Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനോട് ദേഷ്യമല്ല, പകരം അവരുടെയൊക്കെ ഉദ്ദേശം ഇതാണ്'; ജോസ് തോമസ് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജോസ് തോമസ്. അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുന്നവരെല്ലാം അവരെ ചതിക്കുകയാണെന്നും കുറ്റം കണ്ടെത്താൻ ആവാതെ ദിലീപിനെ ശിക്ഷിക്കണം എന്ന് പറയുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'ഒരു വിഭാഗം സ്ത്രീകൾ ചില ചില പുരുഷന്മാരും ദിലീപിന്റെ സിനിമ ഇനി വിജയിപ്പിക്കില്ല പരാജയപ്പെടുത്തും എന്ന് പറഞ്ഞ് ഒരു ക്യാമ്പയിൻ നടത്തുന്നുണ്ട്. ഇവരൊക്കെ അതിജീവിതക്കൊപ്പമാണ് അവൾക്കൊപ്പമാണ് എന്നാണ് പറയുന്നത്. പ്രിയപ്പെട്ട അതിജീവിതേ നിന്നോട് ഞാൻ പറയുന്നു അവരൊക്കെ നിങ്ങളെ ചതിക്കുകയാണ്, വഞ്ചിക്കുകയാണ്. നിന്നെ ബലാൽക്കാരം ചെയ്ത, കൊല്ലാക്കൊല ചെയ്ത ക്രിമിനൽസിന് കൊടുത്ത ശിക്ഷ കുറഞ്ഞുപോയി എന്ന് പറയുന്ന ആളുകളാണ് ഞങ്ങൾ എല്ലാവരും. കുറ്റം കണ്ടെത്താൻ ആവാതെ ദിലീപിനെ ശിക്ഷിക്കണം എന്ന് പറയുമ്പോൾ അതിലാണ് ഞങ്ങൾക്കുള്ള എതിർപ്പ്. ഞങ്ങൾ നിയമവസ്ഥയിൽ വിശ്വസിക്കുന്നു.

dileepjose2-1

നിങ്ങൾക്ക് എന്താണ് ദിലീപിനോട് ഇത്ര ദേഷ്യം. ദിലീപിനോടുള്ള ദേഷ്യമല്ല നിങ്ങൾക്ക് പലർക്കും ഒരു മീഡിയ അറ്റക്ഷൻ കിട്ടാൻ വേണ്ടി, ജനങ്ങളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്തുകൂട്ടുന്ന കോപ്രായങ്ങളാണ് ഇതെല്ലാമെന്ന്. തിരുവനന്തപുരത്തുള്ള ഒരു യൂട്യൂബർ ഉണ്ട് നിങ്ങൾക്കറിയാം ശാന്തിവിള ദിനേശ്. അദ്ദേഹം പറയുന്നു ഈ മഹതിക്ക് അതായത് ഇപ്പോൾ ഒരു സംഘടനയിൽ നിന്ന് രാജിവെച്ച് വലിയ വിവാദം ഉണ്ടാക്കിയ മഹതിക്ക് സിപിഐയുടെ ഒരു സീറ്റ് മോഹം ഉണ്ടത്രേ എംഎൽഎ സ്ഥാനത്തേക്ക് .അപ്പോൾ അദ്ദേഹം ബിനോയ് വിശ്വത്തോട് പറഞ്ഞു താങ്കൾ എന്റെ സുഹൃത്താണ് നിങ്ങൾ ആ മഹതിയെ സ്ഥാനാർത്ഥി ആക്കിയാൽ വോട്ട് എണ്ണുന്നതിന്റെ തലേദിവസം തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വരുന്ന ഒരാളായിരിക്കും. സിപിഐക്ക് ഒരു സീറ്റ് നഷ്ടമാകും. അതുകൊണ്ട് നിങ്ങൾ ആ സാഹസത്തി മുതിരത് എന്ന് ബിനോയ് വിശ്വത്തോട് പറഞ്ഞു എന്ന് പറയുന്നു.

