
ദിലീപ് കേസ്; ഫോൺ കൊടുക്കാൻ തയ്യാറാകാതെ ഷോൺ, ക്രൈംബ്രാഞ്ചുമായി തർക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ പൂഞ്ഞാർ എം എൽ എ പിസി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനിടെ നാടകീയ രംഗങ്ങൾ. പിസിയുടെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിനെതിരെ ഉയർന്ന പരാതിയിലായിരുന്നു രാവിലെയോടെ ക്രൈംബ്രാഞ്ച് സംഘം ഈരാട്ടുപേട്ടയിലെ പിസിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഷോൺ ജോർജ് തയ്യാറായില്ല.
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് രാവിലെയോടെ റെയ്ഡ് നടന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ക്രൈംബ്രാഞ്ച് നീക്കം. അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ ഗ്രൂപ്പ് തയ്യാറാക്കിയത്.

മഞ്ജു വാര്യർ, സംവിധായകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു, ലിബർട്ടി ബഷീർ, എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി എന്നിവരുടെ പേരിലായിരുന്നു ഗ്രൂപ്പ്. 'ദിലീപിനെ പൂട്ടണം' എന്ന പേരിലാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്.നേരത്തേ കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഷോൺ ജോർജ് എന്നായാളുടെ പേരിൽ ചില സ്ക്രീൻ ഷോട്ടുകൾ ഫോണിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാരക്കരയായിരുന്നു പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
നേരത്തേ ഷോണിനേയും ദിലീപിന്റെ സഹോദരൻ അനൂപിനേയും കേസിൽ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കേസ് വഴി തിരിച്ച് വിടാൻ ഉദ്ദേശിച്ചുള്ളതായിരുന്നു വാട്സ് ആപ് ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിൻറെ കണ്ടെത്തൽ. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർത്ത് ദിലീപിനെ പിന്തുണയ്ക്കുന്നവരുടെ ഇടയിലേക്ക് പ്രചരിപ്പിക്കാനാണ് സ്ക്രീൻ ഷോട്ട് തയ്യാറാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

തുടർന്നാണ് വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ച ഫോൺ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ന് ഷോൺ ജോർജിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പരിശോധനയ്ക്കിടെ ഷോണിനോട് ക്രൈംബ്രാഞ്ച് സംഘം ഫോൺ തേടുതയായിരുന്നു.
'ദിലീപിനോടുള്ള കൂറ്, കള്ളതെളിവ് ഉണ്ടാക്കിയെന്ന് തെളിഞ്ഞിട്ടും'; ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ

വീട്ടിലെ മുഴുവന്‍ ഫോണുകളും വേണമെന്ന് റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ നല്‍കാനാവില്ലെന്ന് ഷോണ്‍ അറിയിച്ചു. ഇത് പോലീസും ഷോണും തമ്മിൽ തർക്കത്തിന് കാരണമായെന്നാണ് വിവരം. അതേസമയം റെയ്ഡിനെതിരെ പിസി ജോർജും രംഗത്തെത്തി. തന്നെ കിട്ടാത്തതിനാൽ മകനെ പിടിക്കാനാണ് പിണറായി പോലീസ് റെയ്ഡ് നടത്തിയതെന്ന് പി സി ജോർജ് വിമർശിച്ചു.

'2019 ൽ എങ്ങാനും ദിലീപിന്റെ അനിയൻ ഷോണിനെ വിളിച്ചത്രേ. ആ ഫോൺ വേണമെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടത്. തപ്പിയെടുത്തോളാൻ പറഞ്ഞ് എല്ലാം ഞങ്ങൾ പോലീസിന് തുറന്ന് കൊടുത്തതാണ്. പക്ഷെ പ്രശ്നമെന്താണെന്ന് വെച്ചാൽ 2019 ൽ തന്നെ ഈ ഫോൺ കാണാതെ പോവുകയും അക്കാര്യം കാണിച്ച് ഷോൺ കോട്ടയം എസ് പിക്ക് പരാതി നൽകിയതുമാണ്. ആ ഫോൺ അന്വേഷിച്ചാണ് ഇപ്പോൾ അന്വേഷണ സംഘം വന്നിരിക്കുന്നത്. അതിൽ എന്തെങ്കിലും കാര്യമുണ്ടോ', പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.