'മഞ്ജു വാര്യർ വന്നതോടെ ദിലീപിന്റെ കാര്യങ്ങള്‍ കൂടുതല്‍ കുരുക്കിലേക്ക്: സാഗറും പ്രധാന സാക്ഷി'
ശബ്ദം തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെയാണ് മഞ്ജു വാര്യറെ പ്രോസിക്യൂഷന്‍ വീണ്ടും കോടതിയില്‍ എത്തിക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയെ സംബന്ധിച്ച് കാര്യങ്ങള്‍ വലിയ കുരുക്കിലേക്കാണ് പോവുന്നതെന്ന് റിട്ട. എസ്പി ജോർജ് ജോസഫ്. മഞ്ജു വാര്യറെ കോടതിയില്‍ വീണ്ടും വിസ്തരിച്ചു. ഇതേ കേസില്‍ മഞ്ജു വാര്യറെ വിസ്താരത്തിന്റെ തുടക്കത്തിലും വിസ്തരിച്ചു. തുടരന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചപ്പോള്‍ മഞ്ജുവാര്യറെ വീണ്ടും വിസ്തരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത് തടയാനായി ദിലീപ് സുപ്രീംകോടതിയിലേക്ക് പോയിരുന്നു.
ദിലീപിന്റെ ആവശ്യം തള്ളിക്കളയുന്ന നിലപാടായിരുന്നു സുപ്രീം കോടതി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മലയാളി വാർത്ത ഇന്‍സൈഡന്നെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത് എന്തിന്
ദിലീപിന്റേയും അനിയന്റേയും ഉള്‍പ്പടേയുള്ളവരുടെ ശബ്ദം തിരിച്ചറിയാന്‍ വേണ്ടിയാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത്. ഈ കേസിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളെല്ലാം വിചാരണയുടെ തുടക്കത്തില്‍ തന്നെ വിസ്തരിച്ച് തീർത്തിരുന്നു. തുടക്കത്തില്‍ മൊഴി നല്‍കിയ ഭാഗത്ത് മഞ്ജുവാര്യറെ വീണ്ടും വിസ്തരിക്കേണ്ട ആവശ്യമില്ല.

പ്രധാന പ്രതികളുടേയും ഹാക്കർ സായി ശങ്കറിന്റേയും ശബ്ദം തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെയാണ് മഞ്ജു വാര്യറെ പ്രോസിക്യൂഷന്‍ വീണ്ടും കോടതിയില്‍ എത്തിക്കുന്നത്. ശബ്ദം ഇവരുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതിന് കൂടുതല്‍ ബലം നല്‍കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം.

ദിലീപ് ഉള്‍പ്പടേയുള്ളവരുടെ ശബ്ദം തിരിച്ചറിയാന്‍
ദിലീപ് ഉള്‍പ്പടേയുള്ളവരുടെ ശബ്ദം തിരിച്ചറിയാന്‍ ഏറ്റവും ആധികാരികമായി സാക്ഷി മഞ്ജു വാര്യർ തന്നെയാണ്. ദിലീപിന്റെ ഭാര്യയായി വർഷങ്ങളോളം കൂടെ കഴിഞ്ഞ വ്യക്തിയാണ് മഞ്ജു. അതുകൊണ്ട് തന്നെ ദിലീപിന്റെയും അനൂപിന്റേയും സൂരജിന്റെയും കുടുംബ സുഹൃത്തായ ശരത്തിന്റേയും ശബ്ദം തിരിച്ചറിയാന്‍ മഞ്ജു വാര്യറിന് സാധിക്കും.

നിലവിലെ സാഹചര്യത്തില്‍ വളരെ കുരുക്കിലേക്കാണ് ദിലീപ് പോവുന്നത്. ബാലചന്ദ്രകുമാറെന്ന സംവിധായകന്‍ ദിലീപിന്റെ ഏറ്റവും അടുത്ത വ്യക്തിയും ആ കുടുംബത്തിലെ ഒരു അംഗത്തേയും പോലെയായിരുന്നു. നടിയെ പീഡിപ്പിക്കപ്പെടുന്ന ദൃശ്യം അവിടെ വീട്ടിലെ സ്ക്രീനിലിട്ട് ഇവർ കണ്ടുവെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. അതിന് അർത്ഥം നടിയെ പീഡിപ്പിച്ച ദൃശ്യം പ്രതിയായ ദിലീപിന്റെ കയ്യില്‍ വന്നു എന്നാണ്.
മധുരമില്ലെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് വിട്ട് കളയരുതെ: നിങ്ങള്‍ക്ക് നല്‍കും 'അടിമുടി' ഗുണങ്ങള്‍

പോലീസ് നിരന്തരം ചോദ്യം ചെയ്തെങ്കിലും
പോലീസ് നിരന്തരം ചോദ്യം ചെയ്തെങ്കിലും ദൃശ്യങ്ങള്‍ തന്റെ അരികില്‍ എത്തിയ കാര്യം സമ്മതിക്കാന്‍ ദിലീപ് തയ്യാറായിട്ടില്ല. എന്നാല്‍ ആ ദൃശ്യം ദിലീപിന്റെ അരികില്‍ എത്തി എന്നുള്ളതിന്റെ ഒരു സാക്ഷിയെ വിസ്തിരിക്കുന്നുണ്ട്. സാഗർ വിന്‍സന്‍റ് എന്ന് പറയുന്ന സാക്ഷി കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായി ജോലി ചെയ്ത വ്യക്തിയാണ് സാഗർ.

നേരത്തെ കൂറുമാറി പൊലീസിനെതിരെ സാക്ഷി പറഞ്ഞ വ്യക്തിയാണ് സാഗർ. എന്നാല്‍ പിന്നീട് അദ്ദേഹം കുറച്ച് പൈസ തന്നതുകൊണ്ടാണ് താന്‍ മൊഴി മാറ്റിപ്പറയാന്‍ തയ്യാറായതെന്ന് വരെ പറഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. ആ തെളിവ് കോടതിയില്‍ എത്തുന്നത് വളരെ ശക്തമായ കാര്യമാണ്. പള്‍സർ സുനി പെന്‍ഡ്രൈവ് ലക്ഷ്യയില്‍ കൊണ്ടുപോയി കൊടുക്കുന്നു എന്നതിന്റെ സാക്ഷി കൂറുമാറിയതിന് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ അദ്ദേഹം വീണ്ടും സത്യം പറയാന്‍ തയ്യാറായത് പൊലീസിന് അനുഗ്രഹമായെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications