'കാവ്യയ്ക്ക് എന്തിനാണ് നോട്ടീസ് കൊടുക്കുന്നത്. അവർക്കെതിരായ തെളിവുകൾ ഉണ്ടല്ലോ';ജോർജ് ജോസഫ്
കൊച്ചി; പ്രതികളും പ്രതികളുടെ അഭിഭാഷകരുടേയും നീക്കങ്ങൾ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസം സൃഷ്ടിക്കുകയാണ് റിട്ട എസ് പി ജോർജ് ജോസഫ്. അന്വേഷണ ഉദ്യോഗസ്ഥരെ വരിഞ്ഞ് കെട്ടിയിരിക്കുകയാണ്. വിചാരണ കോടതിയിലും ഹൈക്കോടതികളിലും പ്രതികളാകാൻ സാധ്യത ഉള്ളവർ നിരന്തരം ഹർജി ഫയൽ ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ പോലീസിന് എന്താണ് ചെയ്യാൻ സാധിക്കുകയെന്നും അദ്ദഹം ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു ജോർജ് ജോസഫിന്റെ വാക്കുകൾ.

ജോർജ് ജോസഫ് പറഞ്ഞത്-'കേസിന്റെ ഇതുവരെയുള്ള അന്വേഷണം പരിശോധിച്ചാൽ അന്വേഷണം തടസപ്പെടുത്താൻ കോടതിയെ ദുരുപയോഗപ്പെടുത്തുകയാണെന്നാണ് തോന്നുന്നത്. പോലീസിനെതിരെ ഹർജി വന്നുകൊണ്ടിരിക്കുകയാണ്. അത് അനുവദിക്കാൻ പാടില്ല. പോലീസിനെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുതയോ അല്ലേങ്കിൽ തള്ളാനോ ഉള്ള അധികാരം കോടതികൾക്ക് ഉണ്ട്'.

'പ്രതികളും പ്രതികളുടെ അഭിഭാഷകരുടേയും നീക്കങ്ങൾ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥരെ വരിഞ്ഞ് കെട്ട് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത വിധത്തിൽ നിരന്തരം വിചാരണ കോടതിയിലും ഹൈക്കോടതികളിലും പ്രതികളാകാൻ സാധ്യത ഉള്ളവർ നിരന്തരം ഹർജി ഫയൽ ചെയ്യുകയാണ്'.

'ഈ സാഹചര്യത്തിൽ പോലീസിന് എന്താണ് ചെയ്യാൻ സാധിക്കുക. പോലീസിന് തുടക്കത്തിൽ സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. കാവ്യയ്ക്ക് എന്തിനാണ് നോട്ടീസ് കൊടുക്കുന്നത്. അവർക്കെതിരായ തെളിവുകൾ ഉണ്ടല്ലോ. പോലീസ് കാവ്യയോട് സൗഹാർദ്ദപൂർവ്വമായല്ല , നിയമപരമായാണ് പെരുമാറേണ്ടത്', ജോര്‍ജ് ജോസഫ് പറഞ്ഞു.

അതേസമയം മൊഴിയെടുക്കുന്നതിനുള്ള സ്ഥലം കാവ്യ മാധവന് തിരിമാനിക്കാമെന്ന് പോലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ വന്ന് മൊഴിയെടുക്കുന്നതിന് തയ്യാറാണാണെന്ന് പോലീസിനെ കാവ്യ അറിയിച്ചതാണെന്നും. പോലീസ് അവിടേക്ക് പോകാത്തത് പോലീസിന്റെ പ്രശ്നമാണല്ലോയെന്നും ചർച്ചയിൽ രാഹുൽ ഈശ്വർ ചോദിച്ചു. സുരാജിനും അനൂപിനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അവർ അതിന് അനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളുമായിരിക്കും. കേസ് കള്ളക്കേസാണ്. ദിലീപ് നിരപരാധിയും നിഷ്കളങ്കനുമാണ്. അദ്ദേഹത്തിനെതിരെ യാതൊരു തെളിവുകളുമില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

കേസിന്റെ അന്വേഷണം മലയാളികളെ സംബന്ധിച്ച് പാഠമാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ അജകുമാർ പ്രതികരിച്ചത്. പ്രതികൾ എത്രത്തോളം സംരക്ഷിക്കപ്പെടുന്നു, അവരുടെ ബന്ധങ്ങൾ, ആനുകൂല്യങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതൊക്കെയാണ് ജനം കാണുന്നത്. പ്രതി സഹകരിക്കുന്നില്ലെന്ന് ബോധ്യമാകുന്ന ഒരുപാട് ഉദാഹരണങ്ങൾ വന്നതിന് ശേഷവും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട നടപടി സ്വീകരിക്കുന്നില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്കെതിരേയും അദ്ദേഹം രംഗത്തെത്തി. തുടക്കത്തിൽ സജീവമായി വിഷയത്തിൽ ഇടപെട്ട രാഷ്ട്രീയ പാർട്ടികൾ പിന്നീട് ആമ തലവലിക്കും പോലെ പ്രശ്നങ്ങളിൽ നിന്ന് പിൻമാറി. വനിതാ സംഘടനകൾ ഉൾപ്പെടെ പിൻമാറി. അതിനുള്ള പ്രധാന കാരണം ഈ കേസ് മാനിപ്പുലേറ്റഡ് ആയി എന്നും ദിലീപ് ശിക്ഷിക്കപ്പെടാൻ യാതൊരു സാധ്യതയും ഇല്ലെന്നും അവരുടെ ഇടയിൽ നല്ല പ്രചാരണം നടത്തി അവരെ ബോധിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. കേസിൽ ദിലീപ് വിട്ടു പോകുമെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ ഉറപ്പിച്ച് കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ മൗനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അജകുമാർ പറഞ്ഞു.
Recommended Video

ഇത്രയും ഹീനമായൊരു കുറ്റകുത്രത്തിൽ ആരോപിതനായ വ്യക്തി നിയമവിരുദ്ധമായി ചെയ്യുന്നുണ്ടോ? ശരിയായ വിചാരണ നടപടികളാണോ നടക്കുന്നത് എന്നത് അടക്കമുള്ള കാര്യങ്ങൾ വീക്ഷിക്കാനും അഭിപ്രായം പറയാനും പ്രഥമ ബാധ്യത ഏറ്റെടുക്കേണ്ടവരാണ് രാഷ്ട്രീയക്കാർ . അവർ പക്ഷേ മൗനിബാവകൾ ആയി തുടരുകയാണെന്നും അജകുമാർ കുറ്റപ്പെടുത്തി.












Click it and Unblock the Notifications