കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നീക്കത്തില്‍ വിറയ്ക്കുന്നത് ദിലീപ്; അതാണ് കേസ് പെട്ടെന്ന് തീർക്കാന്‍ പറയുന്നത്: ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കോടതി ജഡ്ജി മാറുമ്പോള്‍ വിറയ്ക്കുന്നത് എട്ടാംപ്രതി ദിലീപിനാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസ് കേള്‍ക്കുന്ന ഒരു വനിത ജഡ്ജി തന്നെയായിരിക്കണമെന്ന് ആവശ്യപ്പെട്ട അതിജീവിതയായ നടിയായിരുന്നു.

എന്നാല്‍ അതേ അതിജീവിത തന്നെ ആ കോടതിയില്‍ പത്ത് ദിവസത്തിലേറെ കണ്ണീരൊലിപ്പിച്ചു നില്‍ക്കേണ്ടി വന്നു. ആ കോടതിയില്‍ എല്ലാ രഹസ്യമായിരുന്നു. വിചാരണയ്ക്ക് 10 ലേറെ വക്കീലന്മാർ ഒരുമിച്ചായിരുന്നു എത്തിയത്.

'ഇനിയും അത്തരമൊരു ആവശ്യവുമായി അതിജീവിത മുന്നോട്ട് പോവുമോ? പോയാലും കാര്യമുണ്ടാവില്ല''ഇനിയും അത്തരമൊരു ആവശ്യവുമായി അതിജീവിത മുന്നോട്ട് പോവുമോ? പോയാലും കാര്യമുണ്ടാവില്ല'

24 വക്കീലന്മാർ വരേയണ്ടായിരുന്ന ദിവസമുണ്ടെന്നാണ് പറയുന്നത്

24 വക്കീലന്മാർ വരേയണ്ടായിരുന്ന ദിവസമുണ്ടെന്നാണ് പറയുന്നത്. ഇത്രയും വക്കീലന്മാരുടെ ക്രൂരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നാണ് അതിജീവിത പറഞ്ഞത്. അതോടൊപ്പം തന്നെ വിചാരണ കോടതി ജഡ്ജിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയർന്ന് വന്നിട്ടുണ്ട്. ആദ്യം ആരോപണം ഉന്നയിച്ചത് അന്തരിച്ച പിടി തോമസ് എം എല്‍ എ ആയിരുന്നു. പിന്നീട് അതിജീവിത സൂപ്രീംകോടതിയിലും ഇതേ വിഷയവുമായി ബന്ധപ്പെട്ട് പോയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ

അതുപോലെ തന്നെ ഈ കേസിലെ രണ്ട് പബ്ലിക്ക്

അതുപോലെ തന്നെ ഈ കേസിലെ രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെച്ചു. സുകേഷനെന്ന മിടുക്കനായ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ആദ്യം. അതിന് ശേഷം അനില്‍കുമാർ വന്നു. എന്നാല്‍ ഈ കോടതിയില്‍ കേസ് വാദിക്കാന്‍ ഞങ്ങളില്ലെന്നും പറഞ്ഞ് ഇവർ രണ്ടുപേരും രാജിവെച്ച് പോയി. അവസാനം ആ ഒഴിവിലേക്ക് വന്നയാളാണ് അഡ്വ. അജകുമാർ.

തുടക്കം മുതല്‍ തന്നെ ഈ കേസ് വളരെ വ്യക്തമായി

തുടക്കം മുതല്‍ തന്നെ ഈ കേസ് വളരെ വ്യക്തമായി പഠിച്ചയാളാണ് അജകുമാർ. പ്രതിയെ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹർജിവരെ കൊടുത്ത. പൊതുമധ്യത്തില്‍ ഒരു പാട് ചോദ്യമുനകള്‍ വിചാരണ കോടതിക്ക് എതിരായി ഉയർന്നു. ഇതിനിടയിലാണ് ഈ ജഡ്ജി മാറുന്നതിന് മുമ്പ് തന്റെ കേസ് തീർക്കണം എന്ന് പറഞ്ഞ് ദിലീപ് സുപ്രീംകോടതിയില്‍ വരെ പോയിരിക്കുന്നത്. സത്യത്തില്‍ അപ്പോഴാണ് വളരെ വ്യക്തമായ സംശയം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഉണ്ടായിരിക്കുന്നത്.

എന്തിനാണ് ഈ ജഡ്ജി പോകുന്നതിന് മുമ്പ് തന്നെ വിചാരണ തീർക്കേണ്ടത്

എന്തിനാണ് ഈ ജഡ്ജി പോകുന്നതിന് മുമ്പ് തന്നെ വിചാരണ തീർക്കേണ്ടത്. ഏത് ജഡ്ജി വന്നാലും നിയമം അനുസരിച്ച് ആ കോടതിയുള്ള കേസുകള്‍ നോക്കും. അതുപോലെ ആ ജഡ്ജി പോവുമ്പോള്‍ അടുത്തയാള്‍ നോക്കും. ഈ കേസിനുള്ളത് പോലെ പ്രത്യേകത ഒന്നും ഇല്ല. ജഡ്ജി പോകുന്ന സ്ഥലങ്ങളിലെല്ലാം കേട്ടുകൊണ്ടിരുന്ന കേസുകളെല്ലാം കൊണ്ടുപോവുന്ന രീതി ഏവിടേയും ഇല്ല.

അതേസമയം, ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഒരു പ്രചാരണം

അതേസമയം, ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഒരു പ്രചാരണം വരുന്നുണ്ട്. നിലവിലെ വിചാരണ കോടതി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് പോയാലും അവിടെ തന്നെയേ കേള്‍ക്കൂ എന്ന് പറയുന്നു. അതിലൊരുപാട് നിയമപ്രശ്നങ്ങളുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയാല്‍ ഒരുപാട് നിയമപ്രശ്നങ്ങള്‍ക്ക് വഴി വെക്കുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

 'അത് അതിജീവിതയുടെ ആത്മവിശ്വാസത്തെ ബാധിക്കും, അവർക്ക് ഭയം കാണും'; ധന്യ രാമൻ 'അത് അതിജീവിതയുടെ ആത്മവിശ്വാസത്തെ ബാധിക്കും, അവർക്ക് ഭയം കാണും'; ധന്യ രാമൻ

Recommended Video

cmsvideo
വിവാഹമോചനം നേടിയിട്ടും ദിലീപ് മഞ്ജുവിനെ വേട്ടയാടുന്നു

English summary
dileep actress case: This is why Dileep is asking for case to be resolved quickly: Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X