും പ്രധാനമാണ്.

ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടോ ദിലീപ് ഫോണിൽ വീഡിയോ കണ്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. ബാലചന്ദ്രകുമാറിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാതെ അദ്ദേഹത്തിന്റെ നറേറ്റീവ് പൊളിക്കാൻ ഒരുപാട് ചോദ്യങ്ങൾ പ്രതിഭാഗത്തിന് ചോദിക്കേണ്ടി വരും. എത്രയും പെട്ടെന്ന് ക്രോസ് വിസ്താരം പൂർത്തിയാകട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്', രാഹുൽ ഈശ്വർ പറഞ്ഞു.

കേസ് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ അവധാനതയോട് കാര്യങ്ങൾ പോകാൻ പാടില്ലെന്ന ചിന്ത പ്രതിഭാഗത്തിന് ഉണ്ടാകാം. സുപ്രീം കോടതി ജുലൈക്കുള്ളിൽ കേസ് തീർക്കാൻ നിർദ്ദേശം നൽകിയാൽ പിന്നീട് എന്തെങ്കിലും വിഷയം ഉയർത്തി ദിലീപ് വിഭാഗത്തിന് കോടതിയിൽ പോകാനൊരു അവസരം ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിലായിരിക്കാം മെയ് മാസത്തിലേക്ക് കോടതിയോട് സമയം ചോദിച്ചത്. അതിൽ തെറ്റ് പറയാനാകില്ല', രാഹുൽ ഈശഅവർ പറഞഅഞു.

അതേസമയം കേസിലെ തെളിവുകളെ പൊളിക്കാൻ തങ്ങൾക്ക് കൂടുതൽ സമയം വേണമെന്ന് പ്രതിഭാഗം സമ്മതിക്കുന്ന സ്ഥിതിയാണ് ഇവിടെ ഇപ്പോൾ ഉണ്ടായക്കൊണ്ടിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ പ്രകാശ് ബാരെ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിലേക്ക് കേസ് വഴി മാറിയിരിക്കുകയാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+