Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ അവശന്‍...!! ദിലീപിന്റെ ജാമ്യത്തിന് കൊണ്ടുപിടിച്ച നീക്കം...! വിടില്ലെന്ന് പോലീസും..!

കൊച്ചി: ആലുവ സബ് ജയിലില്‍ അഴിയെണ്ണുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. ജാമ്യം നേടി പുറത്തിറങ്ങാന്‍ നേരത്തെ നടത്തിയ കരുനീക്കങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ പുതിയ നീക്കങ്ങളിലേക്ക് കടക്കാനാണ് സാധ്യത. അതേസമയം ഹൈക്കോടതിയില്‍ പുതിയ ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജാമ്യത്തിന് മുന്‍പ് പോലീസ് നടനെ വീണ്ടും പൂട്ടുമോ എന്നതും കണ്ടറിയേണ്ടതാണ്.

വീണ്ടും ഹൈക്കോടതി

വീണ്ടും ഹൈക്കോടതി

നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെസുപ്രീം കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുന്നത് തിരിച്ചടിയാകും എന്ന് കണ്ടാണ് നടന്‍ വീണ്ടും ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് സൂചന.

ചില ആശയക്കുഴപ്പങ്ങള്‍

ചില ആശയക്കുഴപ്പങ്ങള്‍

അതേസമയം ഹൈക്കോടതിയില്‍ രണ്ടാംവട്ടം ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് സൂചന. നിലവിലെ റിമാന്‍ഡ് കാലാവധിയില്‍ ഒരുവട്ടം ജാമ്യാപേക്ഷ തള്ളിയതിനാല്‍ ചൊവ്വാഴ്ച തന്നെ ജാമ്യഹര്‍ജി വീണ്ടും നല്‍കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന.

രേഖകള്‍ കൂടി ലഭിക്കണം

രേഖകള്‍ കൂടി ലഭിക്കണം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്നും അത് ലഭ്യമാക്കിയ ശേഷം മാത്രമേ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യഹര്‍ജി നല്‍കുകയുള്ളൂ എന്നാണ് ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ള വ്യക്തമാക്കിയിരിക്കുന്നത്.

റിമാൻഡ് നീളും

റിമാൻഡ് നീളും

തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ഏത് ദിവസവും ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടേക്കാം. നാളെ ജാമ്യ ഹര്‍ജി നല്‍കുന്നില്ല എങ്കില്‍ ദിലീപിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്യാനാണ് സാധ്യത.

പോലീസ് എതിർക്കും

പോലീസ് എതിർക്കും

ദിലീപിന്റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പോലീസിന്റെ നീക്കം. ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുന്‍പ് തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ദിലീപിന് വിചാരണത്തടവുകാരനായി തുടരേണ്ടി വരും.

പുതിയ തെളിവുകൾ

പുതിയ തെളിവുകൾ

പുതിയ അന്വേഷണത്തില്‍ ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് അവകാശവാദം ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തുമ്പോഴതാകും നിര്‍ണായകമാവുക.

രണ്ട് അറസ്റ്റുകൾ

രണ്ട് അറസ്റ്റുകൾ

കേസില്‍ ഇനിയും രണ്ട് അറസ്റ്റുകള്‍ കൂടി നടക്കാനുണ്ട് എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അത് ആരൊക്കെയാവും എന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്ത് വന്നിട്ടില്ല. ഇക്കാര്യവും ദിലീപിന്റെ ജാമ്യഹര്‍ജിയെ ബാധിച്ചേക്കും.

സാഹചര്യം മാറി

സാഹചര്യം മാറി

നേരത്തെ പോലീസിന്റെ കേസ് ഡയറി പരിശോധിച്ച ശേഷമാണ് അങ്കമാലി കോടതിയും ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ ആദ്യത്തെ ജാമ്യ ഹര്‍ജി നല്‍കുമ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല ഇ്‌പ്പോഴത്തേത് എന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്.

 ദിലീപിന് തിരിച്ചടി ആയത്

ദിലീപിന് തിരിച്ചടി ആയത്

കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തതും അപ്പുണ്ണിയെ പിടികൂടാന്‍ കഴിയാത്തതും ആയിരുന്നു നേരത്തെ ദിലീപിന് തിരിച്ചടി ആയത്. ഫോണ്‍ കണ്ടെത്താന്‍ ഇ്‌പ്പോഴും കഴിഞ്ഞിട്ടില്ല എങ്കിലും അപ്പുണ്ണി ഹാജരായത് ദിലീപിന് ആശ്വാസമാണ്.

ദിലീപിന് വേണ്ടി രാമൻപിള്ള

ദിലീപിന് വേണ്ടി രാമൻപിള്ള

മാത്രമല്ല കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലുകളും മൊഴിയെടുപ്പുകളുമെല്ലാം അവസാന ഘട്ടത്തിലുമാണ്. ഇതും ദിലീപിന് കോടതിയില്‍ ചൂണ്ടിക്കാട്ടാവുന്നതാണ്. അഡ്വക്കേറ്റ് രാംകുമാറിന് പകരം മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+