സുനിലിനെ തന്നെ കൃത്യമേല്‍പ്പിക്കാന്‍ കാരണമുണ്ട്...ദിലീപിനെ 'ആകര്‍ഷിച്ചത്' ഇതാണ് !!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കാന്‍ സുനില്‍ കുമാറിനെ തന്നെ ദിലീപ് ഏല്‍പ്പിക്കാന്‍ പ്രത്യേക കാരണമുണ്ടെന്ന് പോലീസ്. 2012ല്‍ നടന്ന സംഭവമാണ് ഇതിനു കാരണമെന്നും പോലീസ് പറയുന്നു. പോലീസ് കസ്റ്റഡിയിലുള്ള ദിലീപ് ചോദ്യം ചെയ്യലിനോട് വേണ്ട വിധത്തില്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് താരത്തെ ഒരു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നു വൈകീട്ട് അഞ്ചു മണിക്കു കസ്റ്റഡി കാലാവധി അവസാനിക്കും. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നു ഉച്ചയ്ക്കു കോടതി പരിഗണിക്കുന്നുണ്ട്.

നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍!! ദിലീപിന്റെ ശകാരം!! പറഞ്ഞത്....

ക്വട്ടേഷന്‍ നല്‍കാന്‍ കാരണം

ക്വട്ടേഷന്‍ നല്‍കാന്‍ കാരണം

നടിയെ ആക്രമിക്കാന്‍ സുനിലിനെ തന്നെ ദിലീപ് തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ടെന്നാണ് പോലീസ് പറയുന്നത്. 2012ല്‍ മറ്റൊരു നടിയെ കുടുക്കാന്‍ സുനില്‍ ശ്രമിച്ചിരുന്നു. ഇതാണ് ദിലീപ് അയാള്‍ക്കു തന്നെ ക്വട്ടേഷന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.

പലര്‍ക്കുമറിയാം

പലര്‍ക്കുമറിയാം

2012ല്‍ മലയാള സിനിമയിലെ തന്നെ ഒരു നടിയെ സുനില്‍ ആക്രമിക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നില്ല. എന്നാല്‍ ദിലീപിനും സിനിമാമേഖയിലെ പലര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 ക്വട്ടേഷന് മികച്ച ടീം

ക്വട്ടേഷന് മികച്ച ടീം

നേരത്തേ സമാനമായ കുറ്റം ചെയ്തതിനാല്‍ സുനിലിനെ തന്നെ ദിലീപ് ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. ക്വട്ടേഷനു മികച്ച ടീം വേണമെന്ന് സുനിലിനോട് ദിലീപ് പറയുകയും ചെയ്തുവെന്നാണ് വിവരം.

ഇടപാടുകള്‍ നേരിട്ട്

ഇടപാടുകള്‍ നേരിട്ട്

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നേരിട്ടു തന്നെയയാണ് ദിലീപ് സുനിലിനു നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ദിലീപ് നടത്തിയതും നേരിട്ടായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സുഹൃത്തുക്കള്‍ക്കും ഇതേക്കുറിച്ച് അറിവില്ലായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്.

മറ്റാരും അറിയരുത്

മറ്റാരും അറിയരുത്

ക്വട്ടേഷന്‍ സുനിലിനെ ഏല്‍പ്പിക്കുമ്പോള്‍ ദിലീപ് ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നുവത്രേ. താനാണ് ഈ ക്വട്ടേഷന് പിന്നിലെന്ന് മറ്റാരും അറിയരുതെന്നാണ് താരം പറഞ്ഞത്. അതുകൊണ്ടു തന്നെയാണ് ദിലീപ് തന്നെ നേരിട്ട് ഇടപാടുകള്‍ നടത്തിയതെന്നും പോലീസിനും മനസ്സിലായിട്ടുണ്ട്.

മറ്റുള്ളവരെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചു

മറ്റുള്ളവരെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചു

നടിയെ ആക്രമിക്കാന്‍ തന്റെ സംഘത്തിലേക്ക് ആവശ്യമുള്ളവരെ സ്വയം തിരഞ്ഞെടുക്കണെമെന്ന് ദിലീപ് സുനിലിനോട് നിര്‍ദേശിച്ചിരുന്നു. മികച്ച ടീം തന്നെ ക്വട്ടേഷന് വേണമെന്നും താരം ആവശ്യപ്പെട്ടു. മുമ്പ് ക്വട്ടേഷന്‍ ചെയ്ത് പരിചയമുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും ദിലീപ് സുനിലിനോട് പറഞ്ഞിരുന്നു.

സംഘത്തിലുള്ളവര്‍ പോലുമറിഞ്ഞില്ല

സംഘത്തിലുള്ളവര്‍ പോലുമറിഞ്ഞില്ല

താനാണ് ക്വട്ടേഷന് പിന്നിലെന്ന് സംഘത്തിലുള്ള മറ്റാരോടും ഒരിക്കലും വെളിപ്പെടുത്തരുതെന്ന് ദിലീപ് സുനിലിനോട് പറയുകയും ചെയ്തിരുന്നു. പണമിടപാടുകള്‍ നമ്മള്‍ തമ്മില്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ദിലീപ് ഓര്‍മിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.

നേരിട്ട് ഫോണ്‍ വിളിക്കരുത്

നേരിട്ട് ഫോണ്‍ വിളിക്കരുത്

ഒരു ഘട്ടത്തിലും തന്നെ നേരിട്ടു ഫോണില്‍ വിളിക്കരുതെന്ന് സുനിലിനോട് ദിലീപ് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍പ്പോലും ദിലീപിനെ നേരിട്ട് സുനില്‍ ജയിലില്‍ നിന്നും വിളിക്കാതിരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണ് സുനില്‍ പണമാവശ്യപ്പെട്ടു നിരന്തരം വിളിച്ചിരുന്നത്.

Pulsar Suni Offered 2 lakh rupees to Vishnu to threaten actor Dileep | Oneindia Malayalam
ദിലീപ് അവിടെത്തന്നെയുണ്ടായിരുന്നു

ദിലീപ് അവിടെത്തന്നെയുണ്ടായിരുന്നു

ജയിലില്‍ വച്ച് സുനില്‍ അപ്പുണ്ണിയെ നിരവധി തവണ വിളിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു. സുനില്‍ അപ്പുണ്ണിയെ വിളിക്കുമ്പോഴൊക്കെ തൊട്ടരികില്‍ ദിലീപും ഉണ്ടായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. താനും സുനിലും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നു തെളിയിക്കുന്ന തെളിവുകളൊന്നും ഉണ്ടാവരുതെന്നും ദിലീപ് തീരുമാനിച്ചിരുന്നു.

English summary
Dileep gives quatation to sunil due to former incident says police
Please Wait while comments are loading...