ദിലീപിന്റെ വാദം തെറ്റാണന്ന് ഇതോടെ പൊളിഞ്ഞില്ലേ: കൂടുതല്‍ ആത്മവിശ്വാസത്തോടെ ബാലചന്ദ്രകുമാർ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപും ബാലചന്ദ്രകുമാറും കൂടുതല്‍ ശബ്ദ സന്ദേശങ്ങളും തെളിവുകളും പുറത്ത് വിടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശം ദീലിപ് പക്ഷം പുറത്ത് വിട്ടപ്പോള്‍ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടായിരുന്നു ബാലചന്ദ്രകുമാർ ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ദിലീപിന് ജാമ്യം നല്‍കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് മുഖാന്തരം ഇടപെടല്‍ നടത്താമെന്ന് ബാലചന്ദ്രകുമാർ വാഗ്ദാനം ചെയ്തതായുള്ള ഒരു ആരോപണം നേരത്തെ ദിലീപിന്റെ ഭാഗത്ത് പുറത്ത് വന്നിരുന്നു. ഇത് അന്ന് തന്നെ തള്ളിയ ബാലചന്ദ്രകുമാർ ഇപ്പോള്‍ അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവാണ് പുറത്ത് വിട്ടിരിക്കുന്നത്.

നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ചത് ദിലീപിൻ്റെ സഹോദരി ഭർത്താവാണെന്നാണ് ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നത്. ബിഷപ്പിനെ അറിയാമോ എന്ന് ദിലീപിന്റെ അളിയന്‍ സുരാജ് ചോദിക്കുന്നതിന്റെ സ്ക്രീന്‍ഷോട്ട് പുറത്ത് വിട്ടായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്തിന്റെ പ്രതികരണം. ബിഷപ്പിനെ അറിയാമെന്നും സഹായത്തിനായി വിളിക്കാമെന്നും താനാണ് അങ്ങോട്ട് പറഞ്ഞതെന്ന ദിലീപിൻ്റെ വാദം തെറ്റാണെന്ന് ഇത് അടിവരയിടുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ

തന്റെതായി ഒരു ശബ്ദ സന്ദേശം ഇന്ന് പുറത്ത് വന്നിട്ടുണ്ട്. ഒരു സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനോട് സഹായം ചോദിച്ചത്. ബാലചന്ദ്രകുമാറിനെതിരായി ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ശബ്ദ സന്ദേശമായിരുന്നു ഇന്ന് പുറത്ത് വന്നത്. ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു. കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നതാണ് ശബ്ദ സന്ദേശത്തിലുള്ളത്.

2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് ഇപ്പോൾ താൻ പുറത്തുവിട്ടിരിക്കുന്നതെന്നും ദിലീപ് പറയുന്നു. തന്റെ 19 ലക്ഷം രൂപ വരുന്ന കടംവീട്ടാന്‍ ദിലീപ് ഇടപെടണമെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആവശ്യം. എന്നാല്‍ ഇതിന് ദിലീപ് തയ്യാറായില്ല. ഇതടക്കമുള്ള കാര്യങ്ങളിലെ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് വധുഗൂഡാലോചനക്കേസ് വന്നതെന്നുമാണ് ദിലീപിന്റെ വാദം.

അതേസമയം ദിലീപിനെതിരായ നീക്കം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസ്. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ശബ്ദ പരിശോധന അടുത്ത ദിവസം തന്നെ നടത്താനാണ് ക്രൈബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. കാക്കനാടെ ചിത്രാഞ്ജലി സ്റ്റുഡിയോ അധികൃതരമായി അന്വേഷണസംഘം സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാർ പുറത്ത് വിട്ട ശബ്ദസന്ദേശം ഉള്‍പ്പടെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും.
Recommended Video

ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്ന ശബ്ദ സന്ദേശമായിരുന്നു കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഗൂഢാലോചന വ്യക്തമായി നടന്നു എന്നതിന് തെളിവായി ഈ ശബ്ദ സന്ദേശം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് സൂചന. ദിലീപ് അനുജന്‍ അനൂപിന് കൊടുക്കുന്ന നിര്‍ദേശമാണ് താൻ പുറത്തുവിട്ട ശബ്ദരേഖയിലുള്ളതെന്നാണ് ബാലചന്ദ്രകുമാറിന്റെ അവകാശവാദം.












Click it and Unblock the Notifications