ഡിലീറ്റ് ചെയ്തിട്ടും ദിലീപ് പോലും അറിയാതെ ഫോണില്‍ ആ തെളിവ്! കുറ്റക്കാരനെന്ന് വ്യക്തം; കെജി ബിജു
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണ് എന്ന് തെളിയിക്കാന്‍ വേണ്ട പല തെളിവുകളും പരിഗണിക്കപ്പെട്ടില്ല എന്ന് ന്യൂസ് ബുള്ളറ്റ് കേരള എഡിറ്റര്‍ കെജി ബിജു. തന്റെ യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപും കൂട്ടരും അനധികൃതമായി കണ്ടു എന്നതിന് ദിലീപ് തന്നെ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് വ്യക്തമാണ് എന്ന് ബിജു പറയുന്നു.
2019 ഡിസംബര്‍ 19 ന് ദൃശ്യങ്ങള്‍ നിയമപരമായി കാണാന്‍ ദിലീപിനും സംഘത്തിനും സുപ്രീംകോടതി കര്‍ശന ഉപാധികളോടെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ 2017 ഡിസംബര്‍ 15 ന് തന്നെ ദിലീപും സംഘവും ഈ ദൃശ്യങ്ങള്‍ കണ്ടിരുന്നു എന്നത് ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്ന് വ്യക്തമാണ് എന്ന് ബിജു പറയുന്നു. കോടതി വിധി പ്രസ്താവവും പ്രോസിക്യൂഷന്-പ്രതിഭാഗം വാദങ്ങളും പരിശോധിച്ചാണ് ബിജുവിന്റെ പ്രതികരണം

കെജി ബിജുവിന്റെ വാക്കുകള്‍
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡുണ്ടല്ലോ. അത് ലക്ഷ്യയിലെത്തിച്ചു എന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. പക്ഷെ അത് കണ്ടെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പ്രൈമറി എവിഡന്‍സാണ്. അത് ലഭ്യമായിട്ടില്ല. എന്നാല്‍ ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് എട്ടാം പ്രതിയുടെ കൈയിലുണ്ടെന്നും എട്ടാം പ്രതിയും കൂട്ടരും അത് കണ്ടിട്ടുണ്ട് എന്ന് തെളിയിക്കുന്ന മറ്റൊരു രേഖയുണ്ടെങ്കിലോ.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ 833-ാം ഖണ്ഡികയില്‍ ഒരു സാക്ഷിയുടെ തെളിവിന് ക്ലാരിറ്റി ഇല്ല എന്ന് പറയുന്നുണ്ട്. നമുക്ക് അവിടെ നിന്ന് തുടങ്ങാം. ഈ തെളിവിന് വ്യക്തതയുണ്ടായിരുന്നെങ്കിലോ. ആരാണ് ഈ പിഡബ്ല്യു 228? വ്യക്തതയില്ല എന്ന് കോടതി കണ്ടെത്തിയ ആ തെളിവ്, മൊഴി എന്താണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിന്റേയും കൂട്ടരുടേയും ഫോണ്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2022 ജനുവരി 31 നാണ് ഈ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കപ്പെട്ടത്. അതിന് തൊട്ടുതലേന്ന് മുംബൈയിലെ ലാബില്‍ വെച്ച് ഈ ഫോണുകളിലെ കുറെയേറെ ഡാറ്റ വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഡിലീറ്റ് ചെയ്തിരുന്നു എന്നും വലിയ രീതിയില്‍ ഡാറ്റ ഈ ഫോണിലേക്ക് ഓവര്‍റേറ്റ് ചെയ്തു എന്നും പ്രോസിക്യൂഷന് ആരോപിക്കുന്നു. തങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുള്ള എല്ലാ വിവരങ്ങളും ആ ഫോണില്‍ നിന്ന് നശിപ്പിച്ച ശേഷമാണ് ഫോണുകള്‍ ഹൈക്കോടതിയില്‍ സറണ്ടര്‍ ചെയ്തത് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
അങ്ങനെ ഹൈക്കോടതിയില്‍ സറണ്ടര്‍ ചെയ്ത ആ ഫോണുകള്‍ പ്രോസിക്യൂഷന് പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ആ കൂട്ടത്തില്‍ ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണും ഉണ്ടായിരുന്നു. ആ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടാത്ത നാല് ഇമേജുകള്‍ അന്വേഷണ സംഘത്തിന് കിട്ടി. മെമ്മറി കാര്‍ഡ് വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ മെമ്മറി കാര്‍ഡ് കൃത്യം നടന്ന് മാസങ്ങള്‍ക്കകം പ്രതി കണ്ടിട്ടുണ്ട് എന്ന് തെളിയിക്കുന്ന നിര്‍ണായകമായ രേഖയാണ് ഈ നാല് ഇമേജുകള്‍.
ഈ ഇമേജുകള്‍ ഗൂഗിള്‍ ഫോട്ടോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ മെമ്മറിയില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ മറന്ന് പോയി. 2017 ഫെബ്രുവരി 17 ന് നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ആ ദൃശ്യങ്ങളുടെ ഫയല്‍ നമ്പര്‍ സഹിതം ആ ദൃശ്യങ്ങളുടെ സെക്കന്റ് ബൈ സെക്കന്റ്, ഫ്രെയിം ബൈ ഫ്രെയിം, ഡയലോഗ് ബൈ ഡയലോഗ്, ഓഡിയോ വിഷ്വല്‍ ഡിസ്ക്രിപ്ഷന്റെ നാല് ഇമേജുകളാണ് അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ഇമേജുകളിലുള്ളത്.
ആ സ്മാര്‍ട്ട് ഫോണ്‍ എട്ടാം പ്രതിയേയും സംഘത്തേയും ചതിച്ചു. ഫോണിലെ ക്യാമറ സെറ്റിംഗ്സില് സേവ് ലൊക്കേഷന്‍, ജിപിഎസ് ലൊക്കേഷന്‍, ജിപിഎസ് ടാഗ്സ് എന്നൊക്കെ കാണും. ഇതില്‍ ഏതോ ഒന്ന് ആ ഫോണില്‍ ഓണായി കിടന്നിരുന്നു. അതുകൊണ്ട് ആ ഫോട്ടയ്ക്കൊപ്പം ഫോട്ടയുടെ ജിയോ ടാഗ് പതിഞ്ഞു. എവിടെ വെച്ചാണ് എപ്പോഴാണ് എടുത്തത് എന്ന കൃത്യമായ ലൊക്കേഷന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
2017 ഡിസംബര്‍ 30 ന് രാവിലെ 11.38 ന് എട്ടാം പ്രതി ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വെച്ച് എടുത്ത ഫോട്ടോകളാണ് അവ. അതായത് പ്രൈമറി എവിഡന്സായ മെമ്മറി കാര്‍ഡ് പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ പ്രൈമറി എവിഡന്സിലുള്ള ദൃശ്യങ്ങളുടെ ഓഡിയോ വിഷ്വല്‍ ഡിസ്ക്രിപ്ഷന്‍ കൃത്യം നടന്ന് ഏതാനും മാസങ്ങള്‍ക്കകം എട്ടാം പ്രതി ദിലീപിന്റെ വീട്ടിലുണ്ടായിരുന്നു എന്ന് സംശയതീതമായി തെളിയിക്കുന്ന രേഖയാണ് അത്.
ആ രേഖ എട്ടാം പ്രതിയുടെ പത്മസരോവരം വീട്ടില്‍ കൊണ്ട് വെച്ചത് അന്വേഷണ ഉദ്യോഗസ്ഥരല്ല. ബി സന്ധ്യ ഐപിഎസോ ബൈജു പൗലോസോ അല്ല. മഞ്ജു വാര്യരോ ശ്രീകുമാര്‍ മേനോനൊ അല്ല. അനൂപിന്റെ ഫോട്ടോയില്‍ പതിഞ്ഞ ആ ഡോക്യുമെന്റ് എട്ടാം പ്രതിയുടെ വീട്ടില്‍ എങ്ങനെ വന്നു. വിശദീകരിക്കേണ്ടത് എട്ടാം പ്രതിയാണ്. ഇത് സംബന്ധിച്ചുള്ള പ്രതിഭാഗത്തിന്റെ വിശദീകരണം മറ്റൊരു കാര്യത്തിന്റെ കൂടി ചുരുളഴിയിക്കും.
