കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇപ്പോൾ പറഞ്ഞില്ലെങ്കിൽ അത് അനീതിയായിപ്പോകും'; 'പ്രാർത്ഥിക്കാം',ദിലീപിനെ കുറിച്ച് ഹരി പത്തനാപുരം

Google Oneindia Malayalam News

കൊച്ചി: നടൻ ദിലീപിനെ കുറിച്ചുള്ള ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീ കേരളയിലെ റിയാലിറ്റി ഷോ ആയ ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ദിലീപിന്റെ സാമൂഹിക ഇടപെടലുകളെ കുറിച്ച് ഹരി പത്തനാപുരം സംസാരിച്ചത്. ഷോയുടെ അതിഥികളിൽ ഒരാളായിരുന്നു ദിലീപ്. ഹരിയുടെ വാക്കുകളിലേക്ക്

വീടില്ലാത്ത കുട്ടിക്ക് വീട് വെച്ച് കൊടുത്തു

വീടില്ലാത്ത കുട്ടിക്ക് വീട് വെച്ച് കൊടുത്തു

'ദിലീപേട്ട, ഏട്ടന് ഓർമ്മ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. വര്ഷങ്ങള്ക്ക് മുൻപ് മാവേലിക്കരയിൽ വയ്യാതെ കിടന്ന അനാഥയായ ഒരു കുഞ്ഞിനെ ഒരു അമ്മ എടുത്ത് വളർത്തുകയുണ്ടായി. അവർ വളരെ കഷ്ടപ്പെട്ട് വീടില്ലാതെ ഇരുന്ന കാലത്ത് ദിലീപേട്ടൻ അവർക്ക് ഒരു വീട് വച്ചുകൊടുത്തു, മാവേലിക്കരയിൽ. അന്ന് നമ്മൾ ഒന്നിച്ചാണ് അവരുടെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തത്. ദിലീപേട്ടന് അത് ഓർമ്മയുണ്ടോ തിരികെ ഒരു ഹോട്ടലിൽ വന്നു ഭക്ഷണവും കഴിച്ചാണ് നമ്മൾ പിരിയുന്നത്', ഹരി പറഞ്ഞു.

ദിലീപ് മറുപടയായി പറയുന്നുണ്ട്

ദിലീപ് മറുപടയായി പറയുന്നുണ്ട്

ഇതിന് ഓർമ്മയുണ്ടെന്നും അന്ന് ഗണേഷേട്ടനൊക്കെ നമ്മുക്ക് ഒപ്പമുണ്ടായിരുന്നില്ലേയെന്നും ദിലീപ് മറുപടയായി പറയുന്നുണ്ട്. ' ആ ഒരമ്മ ഇന്നും ഒരു കെടാവിളക്ക് കത്തിച്ചു ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് തോന്നുന്നു. ആ പ്രാർത്ഥനയുടെ ശക്തിയാണ് അങ്ങെയ്ക്കുള്ളത്. അത്തരത്തിലുള്ള ഒരുപാട് ആളുകളുടെ പ്രാർത്ഥന അങ്ങേയ്ക്ക് ഒപ്പം ഉണ്ട്', ദിലീപ് പറഞ്ഞു.

'ബിഗ് ബോസിൽ മത്സരാർത്ഥികളെ തളർത്തേണ്ടത് അങ്ങനെ, പത്താമത്തെ ആഴ്ച അത് മനസിലാക്കി'; സന്ധ്യ മനോജ്'ബിഗ് ബോസിൽ മത്സരാർത്ഥികളെ തളർത്തേണ്ടത് അങ്ങനെ, പത്താമത്തെ ആഴ്ച അത് മനസിലാക്കി'; സന്ധ്യ മനോജ്

 ജോണി ആന്റണി പറഞ്ഞു

ജോണി ആന്റണി പറഞ്ഞു

അതിനിടയിൽ ഇടപെട്ട് സംവിധായകൻ ജോണി ആന്റണിയും ദിലീപിനെ കുറിച്ച് സംസാരിച്ച് തുടങ്ങി. ഷോയുടെ വിധി കർത്താക്കളിൽ ഒരാളാണ് ജോണി ആന്റണി. ദിലീപിനെ ഇരുത്തിക്കൊണ്ട് പുകഴ്ത്തി പറയുക അല്ല എന്ന ആമുഖത്തോടെയായിരുന്നു ജോണി ആന്റണി പറഞ്ഞ് തുടങ്ങിയത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ജോണി ആന്റണി.

