Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റും മുകേഷും ഗണേഷും ചേര്‍ന്ന് സര്‍ക്കാരിനെ സ്വാധീനിക്കുമോ? ആശങ്കയ്ക്കുള്ള മറുപടി ഇങ്ങനെ

തിരുവനന്തപുരം: താരസംഘടന അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയമാനം കലര്‍ത്തിയുള്ള പ്രതികരണങ്ങള്‍ പലകോണില്‍ നിന്നും വന്നുതുടങ്ങി. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. പ്രമുഖ ഇടത് നേതാക്കളെല്ലാം അമ്മയുടെ തീരുമാനം തെറ്റാണെന്നും രാജിവച്ച നടിമാരുടെത് ധീരമായ നടപടിയാണെന്നുമാണ് പ്രതികരിച്ചത്.

Innocent

ഈ സാഹചര്യത്തിലാണ് ഇടതു എംപിയുടെയും ഇടത് എംഎല്‍എമാരുടെയും അനുവാദത്തോടെയാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതെന്ന വാദം ഉയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.

അമ്മ യോഗത്തില്‍ ഇന്നസെന്റ് എംപിയും മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരും സ്വീകരിച്ചത് സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി വിശദീകരിച്ചു. അഭിനേതാക്കളുടെ സംഘടനയില്‍ രണ്ട് എംഎല്‍എമാരുള്ളത് കൊണ്ടു സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ കാലത്തും ഇരക്കൊപ്പമാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ മുന്‍നിലപാടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അമ്മയുടെ ന്യായീകരണം ബുദ്ധിയുള്ള ആര്‍ക്കും മനസിലാകില്ല. ഇരയോടൊപ്പം നില്‍ക്കുക എന്നതാണ് സാമൂഹിക ബാധ്യത. അതില്‍ നിന്ന് അമ്മ പിന്‍മാറിയോ എന്നും മന്ത്രി ചോദിച്ചു.

ജനങ്ങള്‍ ബഹുമാനത്തോടെ കാണുന്നവരാണ് സിനിമാ താരങ്ങള്‍. റോള്‍ മോഡല്‍ സിനിമയില്‍ മാത്രം മതിയോ. ജീവിതത്തില്‍ ആവശ്യമില്ലേ. രാജിവച്ച നാല് നടിമാരെയും അഭിനന്ദിക്കുന്നു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മറ്റു നടിമാരും അമ്മയുടെ തീരുമാനത്തിനെതിരെ രംഗത്തുവരണമെന്നും മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+