Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലിൽ നിന്നുളള പുസ്തകം 'എനിക്ക് എന്തിന്റെ സൂക്കേടായിരുന്നു'; പരിഹസിച്ച് നിർമ്മാതാവ് സജി നന്ത്യാട്ട്

കൊച്ചി: ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ കുതിരവട്ടത്തോ ഊളംപാറയിലോ അയക്കണമെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. 24 ന്യൂസ് ചാനലിലെ ചർച്ചയിലാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം. ദിലീപിനെ അകത്താക്കാൻ നടന്ന് ബാലചന്ദ്ര കുമാർ അടുത്ത് തന്നെ അകത്താകും എന്നും സജി നന്ത്യാട്ട് പറഞ്ഞു.

'ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് വളരെ മോശമായി ദിലീപിനെതിരെ പെരുമാറിയവരെ ഇപ്പോള്‍ കാണാനില്ല'. സിനിമ വേണ്ടെന്ന് ദിലീപ് പറഞ്ഞതിന്റെ പക തീർക്കുകയാണ് ബാലചന്ദ്ര കുമാർ എന്നും ഗ്രൂപ്പിലിട്ട് തട്ടണം എന്ന് ദിലീപ് പറഞ്ഞത് സിനിമാ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ കാര്യമാണ് എന്നും സജി നന്ത്യാട്ട് വാദിക്കുന്നു.

1

സജി നന്ത്യാട്ടിന്റെ വാക്കുകൾ ഇങ്ങനെ: '' ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ വന്നപ്പോള്‍ തന്നെ താന്‍ പറഞ്ഞിരുന്നു ഇയാളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്. ഇദ്ദേഹം വന്നത് സിനിമ ദിലീപ് വേണ്ട എന്ന് പറഞ്ഞതിന്റെ പേരിലാണ്. പക തീര്‍ക്കുകയാണ്. ഇദ്ദേഹം നല്ലൊരു തിരക്കഥയുമായി മലയാളത്തില്‍ ദിലീപിനെതിരെ സംസാരിക്കുന്ന കുറച്ചാള്‍ക്കാരുമായി ചേര്‍ന്ന് പോലീസിനെ സമീപിക്കുകയും ഒരു കള്ളക്കഥ മെനയുകയുമായിരുന്നു''.

2

''കഴിഞ്ഞ 40 ദിവസങ്ങളായി ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് വളരെ മോശമായി പെരുമാറിയവരെ ഇപ്പോള്‍ കാണാനില്ല. ബാലചന്ദ്ര കുമാര്‍ എന്ന വിശുദ്ധ പശു ഇവിടെ അവതരിച്ചിരിക്കുന്നു. ഇതാ ദിലീപ് കുടുങ്ങി, ശക്തമായ തെളിവുകള്‍ ഇതാ. മുക്കിയും മൂളിയും ഉളള ദിലീപിന്റെ ശബ്ദങ്ങള്‍ പലയിടത്ത് നിന്ന് കൂട്ടിയിണക്കി കൊണ്ട് വന്ന് പറഞ്ഞു ഇതാ ദിലീപ് തെറ്റുകാരനാണ് എന്ന് പറഞ്ഞു''.

3

കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത് എന്ന് താന്‍ അന്നേ പറഞ്ഞു. ഗ്രൂപ്പിലിട്ട് തട്ടണം എന്ന് ദിലീപ് പറഞ്ഞത് സിനിമാ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ കാര്യമാണ്. അതിലെവിടെയാണ് അഞ്ച് പേരുടെ കൊലപാതകം. ഈ വ്യക്തി കാരണം കേരളത്തിലെ പൊതു ഖജനാവിന് എത്ര രൂപ നഷ്ടമുണ്ടായിട്ടുണ്ട്. ഈ വ്യക്തിയെ അറസ്റ്റ് ചെയ്യണം. ഈ വ്യക്തി പൊതുസമൂഹത്തെ മലിനമാക്കിയിരിക്കുകയാണ്. എന്തൊക്കെയോ വന്ന് വിളിച്ച് പറയുന്നു. ഇയാളെ ഊളംപാറയിലോ കുതിരവട്ടത്തോ അയക്കണം.

4

''ഇവരൊക്കെ എവിടെ വരെ പോകും എന്ന് ഞങ്ങള്‍ക്കൊന്ന് കാണണ്ടേ. ദിലീപ് പുറത്ത് വിട്ട ഓഡിയോ പൂര്‍ണമാണ്. ബാലചന്ദ്ര കുമാര്‍ പറഞ്ഞത് താനാണ് സിനിമയില്‍ നിന്ന് പിന്മാറിയത് എന്നാണ്. എന്നാല്‍ അതല്ലെന്ന് മനസ്സിലായല്ലോ. റിട്രൈവ് ചെയ്ത് എടുത്ത പല ഓഡിയോകളും ഇനിയും പുറത്ത് വരും. എന്തൊക്കെ പുകിലായിരുന്നു, മലപ്പുറം കത്തി. ബാലചന്ദ്ര കുമാറിനെ ദിലീപ് 7 വര്‍ഷം നടത്താന്‍ പാടില്ലായിരുന്നു. അത് ദിലീപിനെ കണ്ടാലും താന്‍ പറയും''.

Recommended Video

cmsvideo
    Former judges Sudeep response to Dileep has been granted bail
    5

    ''ഇന്നയാളുടെ കൈ വെട്ടണം ലോറി കയറ്റണം എന്നൊന്നും ഓഡിയോയില്‍ പറഞ്ഞിട്ടില്ല. ഇന്നയാളെങ്ങാനും വാഹനം ഇടിച്ച് മരിച്ചാല്‍ അതും നമ്മുടെ തലയിലാകുമല്ലോ എന്നാണ് പറഞ്ഞത്. അതൊക്കെ ഇവർ തെറ്റിദ്ധരിപ്പിക്കുകയാണ്. പെണ്‍കുട്ടിക്ക് നീതി വേണം എന്ന് പറഞ്ഞുകൊണ്ട് ദിലീപിനെ അകത്തിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് രണ്ടും രണ്ട് കേസാണ്. ദിലീപിനെ അകത്താക്കാന്‍ പോയ ബാലചന്ദ്ര കുമാര്‍ ഉടനെ അകത്താകുന്നത് കാണാം. മാത്രമല്ല ജയിലില്‍ നിന്നുളള പുള്ളിയുടെ പുസ്തകവും വായിക്കാം, 'എനിക്ക് എന്തിന്റെ സൂക്കേടായിരുന്നു' എന്നുളള പുസ്തകം ഇറങ്ങുന്നുണ്ട്''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+