കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമലീലയുടെ വിജയം അറിഞ്ഞ് ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ് ... ദൃക്‌സാക്ഷികള്‍ പറഞ്ഞതിങ്ങനെ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ഏറെ പ്രതീക്ഷയോടെ ദിലീപ് കാത്തിരുന്ന സിനിമ ആയിരുന്നു രാമലീല. എന്നാല്‍ ആ സിനിമയുടെ റിലീസ് നീണ്ടുനീണ്ടു പോവുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ പെട്ട് ദിലീപ് ജയിലിലും.

സിനിമ പുറത്തിറക്കിയാല്‍ പരാജയപ്പെടുമോ എന്ന ഭയത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ സിനിമ പുറത്തിറങ്ങി, പേടിച്ചതൊന്നും സംഭവിച്ചില്ല. ആരാധകര്‍ സിനിമയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഇതെല്ലാം നടക്കുമ്പോള്‍ ആലുവ സബ്ജയിലില്‍ ആയിരുന്നു ദിലീപ്. ജാമ്യത്തിന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചുകൊണ്ടിരിക്കെയാണ് പ്രകാശം പരത്തിക്കൊണ്ട് രാമലീലയുടെ വിജയവാര്‍ത്ത ദിലീപിനടുത്തേക്ക് എത്തുന്നത്. ആ വാര്‍ത്ത എത്തിച്ചവര്‍ക്കും ഉണ്ട് പ്രത്യേകത.

രാവിലെ തുടങ്ങി

രാവിലെ തുടങ്ങി

രാജ്യത്താകമാനം 191 തീയേറ്ററുകളില്‍ ആണ് രാമലീല റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രം 129 തീയേറ്ററുകളില്‍. അതിരാവിലെ തന്നെ പല തീയേറ്ററുകളിലും ഷോ തുടങ്ങിയിരുന്നു.

ദിലീപ് ജയിലില്‍

ദിലീപ് ജയിലില്‍

കേരളത്തില്‍ രാമലീലയുടെ ആദ്യ ഷോ തുടങ്ങുമ്പോള്‍ ദിലീപ് ജയിലഴിക്കുള്ളിലാണ്. ഏറെ പ്രതക്ഷിച്ച സിനിമയുടെ വിധി അറിയാന്‍ കാത്തിരിക്കുകയായിരുന്നു ദിലീപ്.

ഒടുവില്‍ അവര്‍ എത്തി

ഒടുവില്‍ അവര്‍ എത്തി

സിനിമയുടെ വിജയം ദിലീപിനെ അറിയിക്കാന്‍ മൂന്ന് പേരാണ് ജയിലില്‍ എത്തിയത്. സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പിന്നെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ്....

ആദ്യ ഫലങ്ങള്‍ അറിഞ്ഞപ്പോള്‍

ആദ്യ ഫലങ്ങള്‍ അറിഞ്ഞപ്പോള്‍

തീയേറ്ററുകളില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍ തന്നെ ഏറെ ആശ്വാസവും സന്തോഷവും പകരുന്നതായിരുന്നു. ഈ വിവരങ്ങളുമായാണ് അവര്‍ ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊട്ടിക്കരഞ്ഞ് ദിലീപ്

പൊട്ടിക്കരഞ്ഞ് ദിലീപ്

സിനിമയുടെ വിജയ വാര്‍ത്ത അറിഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നു എന്നാണ് ജയില്‍ സന്ദര്‍ശിച്ചവര്‍ പുറത്ത് വിടുന്ന വിവരം. വികാരാധീനനായിരുന്നു ദിലീപ്.

ഒന്നും പറഞ്ഞില്ല

ഒന്നും പറഞ്ഞില്ല

ആ പൊട്ടിക്കരച്ചിലില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. മറ്റൊന്നും ദിലീപ് തന്നെ കാണാനെത്തിയ ടോമിച്ചന്‍ മുളകുപാടത്തിനോടോ അരുണ്‍ ഗോപിയോടോ പറഞ്ഞില്ലത്രെ.

കാത്തിരുന്നതായിരുന്നു

കാത്തിരുന്നതായിരുന്നു

രാമലീലയുടെ റിലീസിന് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങാന്‍ ഏറെ ആഗ്രഹിച്ചതായിരുന്നു ദിലീപ്. അതിന് വേണ്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

കീഴടങ്ങാന്‍ തയ്യാറായില്ല

കീഴടങ്ങാന്‍ തയ്യാറായില്ല

സോപാധിക ജാമ്യം അനുവദിക്കാന്‍ മജിസ്‌ട്രേറ്റ് കോടതി വിസമ്മതിച്ചപ്പോള്‍ തോറ്റ് പിന്‍മാറാന്ഡ ദിലീപ് തയ്യാറായില്ല. വീണ്ടും ഹൈക്കോടതിയെ തനനെ സമീപിച്ചു. എന്നാല്‍ ആ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ 3 ലേക്ക് കോടതി മാറ്റി വയ്ക്കുകയായിരുന്നു.

തെളിവുകള്‍ ശക്തം?

തെളിവുകള്‍ ശക്തം?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. നാല് തവണ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.

ചുമത്തിയ കുറ്റങ്ങള്‍

ചുമത്തിയ കുറ്റങ്ങള്‍

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് പോലും അറിയാത്ത സ്ഥിതിയിലാണ് ദിലീപ് എന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. അന്വേഷണ വിവരങ്ങള്‍ ദിലീപിന് കൈമാറുന്നില്ല എന്ന പരാതിയും ഉന്നയിച്ചു.

English summary
Dileep's emotional response from Jail to the success of Ramaleela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X