Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഢാലോചന കുറ്റം നിലനിൽക്കില്ല;പാതിവെന്ത സത്യങ്ങള്‍കൊണ്ട് വിമർശിക്കരുതെന്ന് കോടതി

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. ഫോണ്‍ ഹാജരാക്കാത്തത് നിസ്സഹകരണമല്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെന്ന് കോടതി വിധിയിൽ പറയുന്നു. ഫോണുകൾ ഹാജരാക്കാത്തത് നിസഹകരണമായി കാണാനാകില്ല. പ്രതി കൈവശമുള്ള ഫോണുകൾ കൈമാറിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

 keralahighcourt-1625

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരേയും ഹൈക്കോടതി മറുപടി നൽകി. പാതിവെന്ത സത്യങ്ങള്‍വെച്ച് കോടതിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നായിരുന്നു കോടതി പ്രതികരിച്ചത്. നീതിന്യായ സംവിധാനത്തെ കുറിച്ച് ധാരണ ഇല്ലാതെയാണ് വിമർശനങ്ങൾ ഉയർന്നതെന്നും ഉത്തരവിൽ കോടതി പറഞ്ഞു.

ദിവസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലായിരുന്നു ഇന്ന് നടൻ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവർക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.

Recommended Video

cmsvideo
    കേരള: മുൻകൂർ ജാമ്യം; സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രോസിക്യൂഷൻ

    സംവിധാകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടനും കൂട്ടര്‌‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ സംഭാഷണത്തിന്റെ ഓഡിയോകളും ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയിരുന്നു. എന്നാൽ
    അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയല്ല മറിച്ച് ശാപവാക്കുകയായിരുന്നു താൻ പറഞ്ഞത് എന്നായിരുന്നു ദിലീപ് കോടതിയിൽ വാദിച്ചത്. വീട്ടിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ ഗൂഢാലോചന ആകില്ല. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ് എന്നും ദിലീപ് വാദിച്ചു.

    സംഭാഷണങ്ങൾ യഥാര്‍ഥത്തില്‍ റെക്കോഡ് ചെയ്ത ഉപകരണം ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ പോലീസിന് കൈമാറിയ ശബ്ദ സന്ദേശങ്ങളുുൽ കൃത്രിമം നടത്തിയിട്ടില്ലെന്ന് പറയാൻ സാധിക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചന കേസിൽ മൊബൈൽ ഫോൺ പരിശോധിക്കേണ്ട കാര്യം ഇല്ലാത്തതിനാലാണ് ഫോൺ കൈമാറാതിരുന്നതെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.

    അതിനിടെ കേസിൽ ഗൂഢാലോചന കേസില്‍ എഫ്‌ ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമന്‍ പിള്ള വ്യക്തമാക്കി. നേരത്തേ തന്നെ അപേക്ഷ തയ്യാറാക്കിയിരുന്നുവെന്നും ജാമ്യം ലഭിക്കുന്നതിനായാണ് കാത്തിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+