അങ്ങനെ പൊതുജന മധ്യത്തിൽ പേരുണ്ടാക്കാനും വനിതകളോടൊപ്പമാണ് ഞാൻ എന്ന് സ്ഥാപിക്കാനും വേണ്ടിയാണ് ഈ നാടകങ്ങൾഒക്കെ നടത്തുന്നതെങ്കിൽ അതിന് മറ്റു മാർഗങ്ങൾ കണ്ടെത്തണം. നിങ്ങൾ നിയമവസ്ഥയെ വെല്ലുവിളിക്കുകയല്ല അവൾക്കൊപ്പം അവൾക്കൊപ്പം അവൾക്കൊപ്പം എന്ന് പറയുമ്പോൾ അവളെ നിങ്ങൾ ചതിക്കുകയാണ്. വളരെ സൈലന്റ് ആയി വലിയ പ്രതികരണത്തിന് പോകാതെ തൊട്ടിപ്പുറത്തത് നിൽക്കുന്ന കുറെ ആൾക്കാരുണ്ട്, ഞങ്ങളൊക്കെ അവൾക്കൊപ്പം തന്നെയാണ്.

ഞാൻ ഇവിടെ വരുന്ന ആക്ടിവിസ്റ്റുകളോട് റീമ കല്ലിങ്കൽ, ഭാഗ്യലക്ഷ്മി തുടങ്ങിയവരൊക്കെ വളരെ വിവാദപരമായ ഒരുപാട് പ്രസ്ഥാനങ്ങൾ നടത്തുന്നുണ്ട്. എന്റെ ചോദ്യത്തിന് അന്നും ഇന്നും നിങ്ങൾ ആരും മറുപടി പറഞ്ഞിട്ടില്ല. നിങ്ങൾ എങ്ങനെ കണ്ടെത്തി ദിലീപാണ് ഈ കുറ്റവാളി എന്ന്. ഇപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഒരു ശാസ്തമംഗലം അജികുമാർ അദ്ദേഹം പറയുന്നു ഹൈക്കോടതിയിൽ പോകും ഞങ്ങൾ പ്രോസിക്യൂഷൻ പുതിയ തെളിവുകൾ ഹാജരാക്കും എന്ന്. നിങ്ങൾ എന്തുകൊണ്ട് വിചാരണ കോടതിയിൽ ആ തെളിവുകൾ ഹാജിരാക്കിയില്ല. വിചാരണ കോടതി നിങ്ങളെ ഇട്ട് അലക്കിയില്ലേ. രണ്ട് പ്രോസിക്യൂട്ടർമാർ ആദ്യം പോയത് കോടതി അവരോട് സഹകരിക്കാത്തുകൊണ്ടാണ് എന്ന് പറഞ്ഞത് കള്ളമായിരുന്നു എന്ന് മനസ്സിലായില്ലേ. കാരണം ഇതിൽ തെളിവുകൾ ദുർബലമായിരുന്നു.

നിങ്ങൾ ആദ്യം ദിലീപ് എന്ന് പറയുന്ന ഒരു വ്യക്തിയെ ഫോക്കസ് ചെയ്തിട്ട് ഫ്രെയിം ചെയ്തിട്ട് അതിനെതിരെ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു. ബൈജു പൗലോസ് എന്ന് പറയുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചില്ലേ, അയാൾ എന്തുതരം അന്വേഷണമാണ് നടത്തിയത് എന്ന് ചോദിച്ചില്ലേ. കൊണ്ടുവന്ന എല്ലാ തെളിവുകളും അർത്ഥശൂന്യമായിരുന്നു ബാലിശമായിരുന്നു ദിലീപിനെതിരെ കെട്ടിച്ചമച്ചതാണ് എന്ന് കോടതി പറഞ്ഞില്ലേ. അപ്പോൾ നിങ്ങൾ പറയും കോടതി പണം വാങ്ങി, ജഡ്ജ് പണം വാങ്ങി കേസ് വഴിതിരിച്ചു വിട്ടു എന്ന്. അല്ല നിങ്ങൾ ആ കുറ്റപത്രം വായിക്കണം ഇവിടുത്തെ പബ്ലിക് പ്രോസിക്യൂട്ടർമാർ കഴിവുള്ളവരാണോ കഴിവില്ലാത്തവരാണോ എന്നല്ല അവർ നിരത്തിരിക്കുന്ന തെളിവുകൾ മുഴുവൻ വ്യാജമാണെന്ന് കോടതി കണ്ടെത്തി .അതിനെ എതിർക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല .ഇനി ഹൈക്കോടതിയിലുള്ള സുപ്രീം കോടതിയിൽ പോയാൽ പോലും ഈ കേസിന് തിരിച്ചൊരു വിധി ഉണ്ടാകുമെന്നാണോ നിങ്ങൾ കരുതുന്നത് ഒരിക്കലുമില്ല', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+