'ദിലീപും നടിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, വലിയ ഗ്യാംങ്, ദിലീപ് അങ്ങനെ ചെയ്യുമോ'?: ഗീതാ വിജയന്
കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ നടിയെ ആക്രമിച്ച കേസില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. നടന് ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്.
മലയാള സിനിമാ രംഗത്തെ കരുത്തനായ ദിലീപിന് സിനിമയില്‍ നിന്നും വലിയ പിന്തുണ ഒരു ഘട്ടത്തില്‍ ലഭിച്ചിരുന്നു. ഇപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്ന താരങ്ങളുണ്ട്. കേസിന്റെ വിചാരണ വീണ്ടും പുനരാരംഭിക്കാനിരിക്കുകയാണ്. അതിനിടെ കേസുമായി ബന്ധപ്പെട്ട് നടി ഗീതാ വിജയന് സീ മലയാളത്തിന് നല്കിയ പ്രതികരണം ചര്‍ച്ചയാവുകയാണ്.

ഗീതാ വിജയന്റെ വാക്കുകള്‍ ഇങ്ങനെ: ''ദിലീപുമായി വലിയ ബന്ധം തനിക്കില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം തങ്ങള്‍ ഒരുമിച്ച് ചെയ്തു. ആ സിനിമയില്‍ ആദ്യത്തെ കാമുകി താനായിരുന്നു. പിന്നെ താന്‍ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോള്‍ ഹലോ, ഹായ് പറയും''.

''പിന്നെ അമ്മ യോഗത്തിന് വരുമ്പോള്‍ താന്‍ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് തനിക്കുളള അടുപ്പം. തനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു''.

''അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് തനിക്ക് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. തനിക്ക് അറിയില്ല. സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നത്. തനിക്ക് അറിയില്ല''.

''ഇനി ഇങ്ങനെയൊന്നും ആര്‍ക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കില്‍ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയന് മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോള്‍ ഇരയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല'', ഗീതാ വിജയന് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ക്രൈബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. 110 സാക്ഷികളാണ് കേസില്‍ ആകെയുളളത്. ആഷിഖ് അബു, മഞ്ജു വാര്യര്‍, ചെമ്പന്‍ വിനോദ്, ദിലീപിന്റെ വീട്ടുജോലിക്കാരന് ദാസന്, മേക്കപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ ശോഭന അടക്കമുളളവര്‍ സാക്ഷികളാണ്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനേയും സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യാ മാധവന് എതിരെ സംവിധായകന് ബാലചന്ദ്ര കുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മാത്രമല്ല കാവ്യയെ കുറിച്ച് പറയുന്ന ചില ഓഡിയോ ക്ലിപ്പുകളും പുറത്ത് വന്നിരുന്നു. ഇവയുടെ പശ്ചാത്തലത്തില്‍ ദിലീപിന്റെ വീട്ടിലെത്തി കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications