'തന്നെ ദിലീപ് കരയിച്ചു, പിന്നാലെ ജയിലിലായി, താൻ ലോകമറിയുന്ന ആളുമായി', തുറന്നടിച്ച് ലിബർട്ടി ബഷീർ
കൊച്ചി: ബിഗ് ബജറ്റ് ചിത്രമായ മരക്കാർ ഒടിടിക്ക് സമാന്തരമായി തിയറ്ററുകളിൽ കൂടി പ്രദർശിപ്പിക്കാനുളള നീക്കം സജീവമാണ്. മരക്കാർ തിയറ്ററുകളിൽ കളിപ്പിക്കില്ലെന്നാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ നിലപാട്. എന്നാൽ തിയറ്ററിൽ കൂടി മരക്കാർ പ്രദർശിപ്പിക്കുമെന്ന് ലിബർട്ടി ബഷീർ പ്രഖ്യാപിച്ചതോടെ തിയറ്റർ ഉടമകൾ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്.
തന്നെ തകർത്ത് ദിലീപ് രൂപം കൊടുത്ത ഫിയോകിനെതിരെയുളള അവസരം താൻ ഉപയോഗിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലിബർട്ടി ബഷീർ. ഇതൊക്കെ ദൈവത്തിന്റെ കളിയാണെന്നും തന്നെ കരയിച്ച ദിലീപ് തൊട്ട് പിന്നാലെ അറസ്റ്റിലായെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ലിബർട്ടി ബഷീർ പറഞ്ഞു.
ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ: '' മരക്കാര്‍ ഒടിടിക്ക് നല്‍കുന്നത് വഞ്ചന ആണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ആന്റണി പെരുമ്പാവൂരും വഞ്ചിച്ചിട്ടില്ല, താനും വഞ്ചിക്കാന്‍ പോകുന്നില്ല. മരക്കാര്‍ വലിയൊരു സിനിമയാണ്. 100 കോടി ബഡ്ജറ്റില്‍ ഒരു സിനിമ മലയാളത്തില്‍ ആദ്യമാണ്. പ്രിയദര്‍ശനുമായി തനിക്കുളളത് സിനിമയില്‍ വന്ന കാലം മുതലുളള ബന്ധമാണ്. മോഹന്‍ലാലുമായുളള ബന്ധം രണ്ടാമതേ വരികയുളളൂ.

റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രിയദര്‍ശന്‍ സംസാരിച്ചത് വളരെ വിഷമത്തോടെയാണ്. അതാണ് തനിക്ക് വഴിത്തിരിവായത്. എന്തുകൊണ്ട് തിയറ്ററിലും ഒടിടിയിലും ഒരുമിച്ച് പ്രദര്‍ശിപ്പിച്ച് കൂട എന്ന് തോന്നി. അന്ന് രാത്രി പ്രിയദര്‍ശനെ ഫോണില്‍ വിളിച്ചു. മിനിമം 100 തിയറ്ററില്‍ പടം പ്രദര്‍ശിപ്പിക്കാം എന്ന് പറഞ്ഞു. ആ ഓഫറില്‍ പ്രിയദര്‍ശന്‍ വളരെ ഹാപ്പി ആയിരുന്നു. അടുത്ത ദിവസം വിളിക്കാമെന്ന് പറഞ്ഞു.
ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ

പ്രിയദര്‍ശന്റെ ജീവിതത്തിലെ ഏറ്റവും വലിയ പടമാണ് മരക്കാര്‍. എന്നാല്‍ കേരളത്തിലെ 300ലധികം തിയറ്ററുകള്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ്. തിയറ്റര്‍ ഉടമകളുടെ പള്‍സ് തനിക്ക് അറിയാം. ഫെഡറേഷന്റെ അവസാന യോഗത്തില്‍ 350 പേരുണ്ടായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക തിയറ്റര്‍ ഉടമകളും അന്ന് വന്നിട്ടുണ്ട്. അന്ന് സമരം ചെയ്യാം എന്ന് തീരുമാനിച്ച് കയ്യടിച്ച് പോയിട്ട് സര്‍ക്കാര്‍ എന്ന ചിത്രം കളിച്ചവരാണ് കേരളത്തിലെ തിയറ്റര്‍ ഉടമകള്‍.

മരക്കാര്‍ തിയറ്ററില്‍ വന്നാല്‍ എല്ലാ തിയറ്ററുകളും പ്രദര്‍ശനത്തിന് തയ്യാറാകും എന്നാണ് 100 ശതമാനം വിശ്വാസം. ഫിയോക് പ്രസിഡണ്ടിന്റെയോ സെക്രട്ടറിയുടേയോ തിയറ്ററില്‍ കളിക്കില്ലായിരിക്കും. 14 ജില്ലകളിലും തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് തിയറ്ററുകള്‍ക്കുണ്ട്. 99 ശതമാനവും തിയറ്ററിലേക്ക് കൂടി മരക്കാര്‍ എത്തും എന്നാണ് പ്രിയദര്‍ശന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും സംസാരിച്ചതായും പ്രിയന്‍ പറഞ്ഞു.

ഇത്രയും വര്‍ഷത്തിനിടയ്ക്ക് താന്‍ പണക്കാരും പാവപ്പെട്ടവരുമായ നിര്‍മ്മാതാക്കളുടെ 45 ഓളം സിനിമകള്‍ ഇറക്കാന്‍ സഹായിച്ചിട്ടുണ്ട്. സിനിമ ദൈവശക്തിയുളളതാണ്. തന്നെ കരയിപ്പിച്ചിട്ട് 15 ദിവസം കഴിയുമ്പോഴേക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ദിലീപ് എന്ന വ്യക്തി ജയിലിലായി. ആ ഒറ്റക്കാരണം കൊണ്ട് താന്‍ ലോകമൊട്ടൊക്കും അറിയുന്ന ആളാണ്. എവിടെ പോയിക്കഴിഞ്ഞാലും തന്നെ പരിചയപ്പെടുന്ന തരത്തിലേക്ക് മാറി. അത് ദൈവത്തിന്റെ കളിയാണ്.

തിരിച്ചടിക്കാന്‍ തയ്യാറായിട്ട് തന്നെയാണ് താന്‍ നില്‍ക്കുന്നത്. മനുഷ്യന്റെ ഉളളില്‍ എപ്പോഴും ഒരു വൈരാഗ്യ ബുദ്ധി ഉണ്ടാകും. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനോടുളള വൈരാഗ്യം കാരണമായിരുന്നു അത്. ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനത്തിന് ബി ഉണ്ണിക്കൃഷ്ണന്‍ വന്നില്ല. ബി ഉണ്ണിക്കൃഷ്ണന്‍ കാരണം അമ്മയിലെ അംഗങ്ങളും വന്നില്ല.

ബഷീര്‍ക്ക എന്ന് സമ്മതിക്കുന്നുവോ അന്ന് തിയറ്ററില്‍ ഈ പടം കളിച്ചാല്‍ മതി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അല്ലാതെ മോഹന്‍ലാലിന് വേണമെങ്കില്‍ മറ്റ് തിയറ്ററുകള്‍ പടം കളിപ്പിക്കാമായിരുന്നു. അദ്ദേഹം അത് ചെയ്തില്ല. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിച്ചു. രണ്ട് മാസം കഴിഞ്ഞാണ് പിന്നെ ആ പടം കളിച്ചത്. ഫെഡറേഷനെ വളര്‍ത്തണം എന്നോ ഫിയോകിനെ തകര്‍ക്കണം എന്നോ ഇല്ല''.












Click it and Unblock the Notifications