ദിലീപിന്റെ 6 ഫോണുകള്‍ ഹൈക്കോടതിയില്‍, നിര്‍ണായകമായ ഒരു ഫോണ്‍ കൈമാറില്ല
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനക്കേസില്‍ തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ ഹൈക്കോടതി ഹാജരാക്കണമെന്ന് പറഞ്ഞ ഫോണുകള്‍ ദിലീപ് ഹാജരാക്കി. ആറ് ഫോണുകളാണ് ഹൈക്കോടതിയില്‍ എത്തിച്ചു. ഇത് ഉടന്‍ തന്നെ രജിസ്ട്രാര്‍ ജനറലിന് കൈമാറും. എന്നാല്‍ ക്രൈംബ്രാഞ്ച് നിര്‍ണായകമെന്ന് പറഞ്ഞ ഒരു ഫോണ്‍ നല്‍കില്ല. ഇന്ന് ഉച്ചയ്ക്കാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ദിലീപ് ഫോണ്‍ നല്‍കാത്തത് അടക്കം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. അദ്ദേഹത്തെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന ആവശ്യം തന്നെയാണ് പ്രോസിക്യൂഷന് ഉന്നയിക്കാന്‍ പോവുന്നത്.

രാവിലെ പത്തേകാലിന് മുമ്പായി ആറ് മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടുപ്രതികളോടും നിര്‍ദേശിച്ചിരിക്കുന്നത്. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍ അനിയന് അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കേണ്ടത്. നേരത്തെ ദിലീപ് തന്നെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഫോണ്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദിലീപ് സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടത്തേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയില്‍ വിശ്വാസമില്ലേ എന്നും ചോദിച്ചിരുന്നു.
ദിലീപ് സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കാണ് ഫോണ്‍ അയച്ചത്. ഇന്നലെ രാത്രിയാണ് ഈ ഫോണ്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചത്. മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യറുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ അതിലുണ്ടെന്നും അന്വേഷണ സംഘം അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ദിലീപ് ഉന്നയിച്ചത്. എന്നാല്‍ ഈ വാദങ്ങളെ കോടതി തള്ളി. അംഗീകൃത ഏജന്‍സികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും പരിശോധനയ്ക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു. അതുകൊണ്ട് വീണ്ടും ഹൈക്കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ശക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഷിപ്പ് യാര്‍ഡിന് അടുത്തുള്ള എംജി റോഡിലെ ഒരു ഫ്ളാറ്റില്‍ ഗൂഢാലോചന നടന്നതായിട്ടാണ് പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. 2017ലാണ് ഇവര്‍ ഒത്തുകൂടിയത്. നടിയെആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാവും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications