
ദിലീപ് കേസ്; 'ഫോൺ നഷ്ടപ്പെട്ടത് വീട്ടിൽ വെച്ച്, എട്ടിനും എട്ടേ മുക്കാലിനുമിടെ', ഷോണിന്റെ പരാതി പുറത്ത്
കൊച്ചി: തന്റെ ഫോൺ കാണാതായതുമായി ബന്ധപ്പെട്ട് ഷോൺ ജോർജ് പോലീസിന് നൽകിയ പരാതി പുറത്ത്. 2019 ലാണ് ഷോൺ പരാതി നൽകിയിരിക്കുന്നത്. ഉപയോഗിച്ച് കൊണ്ടിരുന്ന ഐഫോണ്‍ എക്‌സ് ഫോണ്‍ 2019 നവംബര്‍ 25ന് നഷ്ടപ്പെട്ടെന്നാണ് പരാതിയില്‍ ഷോണ്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ വാട്സ് ആപ് സന്ദേശം അയച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെ അന്വേഷണ സംഘം ഫോണിനായി ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരാതിയുടെ പകർപ്പ് പുറത്തുവന്നിരിക്കുന്നത്.
Recommended Video
ദിലീപ് കേസ്; ഫോൺ കൊടുക്കാൻ തയ്യാറാകാതെ ഷോൺ, ക്രൈംബ്രാഞ്ചുമായി തർക്കം

'ഞാന്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ഐഫോണ്‍ എക്‌സ് മൊബൈല്‍ ഫോണ്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ നഷ്ടപ്പെട്ടിരിക്കുന്നു. എട്ടു മണിക്കും 8.45നും ഇടയിലാണ് ഫോണ്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇന്നേ ദിവസം വീടിന് പുറത്തു പോയിട്ടില്ല. എന്റെ പരാതി സ്വീകരിച്ച് ഫോണ്‍ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു', എന്നാണ് കോട്ടയം എസ്പിക്ക് നൽകിയ പരാതിയിൽ ഷോൺ പറയുന്നത്.

ഈരാറ്റുപേട്ടയിലെ വീട്ടിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. 'ദിലീപിനെ' പൂട്ടണം എന്ന പേരിൽ തുടങ്ങിയ വ്യാജ വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു റെയ്ഡ്. നേരത്തേ അനൂപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഷോൺ ജോർജിന്റെ പേരിലുള്ള വാട്സ് ആപ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പോലീസ് കണ്ടെത്തിയിരുന്നു.

ഷോണിന്റെ ഫോൺ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. എന്നാൽ പോലീസ് ആവശ്യപ്പെട്ട ഫോൺ ഇല്ലെന്നും ഫോൺ കാണാതെ പോയെന്നും ഷോൺ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെ മുഴുവൻ ഫോണുകളും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. നൽകാനാവില്ലെന്ന് ഷോൺ അറിയച്ചതോടെ പോലീസ് സംഘവും ഷോണും തമ്മിൽ തർക്കം ഉണ്ടായതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം 2019 ൽ കാണാതായ ഫോണിന് വേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിന്റെ അടിസ്ഥാനം മനസിലാകുന്നില്ലെന്ന് പിസി ജോർജും മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണവുമായി തങ്ങൾ സഹകരിച്ചതാണ്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ അവർ മകന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ടാബ്‌ലറ്റ് വരെ വേണമെന്ന് വരെ പറഞ്ഞ് ബഹളമുണ്ടാക്കിയതായി പി സി ജോർജ് പറഞ്ഞു.

'ക്രൈംബ്രാഞ്ചിന്റെ ഉദ്ദേശം നല്ലതായിരുന്നില്ല. പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് പോലീസ് റെയ്ഡ് നടത്തിയതെന്നും ജോർജ് ആരോപിച്ചു. 'ആ കടലാസുകളൊക്കെ എന്റെ കയ്യിലുണ്ട് അത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പിണറായിക്കെതിരെ വല്ലതും ഉണ്ടോയെന്ന് അറിയാനാണ് തിരഞ്ഞ് നടക്കുന്നത്. പിണറായിക്കെതിരെ പറയാനുള്ളത് താൻ ഇനിയും പറയുമെന്നും പി സി ജോർജ് പറഞ്ഞു.
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്