Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കൂട്ടത്തില്‍ മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാര്‍

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പോലീസ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലോടെയാണ് ഈ ചോദ്യം വീണ്ടും ഉയര്‍ന്നത്. വിഐപിക്ക് കേസില്‍ നിര്‍ണായകമായ പങ്കുണ്ടെന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. നടിയുടെ വീഡിയോ ഇയാളാണ് കൊണ്ടുവന്നതെന്ന് ആരോപിക്കുന്ന ബാലചന്ദ്രകുമാര്‍, അന്വേഷണ സംഘത്തിലുള്ളവരെ അപായപ്പെടുത്തുന്ന കാര്യവും വിഐപി സംസാരിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ദിലീപുമായി ബന്ധമുള്ള പ്രമുഖര്‍ക്ക് പിന്നാലെ പോലീസ് അന്വേഷണം നീങ്ങിയത്. കോട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുല്ലയാണ് വിഐപി എന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ അക്കാര്യം അദ്ദേഹം നിഷേധിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബാലചന്ദ്രകുമാര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്....

1

മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട വിവരം മാത്രമാണ് ഇക്കാര്യത്തില്‍ തനിക്കുള്ളതെന്ന് കോട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുല്ല പറയുന്നു. ഖത്തറില്‍ ബിസിനസുള്ള വ്യക്തിയാണ് ഇദ്ദേഹം. അന്വേഷണ സംഘം ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല. ദിലീപുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന കാര്യം പരസ്യമാക്കിയ അദ്ദേഹം ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ബന്ധമില്ലെന്നും പറഞ്ഞു.

2

ഖത്തറില്‍ ദേ പുട്ട് സംരംഭത്തില്‍ ദിലീപുമായി പങ്കാളിത്തമുണ്ട്. എപ്പോഴും ഖത്തറില്‍ പോകാറില്ല. പാര്‍ട്ണല്‍മാരാണ് ബിസിനസ് നോക്കുന്നത്. ദിലീപുമായി ചേര്‍ന്ന് ദുബായില്‍ ദേ പുട്ട് ഹോട്ടല്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ദിലീപ് കേസില്‍ പെട്ടതോടെ പിന്‍മാറി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ദിലീപിന്റെ വീട്ടില്‍ പോയത്. ബിസിനസ് കാര്യം സംസാരിക്കാനാണ് പോയതെന്നും മെഹബൂബ് പറഞ്ഞു.

3

സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ എനിക്കറിയില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ ഞാന്‍ കണ്ടിട്ടു പോലുമില്ല. കാവ്യയെ വീട്ടില്‍ പോയപ്പോള്‍ കണ്ടു എന്നല്ലാതെ എനിക്ക് അടുത്ത പരിചയമില്ല. ദിലീപ് എന്നെ ഇക്ക എന്നാണ് വിളിക്കുന്നത്. അവരുടെ വീട്ടില്‍ പോയപ്പോള്‍ അമ്മയും അച്ഛനും കാവ്യയുമാണ് ഉണ്ടായിരുന്നത്. കുറച്ച് കാലത്തെ ബന്ധമേയുള്ളൂ. നല്ല രീതിയിലാണ് ദിലീപ് പെരുമാറിയിരുന്നതെന്നും മെഹബൂബ് പറഞ്ഞു.

4

ഏത് തരത്തിലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. നാര്‍ക്കോ അനാലിസ് ഉള്‍പ്പെടെയുള്ള ഏത് പരിശോധനയ്ക്കും തയ്യാറാണ്. ഞാന്‍ വിഐപിയല്ല. എന്നെ അങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ കുളിര്‍മ തോന്നുന്നു. ബിസിനസ് കാര്യങ്ങള്‍ ദിലീപുമായി സംസാരിക്കുന്നത് പാര്‍ട്ട്ണര്‍ മുഷ്താഖ് ആണ്. ഞാന്‍ ദിലീപുമായി പിന്നീട് ഫോണിലോ മറ്റോ സംസാരിക്കാറില്ലെന്നും മെഹബൂബ് പറഞ്ഞു.

5

മെഹബൂബിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബാലചന്ദ്രകുമാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാനാകില്ല. പോലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. ആറ് ഫോട്ടോകളാണ് പോലീസ് കാണിച്ചത്. പിന്നീട് ഇത് ചുരുക്കി മൂന്നാക്കി. ഇതില്‍ മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍

6

ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് എന്നാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണ് എന്ന് പോലീസ് ചോദിക്കും. ആ വേളയില്‍ മറുപടി പറഞ്ഞാല്‍ മതിയാകുമെന്നും ബാലചന്ദ്രകുമാര്‍ ചാനലിനോട് പ്രതികരിച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് വിഐപി വീണ്ടും ചര്‍ച്ചയാകാന്‍ കാരണം.

7

ദിലീപ് വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ടു, വീഡിയോ കൊണ്ടുവന്നത് ഒരു വിഐപിയാണ്. ഇദ്ദേഹത്തെ കണ്ടാലറിയാം. ഖദര്‍ വേഷമാണ് ധരിച്ചിരുന്നത്. വിഐപിയെ കാവ്യ ഇക്ക എന്നാണ് വിളിച്ചിരുന്നത്. സിനിമാ ബന്ധമുള്ള വ്യക്തിയല്ല. ബിസിനസുകാരനാണ്. ഹോട്ടല്‍ വ്യവസായമുള്ളതുപോലെ സംസാരത്തില്‍ തോന്നി. വിമാനത്തില്‍ പോകുന്നത് സംബന്ധിച്ച് സംസാരിക്കുന്നുണ്ടായിരുന്നു- എന്നിങ്ങനെയാണ് ബാലചന്ദ്രകുമാര്‍ വിഐപിയെ കുറിച്ച് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+