Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയുടെ നീക്കം മുന്നില്‍ കണ്ട് ദിലീപ് ഒരുമുഴം മുന്‍കൂട്ടി എറിഞ്ഞതാണ് അത്; എങ്കിലും കൈവിടില്ല'

നടി ആക്രമിക്കപ്പെട്ട കേസുപോലെ നമ്മുടെ സമൂഹം ചർച്ച ചെയ്ത മറ്റൊരു കേസ് ഉണ്ടോയെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അഡ്വ. പ്രിയദർശന്‍ തമ്പി. 'നടി ആക്രമക്കപ്പെട്ട് കേസ് എന്ന് പറയുന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്നത് മാത്രല്ല, നമ്മുടെ സമൂഹം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു കേസ് ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല'-അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു പ്രിയദർശന്‍ തമ്പി.

സിനിമ മേഖലയിലാകെ നിറഞ്ഞ് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ വളരെ ദാരുണമായ ഒരു അനുഭവമാണ് ഈ കേസ്. അത്തരമൊരു പെണ്‍കുട്ടിക്ക് നീതി കിട്ടുന്നില്ലെന്ന തോന്നല്‍ സാധാരണക്കാർക്കിടയില്‍ ഉണ്ടായാല്‍ അത് വലിയൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രിയദർശന്‍ തമ്പി പറയുന്നു.

നമ്മുടെ നിയമവ്യവസ്ഥയില്‍ നൂറ് ശതമാനം

നമ്മുടെ നിയമവ്യവസ്ഥയില്‍ നൂറ് ശതമാനം വിശ്വാസം ഉള്ളയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് നീതി ലഭിക്കും എന്നുള്ള കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള വിശ്വാസക്കുറവും ഇല്ല. ദിലീപ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഒരു ഹർജി നല്‍കിയിട്ടുണ്ട്. സത്യത്തില്‍ ഇത് അദ്ദേഹം ഒരു മുഴം മുന്‍കൂട്ടി എറിയുക എന്ന് പറയുന്നത് പോലുള്ള ഒരു തന്ത്രമാണെന്നും പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നു.

എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍

ഹൈക്കോടതിയില്‍ ട്രാന്‍സ്ഫർ പെറ്റീഷന്‍ പരാജയപ്പെട്ട

ഹൈക്കോടതിയില്‍ ട്രാന്‍സ്ഫർ പെറ്റീഷന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അതിജീവിത ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്ന കാര്യം എല്ലാവർക്കും അറിയാം. സുപ്രീംകോടതി തന്നെ ഉത്തരവ് പാസാക്കിയ ഒരു കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെങ്കില്‍ സുപ്രീം കോടതി തന്നെയാണ് തീരുമാനം എടുക്കേണ്ടത്.

സുപ്രീംകോടതിയില്‍ നിന്നും ചിലപ്പോള്‍ ഒരു ഉത്തരവ്

സുപ്രീംകോടതിയില്‍ നിന്നും ചിലപ്പോള്‍ ഒരു ഉത്തരവ് ഉണ്ടായേക്കും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എത്രയോ അനുഭവങ്ങള്‍ നമുക്കുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ ന്യായമായ ഒരു ഉത്തരവ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാവും. അതുണ്ടാവുന്നതിന് മുമ്പാണ് ദിലീപ് കോടതിയില്‍ പോയിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും വിധിയുണ്ടായാല്‍ പിന്നീട് അതിജീവിതയ്ക്ക് സുപ്രീംകോടതിയിലേക്ക് പോവാന്‍ സാധിക്കില്ലെന്നും അഡ്വ പ്രിയദർശന്‍ തമ്പി ചൂണ്ടികാണിക്കുന്നു.

ഈ കേസില്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ കേസില്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം സംബന്ധിച്ച കൃത്യമായ നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഒരു കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്ന പ്രോസസ് വളരെ സവിശേഷമായ സാഹചര്യത്തിലാണ് ചെയ്ത് വരുന്നത്. അതല്ലെങ്കില്‍ എല്ലാവരും തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് കേസ് മാറ്റാന്‍ പറയുന്ന പ്രവണതയാവർത്തിക്കും. ഒരു കോടതിയും ഇതിനെ പ്രോല്‍സാഹിപ്പിക്കില്ല.

ഈ കേസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍

ഈ കേസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അതിജീവിത തന്നെ എനിക്ക് നീതി ലഭിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കോടതിയെ സമീപിക്കുകയാണ്. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെക്കുന്ന സാഹചര്യവും ഉണ്ടായി. സാധാരണയായി ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ കോടതി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരാണ് ഭൂരിപക്ഷം പേരും. പക്ഷെ ഹൈക്കോടതിയില്‍ നിന്നും അതുണ്ടായില്ല.

അങ്ങനെയാണ് പ്രോസിക്യൂഷനും സർക്കാറും

അങ്ങനെയാണ് പ്രോസിക്യൂഷനും സർക്കാറും സുപ്രീംകോടതിയിലേക്ക് പോവുന്നത്. അപ്പോഴും കേസ് നിലവിലെ കോടതിയില്‍ തന്നെ തുടരട്ടെ എന്നായിരുന്നു തീരുമാനം. അങ്ങനെയാണ് നിലവിലെ കോടതിയില്‍ ഈ കേസ് തുടരുന്നത്. നിയമപ്രകാരമുള്ള വഴികളിലൂടെയല്ലാതെ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നതാണ് വസ്തുതയെന്നും പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+