കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ ദിവസം ദിലീപിനെ മുകേഷ് 60 തവണ ഫോണ്‍ വിളിച്ചു'... കല്യാണ ദിവസത്തെ കലിപ്പ്, തുറന്ന് പറഞ്ഞ് നടന്‍

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ സിനിമാ ലോകം രണ്ട് ചേരിയായി തിരിഞ്ഞിരുന്നു. അവള്‍ക്കൊപ്പം നിന്നവരും അവനൊപ്പം നിന്നവരും. നടിയെ ആക്രമിച്ചവരെ ശിക്ഷിക്കണം എന്ന കാര്യത്തില്‍ ഇരുവിഭാഗത്തിനും രണ്ടഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ ദിലീപ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് വാദിക്കുകയായിരുന്നു ഒരു വിഭാഗം.

ദിലീപ് ജയിലില്‍ കഴിഞ്ഞ വേളയില്‍ അദ്ദേഹത്തെ കാണാന്‍ പോയ ജയറാമിന്റെ നടപടി ഏറെ വിവാദമായിരുന്നു. ദിലീപിനെ മുകേഷ് 60 തവണ ഫോണില്‍ വിളിച്ചു എന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ആ സംഭവത്തിന്റെ പിന്നിലെന്ത് എന്ന് വിശദീകരിച്ചിരിക്കുകയാണ് മുകേഷ് ഇപ്പോള്‍. അറിയാം പൂര്‍ണ വിവരങ്ങള്‍...

1

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ വരികയായിരുന്നു അവര്‍. കാറില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ പ്രതികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം കേരളം ഞെട്ടുന്ന ഈ വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. പോലീസ് കേസെടുക്കുകയും ചെയ്തു.

2

ക്വട്ടേഷന്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് ക്രൂരത കാണിച്ചത് എന്ന വാര്‍ത്തകള്‍ വന്നു. പ്രതികള്‍ മുങ്ങി. കോയമ്പത്തൂരിലേക്ക് കടന്ന പ്രതികള്‍ പിടിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ കൊച്ചിയില്‍ കോടതിയില്‍ കീഴടങ്ങാനെത്തി.

3

കോടതിയില്‍ കീഴടങ്ങാനുള്ള പ്രതികളുടെ നീക്കം പൊളിഞ്ഞു. കോടതി വളപ്പിലിട്ട് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീടാണ് ദിലീപിന്റെ പേര് കേസില്‍ ഉയര്‍ന്നു കേട്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ ക്രൂരത കാണിച്ചത് എന്നായിരുന്നു ആരോപണം. ജയിലില്‍ നിന്ന് പ്രതി ദിലീപിന് അയച്ച കത്ത് പുറത്തുവരികയും ചെയ്തു.

4

ഇതോടെ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തു. 2017 ജൂലൈ 10ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. 83 ദിവസം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. ഹൈക്കോടതി കടുത്ത ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഇതിനിടെ ജയറാം ദിലീപിനെ കാണാന്‍ ജയിലില്‍ പോയിരുന്നു. സിദ്ദിഖ് ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ കാണാന്‍ പോയതും വാര്‍ത്തയായിരുന്നു.

5

ദിലീപ് കേസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വേളയായിരുന്നു അത്. അതിനിടെയാണ് നടന്‍ മുകേഷ് ദിലീപിനെ 60 തവണ ഫോണില്‍ വിളിച്ചു എന്ന വാര്‍ത്ത വന്നത്. ഇതിന്റെ പിന്നില്‍ മറ്റുചില കാര്യങ്ങളായിരുന്നു എന്ന് വിശദീകരിച്ചിരിക്കുകയാണ് മുകേഷ് ഇപ്പോള്‍. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷിന്റെ വിശദീകരണം.

6

പ്രധാന പത്രത്തിലല്ല വാര്‍ത്ത വന്നത്. ഇടത്തരം പത്രത്തിലാണ്. വാര്‍ത്തയുടെ തലക്കെട്ട് ദിലീപിന് മുകേഷ് ഫോണ്‍ ചെയ്തു എന്നാണ്. സംഭവം നടന്ന ദിവസം മുകേഷ് എംഎല്‍എ ദിലീപിന് 60 പ്രാവശ്യം ഫോണ്‍ ചെയ്തു എന്നാണ് വാര്‍ത്ത. തലക്കെട്ടായിരുന്നു അത്. വാര്‍ത്തയ്ക്ക് അകത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മുകേഷ് പറയുന്നു.

