'മഞ്ജു വാര്യർ എന്തുകൊണ്ട് വീണ്ടും വരണമെന്ന് വ്യക്തമാക്കണം: ദിലീപ് ഭാഗത്തിന് ഭയമുണ്ട്'
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പതിനാറാം തിയതിയാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത്

ദില്ലി: നടന്‍ ദിലീപ് എട്ടാംപ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ എന്തുകൊണ്ടാണ് അനന്തമായി നീട്ട് പോവുന്നതെന്ന ചോദ്യവുമായി സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടി വിസ്‍തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു.
നടി മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള സാക്ഷികളെ വിസ്തരിക്കാനിരിക്കേയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. അതേസമയം മഞ്ജു അടക്കമുള്ള സാക്ഷികളെ വിസ്തരിക്കേണ്ടതിന്റെ പ്രധാന്യം പ്രോസിക്യൂഷനും സർക്കാറും വ്യക്തമാക്കിയാല്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം മാറാവുന്നതേയുള്ളുവെന്നാണ് പ്രമുഖ അഭിഭാഷകനായ പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദർശന്‍ തമ്പിയുടെ വാക്കുകളിലേക്ക്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് പറയാന്‍ നമുക്ക് സാധിക്കില്ല. സുപ്രീംകോടതി ചോദിച്ചത് എന്തുകൊണ്ടാണ് ഈ കേസിന്റെ വിചാരണ ഇത്രയധികം നീണ്ട് പോവുന്നത്. ആറ് മാസം കൊണ്ട് കേസിന്റെ വിചാരണ തീർക്കണമെന്ന് പറഞ്ഞു. എന്നാല്‍ അവിടുന്നും പലപ്രാവശ്യം വിചാരണ നീട്ടിക്കൊണ്ടു പോവുന്നതാണ് കണ്ടത്.

ഈ കേസിന്റെ അസാധാരണമായ സാഹചര്യം, ഏത് സാഹചര്യത്തിലാണ് ഈ കേസില്‍ തുടരന്വേഷണം നടന്നത്, അതിന്റെ അടിസ്ഥാനത്തില്‍ വന്ന സാക്ഷികളുടെ പ്രധാന്യം എന്ത്, അവരെ എന്തുകൊണ്ട് വിസ്തരിക്കണം എന്നുള്ളതെല്ലാം പ്രോസിക്യൂഷനായാലും സംസ്ഥാന സർക്കാറായാലും ശരിയായ രീതിയില്‍ സുപ്രീം കോടതിയില്‍ സമർപ്പിക്കാന്‍ സാധിക്കണം. ഇപ്പോഴുള്ളതെല്ലാം നിരീക്ഷണങ്ങളാണ്.

മുഗുള്‍ റോത്തഗി പറഞ്ഞ വാദങ്ങള്‍ക്ക്
കോടതിയുടെ നിരീക്ഷണങ്ങളൊന്നും ഒരിക്കലും പാറ പോലെ ഉറച്ചതല്ല. ഏത് കോടതിയായാലും അപ്പോഴുള്ള വാദത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ ചില നിരീക്ഷണങ്ങള്‍ നടത്തും. മറുഭാഗം വന്ന് വാദം പറയുമ്പോള്‍ നാളെ വേണമെങ്കില്‍ ആ നിരീക്ഷണം മാറാം. രണ്ട് വശങ്ങളും കേള്‍ക്കാം. മുഗുള്‍ റോത്തഗി പറഞ്ഞ വാദങ്ങള്‍ക്ക് തീർച്ചയായും ഒരു മറുവാദമുണ്ട്. എന്തുകൊണ്ടാണ് ഈ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടതെന്നതൊക്കെ സർക്കാർ കോടതിയില്‍ അറിയിക്കണം.

സാക്ഷികളുടെ വിസ്താരത്തിന് പ്രോസിക്യൂഷന്‍ എത്ര സമയം എടുത്തു, പ്രതിഭാഗം എത്ര സമയം എടുത്തു എന്നതിലേക്കൊക്കെ കടക്കേണ്ടി വരും. ക്രോസ് വിസ്താരം എന്ന് പറയുന്നതൊക്കെ പ്രതിയുടെ അവകാശമാണ്. എന്നാല്‍ സാക്ഷികളെ വീണ്ടും വിസ്തരിച്ച് സമയം നീണ്ടിക്കൊണ്ടുപോവുന്നു എന്നുള്ള ഒരു വാദം കേസിലെ എട്ടാം പ്രതി ഉന്നയിച്ച സ്ഥിതിക്ക് എന്തുകൊണ്ടാണ് ചില സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വന്നതെന്ന സാഹചര്യം പരിശോധിക്കണം.
Spinach Benefits: ഇലക്കറികളിലെ ഒരു സൂപ്പർസ്റ്റാറാണ് ചീര, കണ്ണിന് മുതല്‍ മുടിക്ക് വരെ ആരോഗ്യപ്രദം

ദിലീപ് നടത്തുന്നത് പരസ്പര വിരുദ്ധമായ വാദം
ക്രോസD വിസ്താരം അവകാശമാണെന്നും അത് നീട്ടിക്കൊണ്ട് പോവുകയും ചെയ്യുകയും അതേസമയം സമയം തന്നെ വിചാരണ മൊത്തത്തില്‍ നീണ്ട് പോവുന്നു എന്നും പറയാന്‍ സാധിക്കില്ല. ഇത് രണ്ടും പരസ്പര വിരുദ്ധമാണ്. ചില സാക്ഷികളുടെ പുനഃവിസ്താരം പ്രതിഭാഗം വലിയ തോതില്‍ ഭയക്കുന്നു എന്ന രീതിയില്‍ തന്നെ കാര്യങ്ങളെ കാണേണ്ടി വരുമെന്നും പ്രിയദർശന്‍ തമ്പി പറയുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ രണ്ടാമത് സാക്ഷി പട്ടിക കോടതിയില്‍ കൊടുത്തപ്പോള്‍ ഈ കുറ്റപത്രം തന്നെ തള്ളിക്കളയണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളിക്കളഞ്ഞു. അന്ന് നല്‍കിയ അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്. ആ കുറ്റപത്രത്തിലെ ഇന്ന സാക്ഷികളെ വിസ്തരിക്കരുത്, ഇന്ന സാക്ഷികളെ വിസ്തരിക്കണം എന്ന് പറയാനുള്ള യാതൊരു അവകാശവും പ്രതിഭാഗത്തിന് ഇല്ല. കേസ് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications