സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ് ഒടുവില്‍ ഇങ്ങനെയായി; ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപിലേക്കുള്ള മാറ്റം
മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന ദിലീപിന്റെ അവസ്ഥ എല്ലാവരെയും ഒന്ന് ഞെട്ടിക്കുന്നതാണ്. മലയാള സിനിമയെ അടക്കി വാണിരുന്ന ദിലീപ് ഇങ്ങനെ ആയിത്തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എടവനക്കാട്ടുകാരന്‍ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മകനായി ജനിച്ച ഗോപാലകൃഷ്ണന്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുന്നതോടെ ജനപ്രിയ നായകന്റെ പ്രതിച്ഛായ ഒരു ചില്ലു പാത്രം പോലെ തകരുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപ് ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ചെന്നായിരുന്നു കേസ്.

മൂന്ന് മാസത്തോളമാണ് ആലുവ സ്‌റ്റേഷനില്‍ ദിലീപ് റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞത്. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സിനിമ ലോകത്തേക്ക് സജീവമാകുകയും ചെയ്തു. എന്നാല്‍ കേസ് പതിയെ മലയാളി സമൂഹം മറന്നുതുടങ്ങുന്ന കാലത്താണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗപ്രവേശനം ചെയ്തത്.

കേസ് വീണ്ടും മലയാളികളുടെ ഇടയില്‍ ചര്‍ച്ചയാകാന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ സാധിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഒരു വി ഐ പി വീട്ടില്‍ എത്തിച്ച് നല്‍കിയെന്നും അത് ദിലീപ് കണ്ടെന്നുമായിരുന്നു ബാചചന്ദ്രന്‍ ആരോപിച്ചത്. കേസുമായി ബന്ധപ്പെട്ട് താന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു.

വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് തന്റെ ആവശ്യം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പൊലീസ് സംഘത്തോട് പറയാനുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ദിലീപ് വലിയ പ്രതിരോധത്തിലായി. റേപ്പ്, ക്വട്ടേഷന്‍ കേസ് കൂടാതെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസും ദിലീപിനെതിരെ ചാര്‍ത്തപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയില്‍ കോടതിയുടെ പരിഗണനയില്‍ തുടരുകയാണ്.

ഒരു കാലത്ത് ദിലീപിന്റെ വളര്‍ച്ച കണ്ട് സിനിമ മേഖലയില്‍ എല്ലാവരും തന്നെ അസൂയപ്പെട്ടിരുന്നു. എളുപ്പത്തില്‍ മലയാള സിനിമയുടെ ജനപ്രിയ നായകനായ ആളല്ല ദിലീപ്. ഇപ്പോള്‍ കാണുന്ന ദിലീപിന്റെ പിന്നില്‍ ഒരുപാട് വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്. മഹാന്മാര്‍ പഠിച്ചിറങ്ങിയ ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ദിലീപ് എല്ലാവര്‍ക്കും സഹായഹസ്തവും നീട്ടാറുണ്ട്.

തന്റെ പഠനകാലത്ത് തന്നെ മിമിക്രിയോട് താല്‍പര്യം പ്രകടിപ്പിച്ച ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നാദിര്‍ഷ. മിമിക്രിയില്‍ സൂപ്പര്‍ സ്റ്റാറായിരുന്ന നാദിര്‍ഷ. അന്ന് നാദിര്‍ഷയുടെ ശ്രദ്ധ നേടാന്‍ വേണ്ടി ദിലീപ് ചെയ്ത കാര്യങ്ങള്‍ താരം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ദിലീപ് നാദിര്‍ഷ, അബി എന്നിവര്‍ മിമിക്രി ലോകത്ത് ചിരിയുടെ വസന്തം തീര്‍ത്തിരുന്നു. എന്നാല്‍ സിനിമയെന്ന ലോകത്ത് തിളങ്ങാനായാത് ദിലീപിന് മാത്രമായിരുന്നു.

