Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വെളുപ്പിക്കാന്‍ ശ്രീലേഖ കുറേ പാടുപെട്ടു, ആ വെളിപ്പെടുത്തൽ എന്തുകൊണ്ട് നടത്തിയില്ല? ബൈജു കൊട്ടാരക്കര

ദിലീപ് കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത്. സർവ്വീസിൽ ഇരുന്ന സമയത്ത് സഹായിച്ചവരെ ഉപയോഗിച്ച് യൂട്യൂബ് ചാനൽ വളർത്താനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെളുപ്പിക്കാൻ ആർ ശ്രീലേഖ കുറേ പാടുപെട്ടുവെന്നും ബൈജു കൊട്ടാരക്കര കുറ്റപ്പെടുത്തി. ന്യൂസ് ഗ്ലോബ് യൂട്യൂബ് ചാനലിലൂടെയാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

ശ്രീലേഖ ഐപിഎസ് പലപ്പോഴും അബദ്ധജടിലമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ ചെന്ന് ചാടുകയും ചില ആളുകളെ വെളുപ്പിക്കാനും രക്ഷിക്കാനുമൊക്കെ നടത്തിയ ശ്രമങ്ങള്‍ കേരളം കണ്ടതാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ''റിട്ടയറായി വീട്ടിലിരുന്നപ്പോള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ കൊള്ളാം എന്നൊരു തോന്നല്‍ വന്നു. സര്‍വ്വീസില്‍ ഉണ്ടായിരുന്ന സമയത്ത് ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ അവരെ സബ്‌സ്‌ക്രൈബേഴ്‌സ് ആക്കാനും യൂട്യൂബ് ചാനല്‍ വളര്‍ത്താനും കുറേ പാടുപെടുന്നു''.

dileep case

''ഇപ്പോള്‍ പള്‍സര്‍ സുനി നടന്ന കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയപ്പോള്‍ അതിന് എതിരെയും പ്രതികരിച്ചിരിക്കുന്നു.അവന്‍ ക്രിമിനലാണ്, അവന്‍ പറയുന്നത് ശരിയല്ല എന്ന് പറയുന്നു. അത് അവര്‍ക്കാണോ അറിയുന്നത്. അവനാണ് കേസിലെ ഒന്നാം പ്രതി. അയാള്‍ റോഷിപാല്‍ എന്ന മാധ്യമപ്രവര്‍ത്തകനോട് പറയുന്നു, ഞാനാണ് അത് ചെയ്തത് എന്ന്. കോടതിയിലും അത് തന്നെ പറഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്'' എന്നും ബൈജു വ്യക്തമാക്കുന്നു.

''പണത്തിന് വേണ്ടിയാണ് ചെയ്തത് എന്നും ഒന്നരക്കോടി പറഞ്ഞു എന്നും 80 ലക്ഷം ഇനിയും തരാനുണ്ട് എന്നും പള്‍സര്‍ സുനി പറയുന്നു. ശ്രീലേഖ ദിലീപിനെ വെളുപ്പിക്കാന്‍ കുറേ പാടുപെട്ടു. താന്‍ ആലുവ ജയില്‍ സന്ദര്‍ശനത്തിനിടെ ചെന്നപ്പോള്‍ തളര്‍ന്ന് അവശനായി നില്‍ക്കുന്ന ആ മഹാനടനെ ആണ് കണ്ടത്. അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യായിരുന്നു. അയാള്‍ ജയിലിന്റെ കമ്പിയില്‍ പിടിച്ച് വിഷമിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ താനാണ് പറഞ്ഞത്, 'അയാള്‍ക്കൊരു കമ്പളം കൊടുക്കൂ, അയാള്‍ക്ക് ആഹാരം വീട്ടില്‍ നിന്ന് വരട്ടെ', എന്ന്''.

''ശ്രീലേഖ വരുന്നതിന് മുന്‍പ് എട്ടാം പ്രതിയായ ആള്‍ക്ക് വീട്ടില്‍ നിന്നുളള ഭക്ഷണവും അവിടെയുളള എല്ലാ സുഖസൗകര്യങ്ങളും സൂപ്രണ്ട് ഒരുക്കിക്കൊടുത്തു എന്നുളള കാര്യം പറഞ്ഞതും സുനിയാണ്. ആ സൂപ്രണ്ടിനെ കുടിപ്പിച്ച് കുടിപ്പിച്ച് കൊന്നു എന്ന് വരെ പറയുന്നു. അയാളെ അങ്ങനെ കൊന്നു എന്ന് പറയുമ്പോള്‍ മറ്റൊരു മരണത്തിലും സംശയം ഉന്നയിക്കേണ്ടി വരും. ഒരു സലീഷിന്റെ മരണത്തില്‍'', ബൈജു കൊട്ടാരക്കര പറയുന്നു.

Take a Poll

''ശ്രീലേഖ അന്ന് ജയിലില്‍ ദിലീപിന് ആവശ്യമുളള സൗകര്യങ്ങളെല്ലാം കൊടുത്തു. 85 ദിവസം ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങി വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച വ്യക്തി ഈ ശ്രീലേഖ ആയിരിക്കണം. അരുമയായ മകനാണല്ലോ എന്നോര്‍ത്ത്. ശ്രീലേഖയോട് ചില ചോദ്യങ്ങള്‍. ശ്രീലേഖയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ താനുമായി ഒരു അഭിമുഖത്തിന് തയ്യാറാണ്. തെളിവുകള്‍ വെച്ചുളള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധിക്കുമെങ്കില്‍ അത് തന്റെ ചാനലിലും മറ്റ് പ്രമുഖ മാധ്യമങ്ങളിലും അപ്ലോഡ് ചെയ്യാന്‍ തയ്യാറാണ്''. തയ്യാറാണെങ്കില്‍ സമയവും സ്ഥലവും നിശ്ചയിക്കാന്‍ ബൈജു കൊട്ടാരക്കര പറയുന്നു.

ഇനിയെങ്കിലും ശ്രീലേഖ ഐപിഎസ് ചില സത്യങ്ങള്‍ വെളിപ്പെടുത്തണം എന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ എന്താണ് സംഭവിച്ചത്, ഏതൊക്കെ രാഷ്ട്രീയ നേതാക്കളാണ് അതില്‍ ഉള്‍പ്പെട്ടിരുന്നത്. ജസ്റ്റിസ് ബസന്തിന് ലഭിച്ച കത്ത് നിങ്ങളുടെ കയ്യില്‍ എത്തിയ ശേഷം എങ്ങനെയാണ് കാണാതെ പോയത്. സത്യമെല്ലാം ഇനിയെങ്കിലും ശ്രീലേഖ പൊതുസമൂഹത്തോട് തുറന്ന് പറയണം''.

''അതിജീവിതയുടെ കേസില്‍ സാരമായി ബാധിക്കപ്പെട്ടേക്കാവുന്ന വെളിപ്പെടുത്തല്‍ ഇതുവരെ നടത്താതിരുന്നത് എന്തുകൊണ്ടാണ്. കേസില്‍ കക്ഷിയായി ചേര്‍ന്ന് പോലീസിലോ കോടതിയിലോ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല, ബൈജു കൊട്ടാരക്കര ചോദിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയെ വെളുപ്പിക്കാന്‍ നടക്കുന്നത് പോലെ ഇനിയും അവജ്ഞകള്‍ ഏറ്റുവാങ്ങാന്‍ നടക്കല്ലേ ശ്രീലേഖേ'' എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+