കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദിർഷയ്ക്കും കുരുക്കോ? നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്, അനുസരിച്ചില്ലെങ്കില്‍ തുടർ നീക്കം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. ഇന്ന് രാവിലെയോടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാനാണ് നിർദേശം. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദിലീപിന്. ചോദ്യം ചെയ്യലിനായി ഹാജരാവണമെന്നാണ് നോട്ടീസില്‍ നല്‍കിയിരിക്കുകന്നതെന്നാണ് സൂചന.

ദിലീപിനെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ കുട്ടികള്‍ പോലും വിശ്വസിക്കില്ല, നിക്ഷ്പക്ഷരാവണം: സജി നന്ത്യാട്ട്ദിലീപിനെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ കുട്ടികള്‍ പോലും വിശ്വസിക്കില്ല, നിക്ഷ്പക്ഷരാവണം: സജി നന്ത്യാട്ട്

കഴിഞ്ഞ ദിവസങ്ങളില്‍ നാദിർഷ നാട്ടിലില്ലായിരുന്നു. വിദേശത്ത് ആയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഇതേ തുടർന്ന് നോട്ടീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കൈമാറിയെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപ് പറയുമ്പോള്‍ വിശ്വാസമില്ല, പക്ഷെ ബാലചന്ദ്രകുമാർ പറയുമ്പോള്‍ വിശ്വാസം: നിലപാടുമായി കവർസ്റ്റോറിദിലീപ് പറയുമ്പോള്‍ വിശ്വാസമില്ല, പക്ഷെ ബാലചന്ദ്രകുമാർ പറയുമ്പോള്‍ വിശ്വാസം: നിലപാടുമായി കവർസ്റ്റോറി

Recommended Video

cmsvideo
ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മഞ്ജുവിന്റെ പ്രസ്താവന പങ്കുവെച്ച് വിനായകന്‍

ദിലീപ് കേസില്‍ നാദിർഷയെ ചോദ്യം ചെയ്യുന്നു

നാദിർഷയ്ക്ക് ഒപ്പം തന്നെ കാർമല്‍ ഗ്രൂപ്പിന്റെ ഭാരവാഹികളില്‍പ്പെട്ട മറ്റൊരാളോടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തേയും നാദിർഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസങ്ങളില്‍ തന്നെയായിരുന്നു നേരത്തെ നാദിർഷയേയും ചോദ്യം ചെയ്തിരുന്നത്. അന്ന് നാദിർഷയുടേയും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന രീതിയിലൊക്കെ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു.

എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ

നാദിർഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു

ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാദിർഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദിലീപ് പ്രതിയായ പുതിയ കേസില്‍ നാദിർഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍ നാദിർഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരിക്കുന്നത്.

നാദിർഷ സംവിധാന ചെയ്ത കേശു ഈ വീടിന്റെ നാഥന്‍

നാദിർഷ സംവിധാന ചെയ്ത കേശു ഈ വീടിന്റെ നാഥനായിരുന്നു ദിലീപിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ചിത്രീകരണ സമയത്തും മറ്റും കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചർച്ചകള്‍ നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ നാദിർഷയില്‍ നിന്നും ചോദിച്ച് മനസ്സിലാക്കുക എന്ന ഉദ്ദേശം കൂടിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍

ഇന്ന് രാവിലെ 11 മണിക്ക് കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാവണമെന്നാണ് നാദിർഷയ്ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചോദ്യം ചെയ്യലിനായി നാദിർഷ എത്തുമെന്ന കാര്യത്തിന് ഇതുവരെ ഒരു ഉറപ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. നാദിർഷ എത്തിയില്ലെങ്കില്‍ അടുത്ത നടപടി ക്രമത്തിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്ത

ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് നാദിർഷ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. 'ദൈവം വലിയവനാണ്' എന്നായിരുന്നു നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള ആറുപ്രതികൾക്കാണ് തിങ്കളാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു നാദിർഷയുടെ പ്രതികരണം.

കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലും ദിലീപിന് പിന്തുണയുമായി

കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലും ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. സത്യം ജയിച്ചു എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, ഏറെ നാള്‍ നീണ്ട് നിന്ന വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷം ഉപാധികളോടെയായിരുന്നു ദിലീപിന് കേസില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായത്. പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം എടുക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയായിരുന്നു ദിലീപിന്റെയും സംഘത്തിന്റേയും ജാമ്യ വ്യവസ്ഥകള്‍.

ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍

English summary
Dileep's close friend director Nadirsha will be questioned; Investigation team sent notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X