കമലിന്റെ സംവിധാന സഹായിയായാണ് ദിലീപ് സിനിമ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. മോഹന്‍ലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ ആദ്യത്തെ സിനിമ. അന്ന് ദിലീപ് എന്ന പേര് അദ്ദേഹത്തിനുണ്ടായിരുന്നില്ല, വെറും ഗോപാലകൃഷ്ണനായിരുന്നു. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവര്‍ത്തിച്ചത്.

ഇതിനിടെയിലാണ് എന്നോടിഷ്ടം കൂടാമോ എന്ന സിനിമയില്‍ ചെറിയൊരു വേഷത്തില്‍ താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇതിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വേഷത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്. അങ്ങനെയാണ് ഗോപാലകൃഷ്ണന്‍ എന്ന പേര് ദിലീപായി മാറിയത്. അതിന് ശേഷം പിന്നീട് ഗോപാലകൃഷ്ണന്‍ ഇല്ല, എല്ലാവര്‍ക്കും ദിലീപ് മാത്രമായിരുന്നു.

അങ്ങനെ പഞ്ചാബി ഹൗസ്, സല്ലാപം, ഈ പുഴയും കടന്ന് എന്നീ ചിത്രങ്ങള്‍ ദിലീപ് എന്ന നടനെ മലയാള സിനിമയില്‍ ഉയര്‍ത്തി. പിന്നീട് ജനപ്രിയ നായകന്‍ എന്ന ലേബലിലേക്ക് എത്തരാന്‍ അത്ര സമയമെടുത്തില്ല. പിന്നാലെ നിര്‍മ്മാതാവിന്റെ കുപ്പായവും താരം അണിഞ്ഞു. താരസംഘടനയായ അമ്മയുടെ ആദ്യ ചിത്രമായ ട്വന്റി-20 നിര്‍മിച്ചത് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ആയിരുന്നു.

മൂന്ന് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച മഞ്ജു വാര്യരുമൊത്തുള്ള വിവാഹം ഇതിനിടെ നടക്കുകയുണ്ടായി. എന്നാല്‍ അത് ദിലീപിന്റെ ആദ്യ വിവാഹം ആയിരുന്നില്ല. ബന്ധുമായ മറ്റൊരു സ്ത്രീയുമായി ദിലീപിന്റെ വിവാഹം ആദ്യം നടന്നിരുന്നു. ആ വിവാഹത്തില്‍ സുഹൃത്തായ അബി പങ്കെടുത്തിരുന്നു എന്ന് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്ത് നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

1998 ല്‍ വിവാഹിതരായ 2014ല്‍ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. 2015ല്‍ ആണ് ഇവര്‍ വേര്‍പിരിഞ്ഞത്. പിന്നാലെ 2016 ല്‍ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ദിലീപ്- കാവ്യ മാധവന്‍ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായി മാറിയിരുന്ന കാലത്ത്, സ്വാഭാവികമായും ചില ഗോസിപ്പുകളും ഉയര്‍ന്നു വന്നിരുന്നു. താന്‍ കാരണം കാവ്യയുടെ ജീവിതത്തിന് ഒന്നും സംഭവിക്കരുതെന്ന വാദവുമായി ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

പിന്നാലെ 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെടുന്നത്. കേരളക്കരയാകെ ഞെട്ടിച്ച സംഭവവമായിരുന്നു അത്. പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലാക്കാന്‍ പൊലീസിന് സാധിച്ചു. ഇതിന് പിന്നാലെ സംഭവത്തിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് നടി മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ദിലീപിലേക്കും സംശയത്തിന്റെ മുനകള്‍ നീണ്ടിരുന്നു. അതിന് ശേഷമാണ് ദിലീപ് അറസ്റ്റിലാവുന്നതും ജയില്‍ വാസം അനുഭവിച്ചതും .












Click it and Unblock the Notifications