മൊബൈല്‍ ഫോണ്‍ നല്‍കാതെ ദിലീപ്, പോലീസ് നിര്‍ബന്ധിച്ച് പിടിച്ചെടുത്തു, സ്വന്തം പേരില്‍ സിം ഇല്ല
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധുപ്പെട്ട് ദിലീപിന്റെ വീട്ടില്‍ ഇന്ന് അന്വേഷണ സംഘങ്ങള്‍ റെയ്ഡ് നടത്തിയിരുന്നു. അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തിലാണ് പരിശോധന നടത്തിയത്. വളരെ നാടകീയമായ കാര്യങ്ങളാണ് റെയ്ഡിനിടെ നടന്നത്. ഏഴ് മണിക്കൂറോളം റെയ്ഡ് നീളുകയും ചെയ്തു.
ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ ഇക്കൂട്ടത്തില്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ഫോണ്‍ നല്‍കാനാവില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിന് ശേഷമാണ് ദിലീപ് മൊബൈല്‍ വിട്ടുകൊടുക്കാന്‍ തയ്യാറായത്.

മൂന്ന് മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡുകള്‍, ഒരു ഹാര്‍ഡ് ഡിസ്‌ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം പോലീസ് അന്വേഷിക്കുന്ന തോക്ക് കണഅടെത്തായിട്ടില്ല. കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുന്നു. എന്നാല്‍ ദിലീപിന് തോക്ക് ഉയോഗിക്കാനായി പ്രത്യേകം ലൈസന്‍സ് ഇല്ലന്നും പോലീസ് വ്യക്തമാക്കി. ഇരുപത് അംഗ സഖ്യമാണ് റെയ്ഡ് നേതൃത്വം നല്‍കിയത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ മാത്രമല്ല, നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ചിറ്റൂര്‍ റോഡിലെ ഓഫീസര്‍, സഹോദരന്‍ അനൂപിന്റെ വീട് എന്നിവിടങ്ങളിലും പരിശോധന നടന്നു.

അതേസമയം നടന്‍ ദിലീപിന്റെ കൈവശമുള്ള തോക്കിനെ കുറിച്ചും പോണ്‍ നമ്പറുകളെ കൂറിച്ചും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ പത്ത് നമ്പറുകളുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപിന്റെ കൈയ്യിലുള്ള തോക്ക് വിദേശ നിര്‍മിതമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അനൂപിന്റെ വീട്ടില്‍ താമസിച്ച് കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടെത്തിയത്. ആലുവയില്‍ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്ന് ദിലീപ് പഞ്ഞിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

പത്ത് മൊബൈല്‍ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പറുകളുണ്ട്. ഇതില്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകള്‍ റോമിംഗില്‍ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. മലേഷ്യന്‍ നമ്പറില്‍ എന്നെ ദിലീപ് മുമ്പ് വിളിച്ചിട്ടുണ്ട്. ദിലീപേട്ടന്‍ എന്ന് ഞാന്‍ നമ്പര്‍ സേവ് ചെയ്തിട്ടുണ്ട്. സ്വന്തം പേരിലെങ്കിലും സിം അടുക്കാന്‍ ചില പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ദിലീപ് പറഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. അതേസമയം ട്രാവല്‍ ഏജന്‍സി ബിസിനസ് അടക്കം നടത്തുന്നയാളാണ് കേസിലെ വിഐപിയെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടിര്‍ ടിവിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിഐപിയിലേക്ക് അന്വേഷണം അടുക്കുകയാണ്. വെളുത്ത് നിറവും, വണ്ണമുള്ള കഴുത്ത്, എന്നിവയാണ് ഈ പ്രമുഖന് ഉള്ളതെന്നും പോലീസ് പറഞ്ഞു.

ശരത് അങ്കിള്‍ എന്ന് വിളിക്കുന്ന ആത്മസുഹൃത്തുണ്ട് ദിലിപീന്. ഇയാളുടെ ശബ്ദവും നേരത്തെ പറഞ്ഞ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയ വ്യക്തിയുടെ ശബ്ദവും തമ്മില്‍ മാച്ചിംഗ് ആവുന്നില്ലായിരുന്നു. അതേസമയം കേസിലെ വിഐപി അന്‍വര്‍ സാദത്ത് അല്ല. ഒരു നിരപരാധിയെ സമ്മര്‍ദില്‍ ചാടിച്ച് തനിക്ക് ഇരിക്കേണ്ടെന്ന് വെച്ചിട്ടാണ് അന്‍വര്‍ അല്ലെന്ന് പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ട് ടിവിയോട് പറഞ്ഞു. അതേസമയം ദിലീപ് ജയിലില്‍ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ നടനെ രക്ഷിക്കുന്നതിനായി പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. ആ സംവിധായകന്‍ ദിലീപിന്റെ ദിലീപിന്റെ ആത്മാര്‍ത്ഥ സുഹൃത്താണെന്നും ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ടര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി പറയാന്‍ കൂടുതല്‍ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും. ഭയന്ന് മാറി നിന്നവര്‍ക്ക് കുറ്റബോധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടിര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ വ്യക്തമാക്കി. മൊഴി മാറ്റി പറഞ്ഞവരും തിരികെ വരാന്‍ സാധ്യതയുണ്ട്. ഇവരില്‍ പലര്‍ക്കും ബാങ്ക് വഴി പണം കൊടുത്തിട്ടുണ്ട്. ഇത് ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കിയതാണ്. ഒന്ന് രണ്ട് സാക്ഷികളെ ദിലീപ് സിനിമകളില്‍ സഹകരിപ്പിക്കും. എന്നിട്ട് ഇവര്‍ക്ക് പ്രതിഫലം കൂടുതല്‍ നല്‍കും. വെറുതെ ഇരിക്കുന്ന സാക്ഷികളെ സിനിമയില്‍ അഭിനയിപ്പിച്ച് കാശ് നല്‍കും. അഞ്ച് രൂപ വാങ്ങുന്നവര്‍ക്ക് അന്‍പത് രൂപ വാങ്ങി കൊടുക്കും. ഇതാണ് തൃപ്തിപ്പെടുത്തുന്ന രീതി. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ദിലീപും തമ്മില്‍ അടുത്ത ബന്ധമാണെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.












Click it and Unblock the Notifications