Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ നീക്കം പൊളിഞ്ഞു; കേസ് ഉടനെ തീരില്ല... നടിയുടെ മൊഴി ആവശ്യപ്പെട്ട് ഹൈക്കോടതി

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27നാകും ഹൈക്കോടതി തീരുമാനമെടുക്കുക. അതിനിടെ മഞ്ജുവാര്യരുടെ വിസ്താരം നാളെ നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരുടെ വിസ്താരം ഈ മാസം 17ന് നടക്കുമെന്നാണ് കരുതിയിരുന്നത്. ഇതില്‍ തടസവാദം ഉന്നയിച്ച് ദിലീപ് സുപ്രീംകോടതിയിലെത്തിയതോടെ വിസ്താരം നാളെ നടക്കില്ല. സുപ്രീംകോടതിയില്‍ ദിലീപിന്റെ വാദം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമാകും മഞ്ജുവാര്യരുടെ വിസ്താരം.

അതിനിടെയാണ് വിചാരണ ഇനിയും വൈകുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. അടുത്ത ആറ് മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ് വിചാരണ കോടതി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കെതിരെ ആക്രമണത്തിന് ഇരയായ നടി നല്‍കിയ മൊഴി ഹൈക്കോടതിയും ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

വിധി ഉടനെയില്ല

വിധി ഉടനെയില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസം വിധി പ്രസ്താവിക്കുമെന്നാണ് നേരത്തെ വന്ന വിവരം. എന്നാല്‍ ഇനിയും സാക്ഷി വിസ്താരം നടക്കേണ്ടതുള്ളതിനാല്‍ വിധി അടുത്ത മാസമുണ്ടാകില്ലെന്ന് ഉറപ്പാണ്. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു.

ഇത് ആദ്യമല്ല

ഇത് ആദ്യമല്ല

വിചാരണ കോടതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാല്‍ കേസിന്റെ സമയ പരിധി സെപ്തംബര്‍ വരെ നീളും. നേരത്തെ പലതവണ വിചാരണയ്ക്ക് സമയം സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു. സാക്ഷികളെ വിസ്തരിക്കാനുള്ളതിനാല്‍ സുപ്രീംകോടതി സമയം കൂടുതല്‍ അനുവദിച്ചേക്കുമെന്ന് നിയമ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

ദിലീപിന്റെ വാദം സര്‍ക്കാര്‍ തള്ളി

ദിലീപിന്റെ വാദം സര്‍ക്കാര്‍ തള്ളി

വിചാരണ വേഗം പൂര്‍ത്തിയാകണമെന്നാണ് ദിലീപിന്റെ ആവശ്യം. മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം ചോദ്യം ചെയ്ത് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ അച്ഛന്‍ മാധവന്‍, മഞ്ജുവാര്യര്‍ എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.

കോടതിയുടെ റിപ്പോര്‍ട്ട്

കോടതിയുടെ റിപ്പോര്‍ട്ട്

ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം വളരെ നിര്‍ണായകമാണ്. സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം ഈമാസം 21ന് മഞ്ജുവാര്യരെ വിസ്തരിക്കാനാണ് ആലോചന. അതിനിടെയാണ് വിചാരണ കോടതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് മാസം കൂടി സമയം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഹൈക്കോടതിയില്‍ വിചാരണ കോടതി അറിയിച്ചു.

പള്‍സര്‍ സുനിയുടെ ആവശ്യം

പള്‍സര്‍ സുനിയുടെ ആവശ്യം

കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ആദ്യം അറസ്റ്റിലായവരില്‍ ഒരാളാണ് സുനി. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇയാള്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ്. മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. തനിക്കും ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് സുനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ സുനി ജാമ്യത്തിന് ശ്രമിച്ചിരുന്നു എങ്കിലും വിജയിച്ചിട്ടില്ല.

നടിയുടെ മൊഴി എന്ത്

നടിയുടെ മൊഴി എന്ത്

പള്‍സര്‍ സുനിക്കെതിരെ ആക്രമിക്കപ്പെട്ട നടി നല്‍കിയ മൊഴി എന്താണ് എന്ന് ഹൈക്കോടതി തേടിയിട്ടുണ്ട്. വിചാരണ കോടതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ ഹൈക്കോടതിക്ക് നല്‍കും. ഇക്കാര്യം പരിശോധിച്ച ശേഷമേ സുനിക്ക് ജാമ്യം നല്‍കുന്ന കാര്യം ഹൈക്കോടതി പരിഗണിക്കൂ. ഈ മാസം 27നാകും സുനിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുക്കുക.

ദിലീപിന്റെ ആവശ്യം നടക്കില്ല

ദിലീപിന്റെ ആവശ്യം നടക്കില്ല

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം ദിലീപ് നിഷേധിക്കുന്നു. ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തല്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയതോടെയാണ് വിചാരണ വീണ്ടും നീണ്ടത്. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ഇനിയും സമയം എടുക്കുമെന്നതിനാല്‍ വേഗം വിധി വരണമെന്ന ദിലീപിന്റെ ആവശ്യം നടക്കില്ലെന്ന് ഉറപ്പായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+