7

60 പ്രാവശ്യം ഒരാളെ എങ്ങനെ വിളിക്കാന്‍ പറ്റും. വിളിച്ചാല്‍ എന്തെങ്കിലും സംസാരിക്കേണ്ടേ. ഹലോ പറഞ്ഞ് കട്ട് ചെയ്യാന്‍ പറ്റുമോ. അങ്ങനെയാണേലും എങ്ങനെയാണ് ആ ദിവസം 60 തവണ വിളിക്കാന്‍ പറ്റുക. ഇതോടെ മുകേഷ് തീര്‍ന്നു എന്ന മട്ടിലായി കാര്യങ്ങള്‍. നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരും... ചര്‍ച്ച പലവിധമായി എന്നും മുകേഷ് എംഎല്‍എ പറയുന്നു.

8

ആ വാര്‍ത്ത എനിക്ക് വലിയ വിഷമമായി. എന്റെ സുഹൃത്തിന് അറിയുന്ന വ്യക്തിയാണ് ഈ പത്രിത്തിന്റെ എഡിറ്റര്‍ എന്ന് കുറേ നാളിന് വിവരം കിട്ടി. എവിടെ നിന്നാണ് ആ വാര്‍ത്ത കിട്ടിയത് എന്ന് വിളിച്ച് ചോദിക്കാന്‍ സുഹൃത്തിനോട് പറഞ്ഞു. ഫോണ്‍ സ്പീക്കറിലിട്ട് അദ്ദേഹം സംസാരിച്ചു. അപ്പോഴാണ് ഒരു കാല്യാണവുമായി ബന്ധപ്പെട്ട് എഡിറ്ററുടെ മനസിലുള്ള പക പുറത്തുവന്നത്.

സ്വര്‍ണവില കത്തിക്കയറി; ഇനി യുഎഇയിലേക്ക് വിട്ടോ... രണ്ടുദിവസം കൊണ്ട് 520 രൂപ കൂടിസ്വര്‍ണവില കത്തിക്കയറി; ഇനി യുഎഇയിലേക്ക് വിട്ടോ... രണ്ടുദിവസം കൊണ്ട് 520 രൂപ കൂടി

9

എന്റെ മകന്റെ കല്യാണത്തിന് മുകേഷിനെ വിളിച്ചിരുന്നു. അദ്ദേഹം വന്ന ഉടനെ എറണാകുളത്ത് പരിപാടിയുണ്ടെന്ന് പറഞ്ഞ് വേഗം പോയി. അത് എനിക്ക് ഫീല്‍ ചെയ്തു. അന്ന് മുതല്‍ ഇവന് ഒരു പണി കൊടുക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് എഡിറ്റര്‍ മറുപടി നല്‍കി എന്ന് മുകേഷ് പറയുന്നു. ഒരു പണി കൊടുക്കാന്‍ വേണ്ടി 60 തവണ വിളിച്ചു എന്ന് പറഞ്ഞ് ഇത്തരം കേസുമായി ചേര്‍ത്ത് പറയാന്‍ പാടുണ്ടോ എന്നും മുകേഷ് ചോദിക്കുന്നു.

ഇസ്രായേല്‍ പോലും പ്രതീക്ഷിച്ചില്ല; നിലപാട് കടുപ്പിച്ച് യുഎഇ... ഒപ്പം സൗദിയും, അഖ്‌സ ചര്‍ച്ച മുറുകിഇസ്രായേല്‍ പോലും പ്രതീക്ഷിച്ചില്ല; നിലപാട് കടുപ്പിച്ച് യുഎഇ... ഒപ്പം സൗദിയും, അഖ്‌സ ചര്‍ച്ച മുറുകി

English summary
Dileep Actress Case: Actor Mukesh Open Up About News Related to He Called Dileep in 60 times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X