ജനുവിൻ കേസായിരുന്നു അത്

ജനുവിൻ കേസായിരുന്നു അത്

' ദിലീപ് എന്റെ കെയറോഫിൽ ഒരാൾക്ക് വീട് വച്ചുകൊടുത്തിട്ടുണ്ട്. വളരെ ജനുവിനായിട്ടുള്ള കേസായിരുന്നു അത്. എന്റെ നാട് ചങ്ങനാശേരിയാണ് . അവിടെ ഒരു ബസ്റ്റാന്റുണ്ട്. അവിടുന്ന് വണ്ടിയെടുത്ത് പോയ സമയത്ത് ഡ്രൈവർക്ക് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ച് പോയി. അദ്ദേഹത്തിന് രോഗിയായൊരു ഭാര്യ, അമ്മ, ഒരു മകളുമുണ്ടായിരുന്നു.അവരുടെ അവസ്ഥ കണ്ട് പള്ളിയിലെ അച്ചൻ വന്ന് എന്നെ അറിയിച്ചു അവർക്ക് ഞങ്ങൾ നാല് സെന്റ് ഭൂമി വാങ്ങി കൊടുത്തിട്ടുണ്ട്,ദിലീപിനോട് സംസാരിച്ച് അവർക്കൊരു വീട് വെച്ച് കൊടുക്കാൻ പറ്റുമോയെന്ന്.

ദിലീപിനെ അക്കാര്യം അറിയിച്ചു

ദിലീപിനെ അക്കാര്യം അറിയിച്ചു

'അക്കാര്യം ഞാൻ ദിലീപിനെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിലാണ് ദിലീപ് ഇടപെട്ടത്. പിന്നീട് അവർക്ക് വീട് പണിതു. ദിലീപ് വന്ന് താക്കോൽ ദാനം നടത്തി. അവിടുത്തെ കുട്ടിക്ക് ദിലീപിന്റെ ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്ന ആഗ്രഹം പറയുന്നുണ്ട്, എന്നെങ്കിലും അത് നടത്തിക്കൊടുക്കണം. ആളുകൾ ഒരിക്കലും നൻമകൾ കാണില്ല, അത് അങ്ങനെയാണ് ലോകം. ഇത് ഇപ്പോൾ പറയേണ്ടത് എന്റെ കടമയാണ്, എന്റെ നാട്ടിൽ നടന്ന കാര്യമാണ്'.

കടമ കൊണ്ടാണ് പറഞ്ഞത്

കടമ കൊണ്ടാണ് പറഞ്ഞത്

ഇതേ കടമ കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ പറഞ്ഞതെന്ന് ഹരി പത്തനാപുരവും പറഞ്ഞു. ഇക്കാര്യങ്ങൾ ഒന്നും ഒരു മാധ്യമങ്ങളിലും വന്നിട്ടില്ല, ഫേസ്ബുക്ക് പേജിലും വരില്ല. എന്റെ അനുവഭത്തിൽ പറഞ്ഞതാണ് ഞാൻ ഇക്കാര്യം അന്ന് ആ വീടിന്റെ താക്കോൽ ദാന ചടങ്ങിലൊന്നും മാധ്യമങ്ങൾ ആരും ഉണ്ടായിരുന്നില്ല'

ഗുരുവായൂരിലെ 'കോടതി വിളക്ക്' ചടങ്ങിന്റെ പേര് മാറ്റണം, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കെടുക്കരുത്; ഹൈക്കോടതിഗുരുവായൂരിലെ 'കോടതി വിളക്ക്' ചടങ്ങിന്റെ പേര് മാറ്റണം, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കെടുക്കരുത്; ഹൈക്കോടതി

അനീതിയായി പോകും.

അനീതിയായി പോകും.

'ഞാൻ ആ വീട് നേരിട്ട് കണ്ടതാണ്. വളരെ നല്ലൊരു വീടാണ് അത്. ഇതൊന്നും ഒരിക്കലും ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല താൻ പറയുന്നത്. ഈ അവസരത്തിൽ പറയാതെ പോകുന്നത് അനീതിയായി പോകുമെന്ന് തോന്നുന്നത് കൊണ്ടാണ്. ഇതേ ആർജവത്തോടെ ദിലീപിന് ഇനിയും മുന്നോട്ട് പോകാനാകട്ടെ എന്നും ഹരി പത്തനാപുരം പറഞ്ഞു.

English summary
Dileep Is So Kind Hearted Man; Astrologer Hari Pathanapuram Discloses Dileep's Kind Act, Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X