കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ തുണയ്ക്കുമോ: കോടതിയില്‍ പുതിയ ആവശ്യം ഉന്നയിച്ചേക്കും

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്നും പള്‍സർ സുനിയോടൊപ്പമുള്ള ചിതമുള്‍പ്പടെ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്ന മുന്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കേസില്‍ ദിലീപിന് യാതൊരു ബന്ധവുമില്ല. കേസില്‍ ദിലീപിനെ പ്രതിചേർക്കുന്നതിലേക്ക് യാതൊരു തെളിവും ഉണ്ടായിരുന്നില്ല, ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു സ്വന്തം യൂട്യൂടൂബ് ചാനലിലൂടെ ശ്രീലേഖ നടത്തിയത്.

സംഭവിക്കാന്‍ പാടില്ലാത്തത്; പൃഥ്വിരാജിന് എന്തുകൊണ്ട് ആ തെറ്റ് മനസ്സിലായില്ല; ഭാഗ്യലക്ഷ്മിസംഭവിക്കാന്‍ പാടില്ലാത്തത്; പൃഥ്വിരാജിന് എന്തുകൊണ്ട് ആ തെറ്റ് മനസ്സിലായില്ല; ഭാഗ്യലക്ഷ്മി

ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. പള്‍സർ സുനിക്കായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്തിയെന്നാണ് ശ്രീലേഖ ഉന്നയിക്കുന്ന മറ്റൊരു വാദം.

'ആ മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രം ചെയ്ത പോലെ അതിജീവിത പ്ലാൻ ഉണ്ടാക്കിയെന്നെ ഇനി കേള്‍ക്കാനുള്ളു''ആ മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രം ചെയ്ത പോലെ അതിജീവിത പ്ലാൻ ഉണ്ടാക്കിയെന്നെ ഇനി കേള്‍ക്കാനുള്ളു'

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന സമയത്താണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പൊലീസിനെതിരെ ഗുരുതര ആരോപണവമായി മുന്‍ ഡി ജി പി തന്നെ രംഗത്ത് എത്തുന്നത്. രാജ്യം തന്നെ ഉറ്റു നോക്കുന്ന ഒരു കേസില്‍ മുന്‍ ഉദ്യോഗസ്ഥ നടത്തിയ ഇത്തരം വെളിപ്പെടുത്തലാണ് ഇപ്പോള്‍ പലരും ചോദ്യം ചെയ്യുന്നത്.

അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്‌ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍

പൊലീസ് കൊണ്ടുവന്ന എല്ലാ തെളിവുകളും വ്യാജമാണെന്ന്

പൊലീസ് കൊണ്ടുവന്ന എല്ലാ തെളിവുകളും വ്യാജമാണെന്ന് പരസ്യമായി ആരോപിച്ചുകൊണ്ടാണ് കേസില്‍ കോടതി വിധി പറയുന്നതിന് മുമ്പ് തന്നെ ഇത്തരമൊരു നിലപാട് പ്രഖ്യാപനവുമായി ശ്രീലേഖ രംഗത്ത് എത്തിയത്. മുന്‍ ഉദ്യോഗസ്ഥയുടെ ഈ വെളിപ്പെടുത്തല്‍ തുടർന്നുള്ള ദിവസങ്ങളില്‍ നിയമ പോരാട്ടങ്ങള്‍ക്ക് വഴി തുറക്കുമെന്നും ഉറപ്പായിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിന്റേയും തുടർന്നുണ്ടായ

നടി ആക്രമിക്കപ്പെട്ട കേസിന്റേയും തുടർന്നുണ്ടായ ഗൂഡാലോചന കേസിന്റേയും മെറിന്റെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ആരോപണമാണ് ശ്രീലേഖ നടത്തിയിരിക്കുന്നത്. ഒരുപടി കൂടി കടന്ന് ദിലീപിനെ പ്രതിചേർത്ത സംഭവത്തില്‍ നിങ്ങള്‍ മാപ്പ് പറയുന്നതായിരിക്കും നല്ലതെന്നും മുന്‍ ഡി ജി പി പൊലിസിനോട് ഉപദേശിക്കുന്നുണ്ട്.

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിഭാഗവും

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിഭാഗവും അടുത്ത ദിവസം കോടതിയില്‍ ആയുധമാക്കിയേക്കും. കേസിന്റെ തുടക്കം മുതല്‍ തന്നെ അവർ നടത്തുന്ന വാദങ്ങളാണ് മുന്‍ ഡി ജി പിയും ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ശ്രീലേഖയെ കോടതിയില്‍ വിസ്തരിക്കണമെന്നത് ഉള്‍പ്പടേയുള്ള ആവശ്യങ്ങളിലേക്കായിരിക്കും ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയും സംഘവും നടത്തുക.

അതേസമയം, ശ്രീലേഖയ്ക്ക് ഈ കേസ് അന്വേഷണവുമായി

അതേസമയം, ശ്രീലേഖയ്ക്ക് ഈ കേസ് അന്വേഷണവുമായി എന്ത് ബന്ധമെന്ന ചോദ്യവും മറുപക്ഷത്ത് നിന്നും ഉയർന്ന് വരുന്നുണ്ട്. ആ സമയത്ത് അവർ ജയില്‍ ഡി ജി പിയായിരുന്നു. ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവർക്ക് അഭിപ്രായം പറയാന്‍ സാധിച്ചേക്കാം എന്നാല്‍ ഈ കേസ് അന്വേഷണവുമായി അവർക്ക് ഒരു തരത്തിലുള്ള ബന്ധമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പള്‍സർ സുനിക്കായി പൊലീസ് ഉദ്യോഗസ്ഥർ

പള്‍സർ സുനിക്കായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്തിയെന്നാണ് ശ്രീലേഖ ഉന്നയിക്കുന്ന ഒരു വാദം. എന്നാല്‍ പള്‍സർ സുനിയുമായി ബന്ധപ്പെട്ട ആളുകള്‍ ചെരിപ്പിനുള്ളില്‍ വെച്ച് ഫോണ്‍ കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജയിലിന് അകത്തുണ്ടായിരുന്ന ആളുകള്‍ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് നല്‍കിയിരുന്നതും.

അതേസമയം ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയെ

അതേസമയം ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കും. വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാ ധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന് കാട്ടിയാണ് പ്രോസിക്യൂഷന്‍ ലഭിച്ച നിയമോപദേശം. ശ്രീലേഖയുടെ പരാമര്‍ശം പ്രോസിക്യൂഷന്‍ ഗൗരവമായി കാണുന്നുണ്ടെന്നും ഇതിനെ ഒരു കോടതിയലക്ഷ്യ കേസിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആലോചിക്കുന്നതെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
Dileep actress case: Will Sreelekha's revelation help Dileep in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X