Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിൻ്റെ ചടുല നീക്കം; പുതിയ പരാതി നൽകും..ലക്ഷ്യം മഞ്ജു വാര്യരും?

ഏഴ് വർഷത്തെ വിചാരണക്കൊടുവിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും നടൻ ദിലീപിനെ കോടതി വെറുതെ വിട്ടിരിക്കുകയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പറഞ്ഞത്. മതിയായ തെളിവുകളുടെ അഭാവത്തിൽ ദിലീപിനെ വെറുതെ വിടുകയാണെന്നാണ് കോടതി വിധിച്ചത്.

വിധി വന്ന് മണിക്കൂറുകൾക്കം തന്നെ ഇതാ നിർണായക നീക്കത്തിന് ഒരുങ്ങുകയാണ് നടൻ. തനിക്കെതിരെ ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിലീപ് അറിയിച്ചത്.

dileepnews22-

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ ഘട്ടത്തിൽ പൾസർ സുനി അടക്കം 7 പേർ മാത്രമാണ് അറസ്റ്റിലായത്. പിന്നീടാണ് ഗൂഢാലോചന കേസിൽ ദിലീപ് പിടിയിലാകുന്നത്. പൾസർ സുനി തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി ദിലീപ് പോലീസിന് പരാതി നൽകിയിരുന്നു. ദിലീപിനെ അഭിസംബോധന ചെയ്ത് ജയിലിൽ നിന്നും സുനി അയച്ച കത്തുമായാണ് നടൻ പോലീസിൽ പരാതി നൽകിയത്. ഈ കത്തിൽ അന്വേഷണം നടത്തിയ പോലീസ് പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് 85 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് നടന് ജാമ്യം ലഭിച്ചത്.

ഇപ്പോൾ കേസിൽ നിന്നും കുറ്റവിമുക്തനായതോടെ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന ആരോപണമാണ് ദിലീപ് ഉയർത്തുന്നത്. തൻ്റെ മുൻ ഭാര്യയായ മഞ്ജു വാര്യരേയും പോലീസിനേയും ലക്ഷ്യം വെച്ചായിരുന്നു നടൻ്റെ ആദ്യ പ്രതികരണം. മഞ്ജുവിൻ്റെ വാക്കുകളോടെയാണ് തനിക്കെതിരെ അന്വേഷണം നീണ്ടതെന്ന് കോടതിക്ക് മുന്നിൽ വെച്ച് ദിലീപ് പറഞ്ഞു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവർക്കൊപ്പമുള്ള ചില പോലീസുകാരും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും ദിലീപ് തുറന്നടിച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിക്കാനായി സിനിമ സംഘടനകൾ വിളിച്ചുചേർത്ത ഐക്യദാർഢ്യ സദസിൽ വെച്ച് ഈ കേസിൽ വലിയൊരു ക്രിമിനൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്ന് നടി മഞ്ജു പറഞ്ഞിരുന്നു. ഇതാണ് ദിലീപ് പരാമർശിച്ചത്. അതേസമയം ഇനി തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിയിലൂടെ നീങ്ങാനാണ് ദിലീപിൻ്റെ നീക്കം.

അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അതിജീവിതയുമായി തനിക്ക് ഉണ്ടായിരുന്നത് നല്ല ബന്ധമെന്നമാണ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. വിധിയുടെ പകർപ്പ് ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ നിയമപോരാട്ടം ഇവിടെ അവസാനിച്ചേക്കില്ല. സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ അറിയിച്ചു. അതിജീവിതയ്ക്ക് തുടർന്നും എല്ലാവിധ പിന്തുണയും നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. വിധിയിൽ ഇതുവരേയും അതിജീവിത പ്രതികരിച്ചിട്ടില്ല. മേൽക്കോടതിയിലും അവർ നിയമയുദ്ധം നടത്തുമെന്നാണ് വിലയിരുത്തലുകൾ.

നടി കേസിൽ ഒന്നാം പ്രതി പൾസർ സുനി അടക്കം 6 പേരാണ് ശിക്ഷിക്കപ്പെട്ടത്. ഇവർക്കുള്ള ശിക്ഷ ഡിസംബർ 12 ന് പ്രഖ്യാപിക്കും. ഗൂഢാലോചന നടത്തിയത് ദിലീപ് അല്ലെങ്കിൽ ആര് എന്നതാണ് അതിജീവിതയെ അനുകൂലിക്കുന്നവരുടെ ചോദ്യം. വാഹനത്തിൽ കയറിയ ഉടനെ ഇത് തനിക്ക് ലഭിച്ച ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി അതിജീവിത പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തുകയെന്നതാണ് തനിക്ക് ലഭിച്ച ക്വട്ടേഷനെന്നും സഹകരിച്ചില്ലെങ്കിൽ എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുമെന്നുമായിരുന്നു ഭീഷണി. തന്നെ ഉപദ്രവിക്കാതിരിക്കാൻ എത്ര കോടി വേണമെങ്കിലും നൽകാമെന്ന് നടി അഭ്യർത്ഥിച്ചിരുന്നുവെന്നും അത് കേട്ടിരുന്നെങ്കിൽ താൻ അറസ്റ്റിലാകുമായിരുന്നില്ലെന്നും നേരത്തേ സുനി വെളിപ്പെടുത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+