2017 ഡിസംബര്‍ 15 ന്, അതായത് അനൂപ് പത്മസരോവരത്ത് നിന്ന് ഈ ഫോട്ടോ എടുക്കുന്നതിന് 15 ദിവസം മുന്‍പ് എട്ടാം പ്രതിയും അഭിഭാഷകരും അങ്കമാലി കോടതി പരിസരത്ത് വെച്ച് ഈ ദൃശ്യങ്ങള്‍ കണ്ടിരുന്നു. ആ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കെ എട്ടാം പ്രതിയുടെ അഭിഭാഷകന് ഫിലിപ്പ് ടി വര്‍ഗീസ് ആ ദൃശ്യങ്ങളുടെ വിശദീകരണം സ്വന്തം കൈപ്പടയില്‍ കുറിച്ചെടുത്തിരുന്നു എന്നും ഈ കുറിപ്പിന്റെ ഡിടിപി കോപ്പിയാണ് താന്‍ ഫോട്ടോ എടുത്തത് എന്നുമാണ് അനൂപിന്റെ വാദം.
ഈ മെമ്മറി കാര്‍ഡിലെ വിഷ്വലുകള്‍ തങ്ങള്‍ക്ക് തരണം എന്നാവശ്യപ്പെട്ട് എട്ടാം പ്രതിയും സംഘവും സുപ്രീം കോടതി വരെ പോയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്കാന് കഴിയില്ല കോടതി അനുമതിയോടെ കാണാം എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ആ വിധി അനുസരിച്ച് നിയമപരമായി എട്ടാം പ്രതിയും സംഘവും 2019 ഡിസംബര്‍ 19 ന് ദൃശ്യങ്ങള്‍ കണ്ടു. ദൃശ്യങ്ങള്‍ കാണാന്‍ സുപ്രീംകോടതി വരെ പോകേണ്ടി വന്ന എട്ടാം പ്രതിയും സംഘവും 2017 ഡിസംബര്‍ 15 ന് എങ്ങനെ ദൃശ്യങ്ങള്‍ കണ്ടു?
ആരാണ് അതിന് അനുമതി കൊടുത്തത്. അതിജീവിതയും പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അറിയാതെ ദൃശ്യങ്ങള്‍ കാണാന്‍ ഇവര്‍ക്ക് എങ്ങനെ അനുമതി ലഭിച്ചു. ഈ സംഭവത്തില്‍ പ്രോസിക്യൂഷന്റെ അതിശക്തമായ എതിര്‍പ്പ് കോടതിവിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ നാം മനസിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. 19-12-2019 ന് സുപ്രീംകോടതിയുടെ അനുമതിയോടെ ഈ വിഷ്വലുകള്‍ കാണുമ്പോള്‍ കുറെയേറെ മുന്‍കരുതലുകള്‍ അവിടെ ഒരുക്കിയിരുന്നു.
അഭിഭാഷകരുടെ പേര് വിവരം കോടതിയെ 18-ാം തിയതി തന്നെ അറിയിക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. പ്രതിയും സംഘവും ഈ ദൃശ്യം കാണുമ്പോള്‍ ഹാളിന്റെ വാതിലും ജനലും അടച്ചിടണം എന്നും റെക്കോഡ് ചെയ്യാന്‍ സാധ്യതയുള്ള ഒരു ഡിജിറ്റല്‍ ഉപകരണവും ഹാളിലേക്ക് കയറ്റാന്‍ പാടില്ല എന്നും നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ പറഞ്ഞ ഒരു മുന്‍കരുതലും എടുക്കാതെയാണ് 2017 ഡിസംബര്‍ 15 ന് എട്ടാം പ്രതിയും സംഘവും ദൃശ്യങ്ങള്‍ കണ്ടത്.
അഡ്വ പ്രസൂണ്‍ ബെന്നിയാണ് മുകളില്‍ പറഞ്ഞ പിഡബ്ല്യു 228 സാക്ഷി. ദിലീപിന്റെ അഭിഭാഷകനായിരുന്ന ഫിലിപ്പ് ടി വര്‍ഗീസ് ഈ ദൃശ്യങ്ങള്‍ കണ്ട് ഓഡിയോ വിഷ്വല്‍ ഡിസ്ക്രിപ്ഷന്‍ തയ്യാറാക്കിയോ എന്ന ചോദ്യങ്ങള്‍ക്ക് പ്രസൂണ്‍ ബെന്നി നല്കിയ മറുപടിയില്‍ വൈരുദ്ധ്യമുണ്ട് എന്ന് പറഞ്ഞാണ് ഈ സാക്ഷിയുടെ മൊഴില്‍ വ്യക്തതയില്ല എന്ന നിഗമനത്തിലേക്ക് കോടതി എത്തിയത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications