Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യര്‍ക്ക് മറ്റു നടിമാരുമായി പ്രശ്‌നമുണ്ടോ? രാജിവയ്ക്കാത്തതിന് കാരണം വിശദീകരിച്ച് നടി രേവതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്ത വിവാദം കത്തുന്നു. നാല് നടിമാര്‍ രാജിവച്ചതിന് പിന്നാലെ അവരെ പിന്തുണച്ചും അമ്മയെ വിമര്‍ശിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഈ സാഹചര്യത്തിലാണ് വനിതാ താരസംഘടനയിലെ പ്രമുഖയായ മഞ്ജുവാര്യരുടെ നിലപാട് പ്രധാന ചര്‍ച്ചയാകുന്നത്.

നാല് നടിമാര്‍ രാജിവച്ചപ്പോള്‍ അതില്‍ മഞ്ജുവുണ്ടായിരുന്നില്ല. മഞ്ജുവാര്യര്‍ രാജിവയ്ക്കമെന്ന അഭിപ്രായം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ അവര്‍ അമേരിക്കയിലേക്ക് പോകുകയായിരുന്നു. എന്താണ് മഞ്ജു അത്തരത്തില്‍ നിലപാട് സ്വീകരിച്ചത്. അതിന് കാരണം വിശദമാക്കുകയാണ് നടിയും സംവിധായകയുമായ രേവതി...

രണ്ടു സംഘടന

രണ്ടു സംഘടന

റിമ കല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്് എന്നിവരാണ് രാജിവച്ചത്. അമ്മയിലും വനിതാ സംഘടനയായ ഡബ്ല്യുസിസിയിലും അംഗങ്ങളാണിവര്‍. രണ്ട് സംഘടനകളില്‍ അംഗങ്ങളാകുന്നതുകൊണ്ട്് അമ്മയ്ക്കും ഡബ്ല്യുസിസിക്കും പ്രശ്‌നമില്ല.

ഗൂഢാലോചന ആരോപിച്ചത്

ഗൂഢാലോചന ആരോപിച്ചത്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഗൂഡാലോചന ആരോപിച്ചത് മഞ്ജുവാര്യരായിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടന രൂപീകരിച്ചത്. ഇവര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊണ്ടു.

ദിലീപിന്റെ കാര്യത്തില്‍

ദിലീപിന്റെ കാര്യത്തില്‍

ജൂലൈയിലാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. ഗൂഢാലോചന കേസിലാണ് ദിലീപ് പിടിയിലായത്. എട്ടാം പ്രതിയായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടിമാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു.

മോഹന്‍ലാല്‍ അധ്യക്ഷനായപ്പോള്‍

മോഹന്‍ലാല്‍ അധ്യക്ഷനായപ്പോള്‍

അറസ്റ്റിലായതോടെ ദിലീപിനെതിരെ അദ്ദേഹം അംഗമായ സംഘടനകളെല്ലാം നടപടിയെടുത്തിരുന്നു. അമ്മയും നടപടി സ്വീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് വിവാദം വീണ്ടും ശക്തിപ്പെട്ടത്. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ ഉടനെയായിരുന്നു ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

രാജിയും പ്രതികരണങ്ങളും

രാജിയും പ്രതികരണങ്ങളും

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അമ്മ തീരുമാനം വന്നതിന് പിന്നാലെ ഡബ്ല്യുസിസി യോഗം ചേരുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അമ്മയുടെ നടപടിക്കെതിരെ രംഗത്തുവന്നു. നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു. അവരുടെ നടപടി ധീരമെന്നാണ് പല നേതാക്കളും വിശേഷിപ്പിച്ചത്.

മഞ്ജുവാര്യര്‍ വിട്ടുനിന്നു

മഞ്ജുവാര്യര്‍ വിട്ടുനിന്നു

എന്നാല്‍ ഡബ്ല്യുസിസിയുടെ മുന്‍ നിരയിലുള്ള മഞ്ജുവാര്യര്‍ പ്രതിഷേധത്തിന്റെ ഭാഗമാകാത്തത് ശ്രദ്ധിക്കപ്പെട്ടു. അവര്‍ അമേരിക്കയിലേക്ക് പോകുകയായിരുന്നു. മഞ്ജുവും രാജിവയ്ക്കണമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഉള്‍പ്പെടെയുള്ളവര്‍ മഞ്ജു മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു.

രേവതി പറയുന്നു

രേവതി പറയുന്നു

ഈ സാഹചര്യത്തിലാണ് ഡബ്ല്യുസിസി വിഷയം ചര്‍ച്ച ചെയ്തത് സംബന്ധിച്ച് നടി രേവതി വിശദമാക്കിയത്. മാതൃഭൂമിയോടാണ് അവര്‍ കാര്യങ്ങള്‍ വിശദമാക്കിയത്. സംഘടനയില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് രേവതി പറഞ്ഞു. എല്ലാ തീരുമാനങ്ങളും ചര്‍ച്ച ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു.

നിലപാടുകള്‍ ഇങ്ങനെ

നിലപാടുകള്‍ ഇങ്ങനെ

നാല് പേര്‍ രാജിവയ്ക്കുകയാണെന്നാണ്് യോഗത്തില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മഞ്ജുവിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. തല്‍ക്കാലം മാറി നില്‍ക്കുകയാണെന്ന തീരുമാനമാണ് മഞ്ജുവാര്യര്‍ എടുത്തതെന്ന് രേവതി വിശദമാക്കി. അമ്മയില്‍ വിഷയം ചര്‍ച്ചയാക്കണമെന്ന് മറ്റു ചിലര്‍ തീരുമാനിച്ചു.

ചര്‍ച്ച വേണമെന്ന് വാദിച്ചവര്‍

ചര്‍ച്ച വേണമെന്ന് വാദിച്ചവര്‍

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയാണ് തങ്ങള്‍ക്കാവശ്യമെന്ന് രേവതി പറഞ്ഞു. അമ്മ ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയമായിരുന്നു ദിലീപിന്റേത്. രാജിവയ്ക്കാനുള്ള നടിമാരുടെ തീരുമാനം വ്യക്തിപരമാണ്. ഞാനും പത്മപ്രിയയും പാര്‍വതിയും രാജിവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്നും ചര്‍ച്ചയ്ക്ക് വേദിയുണ്ടാക്കുകയാണ് വേണ്ടതെന്നും നിലപാടെടുത്തുവെന്ന് രേവതി പറഞ്ഞു.

Recommended Video

cmsvideo
    നടിമാരുടേത് ധീരമായ നടപടിയെന്ന് വി.എസ് | Oneindia Malayalam
    പ്രതികരിക്കേണ്ട എന്ന് തീരുമാനം

    പ്രതികരിക്കേണ്ട എന്ന് തീരുമാനം

    എങ്ങനെ പ്രതികരിക്കണമെന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്. നിലപാട് സംഘടന നിര്‍ദേശിക്കാറില്ല. മഞ്ജു തല്‍ക്കാലം മാറിനില്‍ക്കുകയാണെന്ന് പറഞ്ഞു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട എന്ന നിലപാടിലാണ് അവര്‍. ഡബ്ല്യുസിസിയുമായി യാതൊരു പ്രശ്‌നവും മഞ്ജുവിനില്ലെന്നും രേവതി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+