Get Updates
Get notified of breaking news, exclusive insights, and must-see stories!

'തന്നെ വീണ്ടും ദ്രോഹിക്കുകയാണെന്ന് ദിലീപ്'; പത്മസരോവരത്തിൽ റെയ്ഡിനിടെ നടന്നത് ഇതാണ്

കൊച്ചി; നടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ തേടിയാണ് ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഉൾപ്പെടെ 3 ഇടങ്ങളിൽ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയത്. രാവിലെ 11.50 ഓടെയായിരുന്നു അന്വേഷണ സംഘം എത്തിയത്. ഏകദേശം 7 മണിക്കൂറോളമായിരുന്നു ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ദിലീപിന്റെ കൈവശം തോക്കുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നുമുള്ള സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു റെയ്ഡ്.

ഇപ്പോഴിതാ റെയ്ഡ് നടത്തിയതിന് സാക്ഷിയായ വാര്‍ഡ് മെമ്പര്‍ കെ ജയകുമാര്‍ ദിലീപിന്റെ വീട്ടിൽ നടന്ന കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയാണ്. റെയ്ഡ് നടക്കുമ്പോൾ ദിലീപിന്റെ അമ്മയും സഹോദരിയും കാവ്യ മാധവനുമായി വീട്ടിൽ ഉണ്ടായിരുന്നതെന്നും പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.

സഹോദരിയാണ് ഗേറ്റ് തുറന്ന് കൊടുത്തത്

ഇതിനെ റെയ്ഡെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല. കോടതിയിൽ നിന്നും സെർച്ച് ചെയ്യാനുള്ള അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്നാണ് എസ്പി പറഞ്ഞത്. അവർ 11 മണിയോടെയാണ് എത്തിയത്. ഓട്ടോഷൻ ലോക്കായതിനാൽ ഗേറ്റ് ലോക്കായി കിടക്കുകയായിരുന്നു.പിന്നീട് അറിയച്ചതിനെ തുടർന്നാണ് ദിലീപിന്റെ സഹോദരി വന്ന് ഗേറ്റ് തുറന്ന് കൊടുത്തത്.

വിളിച്ചുവരുത്തുകയായിരുന്നു

ഞാൻ അൽപ സമയത്തിനകം മുനിസിപ്പാലിറ്റിയില്‍ ഒരു യോഗത്തിനായി പോയെങ്കിലും 1 മണിക്ക് വീണ്ടും വരണമെന്നാവശ്യപ്പെട്ട് എസ്പി വിളിച്ചുവരുത്തുകയായിരുന്നു. ദിലീപിനെയോ ബന്ധുക്കളെയോ ചോദ്യം ചെയ്തൊന്നും ഉണ്ടായിരുന്നില്ല. സാധാരണ നിലയിലുള്ള സർച്ച് മാത്രമായിരുന്നു.

റെയ്ഡ് നടന്നത് 7 മണിക്കൂർ

7 മണിക്കൂറോളമാണ് സർച്ച് നടന്നത്. അവസാനം ഡൈനിംഗ് ടേബിളിൽ സാധനങ്ങൾ നിരത്തി വെച്ചപ്പോഴാണ് അന്വേഷണ സംഘം എന്തൊക്കെയാണ് കണ്ടെത്തിയതെന്ന് മനസിലായത്. ടേബിളിൽ മൂന്ന് ഫോണുകൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. രണ്ട് ഐ പാഡും ഉണ്ടായിരുന്നു. പഴയ ഹാർഡ് ഡിസ്കും രണ്ട് പെൻ ഡ്രൈവും ഉണ്ടായിരുന്നു.

പേഴ്സണൽ ഫോൺ വേണമെന്ന് ആവശ്യപ്പെട്ടു

പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ദിലീപിന്റെ പേഴ്സണൽ ഫോൺ ആവശ്യപ്പെട്ടു. ഇതോടെ ദിലീപ് അവിടെ ഉണ്ടായിരുന്ന തന്റെ അഭിഭാഷകരോട് സംസാരിച്ചു. ഇവർ പേഴ്സണൽ ഫോൺ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞു. അതൊന്നും സെർച്ചിൽ പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. സ്പെഷ്യൽ റിക്വസിഷൻ നൽകിയാൽ ഫോൺ തരാമെന്നും സമ്മതിച്ചു. ഇതോടെ സ്‌പെഷ്യല്‍ റിക്വസിഷന്‍ കൊടുത്ത് ഫോണ്‍ വാങ്ങിക്കുകയായിരുന്നു. മറ്റ് രേഖകളൊന്നും പിടിച്ചെടുത്തില്ല. ഒരു ക്യാരിബാഗിലേക്കുള്ള സാധനങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്.

തന്നെ ദ്രോഹിക്കുകയാണെന്ന് ദിലീപ്

ഇനിയും എന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സെർച്ച് നടക്കുമ്പോൾ ദിലീപിന്റെ അമ്മ, സഹോദരി, ഭാര്യ കാവ്യ എന്നിവർ എല്ലാം വീട്ടിൽ ഉണ്ടായിരുന്നു. അവരെല്ലാവരും റെയ്ഡിനോട് വളരെ സമാധാനപരമായാണ് പ്രതികരിച്ചത്. സഹോദരന്‍ അനൂപ് അവിടെയെത്തിയെന്നാണ് പറയപ്പെടുന്നത്. ഞാന്‍ കണ്ടിട്ടില്ലെന്നും ജയകുമാർ പറഞ്ഞു.

ദിലീപിന് പല നമ്പറുകൾ ഉണ്ടെന്ന് ബാലചന്ദ്രകുമാർ

അനൂപിന്റെ വീട്ടില്‍ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടതെന്നാണ് റിപ്പോർട്ടർ ചാനലിനോട് ബാലചന്ദ്ര കുമാർ പറഞ്ഞത്. ആലുവയിലെ ദിലീപിന്റെ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്നാണ് ദിലീപ് തന്നോട് പറഞ്ഞതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
10 മൊബൈൽ നമ്പറുകൾ ദിലീപിന് ഉണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പുകളുണ്ട്.പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ

Recommended Video

cmsvideo
    Dileep's anticipatory bail plea postponed to Tuesday | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+