Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റ് ഒഴിവാക്കാന്‍ പോലീസിനെ സോപ്പിട്ട് നാദിര്‍ഷ; കള്ളം പറഞ്ഞോ?

അറസ്റ്റ് ഒഴിവാക്കാന്‍ പോലീസിനെ സോപ്പിട്ട് നാദിര്‍ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സംയമനം പാലിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. നേരത്തെ പോലീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നാദിര്‍ഷ ഞായറാഴ്ച നടന്ന ചോദ്യം ചെയ്യലിനുശേഷം ആരോപണം പിന്‍വലിച്ചു. ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം.

എന്നാല്‍, ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ ഈ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്ന് നാദിര്‍ഷ ആരോപിച്ചു. പോലീസ് തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല. താനും ദിലീപും നിരപരാധികളാണെന്നും നാദിര്‍ഷ പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു നാദിര്‍ഷയെ ചോദ്യം ചെയ്തത്.

nadirshah

നേരത്തെ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മടിക്കുകയും ശാരീരിക അസ്വസ്ഥതയുടെ പേരില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിന്നീട് അന്വേഷണ സംഘത്തിന്റെ മുന്നിലെത്തിയത്. നാദിര്‍ഷ ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു.

നാദിര്‍ഷയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഹൈക്കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കും. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. നാദിര്‍ഷ കള്ളം പറഞ്ഞാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+