Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിയും അപ്പുണ്ണിയും തമ്മില്‍ പലതും സംസാരിച്ചു!! പുറത്തുവന്നത് എഡിറ്റ് ചെയ്തത്!! ദിലീപിന് രക്ഷയില്ല

സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതായി തെളിവ് ലഭിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചന. ജയിലില്‍ നിന്നു കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അന്വേഷണസംഘത്തിനു ദിലീപ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചൂണ്ടിക്കാട്ടുന്നു. സംഭാഷണത്തിലെ പല പ്രധാനപ്പെട്ട ഭാഗങ്ങളും നീക്കം ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.

എഡിറ്റ് ചെയ്തു

എഡിറ്റ് ചെയ്തു

അപ്പുണി മുഖേന സുനില്‍ ജയിലില്‍ നിന്നും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് നേരത്തേ പരാതി നല്‍കിയത്. ഇതോടൊപ്പം അപ്പുണ്ണിയെ വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പും സമര്‍പ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്തതാണെന്നാണ് അന്വേഷണസംഘത്തിന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

പലതും നീക്കം ചെയ്തു

പലതും നീക്കം ചെയ്തു

സുനിയും അപ്പുണ്ണിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും നീക്കം ചെയ്തതായും അന്വേഷണസംഘത്തിന് മനസ്സിലായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സുനിയും അപ്പുണ്ണിയും പ്രധാനപ്പെട്ട പല കാര്യങ്ങളും സംസാരിച്ചിരുന്നു. ഇതാണ് എഡിറ്റ് ചെയ്ത് ഒഴിവാക്കിയതെന്നും സൂചനയുണ്ട്. എഡിറ്റ് ചെയ്ത സംഭാഷണം തന്നെയാണ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നതുമെന്നും വ്യക്തമാണ്.

വിളിച്ചത് സുനി തന്നെ

വിളിച്ചത് സുനി തന്നെ

സുനിയുടെ സഹ തടവുകാരനായ വിഷ്ണുവാണ് അപ്പുണ്ണിയെയും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും വിളിച്ചതെന്നുമായിരുന്നു നേരത്തേയുള്ള വിവരം. എന്നാല്‍ സുനി നേരിട്ടു തന്നെയാണ് ഇവരെയെല്ലാം വിളിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

മുമ്പും വിളിച്ചു

മുമ്പും വിളിച്ചു

കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെടുന്നതിനു മുമ്പും സുനില്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുനി ഉപയോഗിച്ച നാലു നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

അറിയില്ലെന്ന് അപ്പുണ്ണി

അറിയില്ലെന്ന് അപ്പുണ്ണി

നിരവധി തവണ സുനിലിന്റെ നാലു നമ്പറുകളില്‍ നിന്നും അപ്പുണ്ണിയെ വിളിച്ചെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു അപ്പുണ്ണി നേരത്തേ മൊഴി നല്‍കിയത്.

 26 നമ്പറുകള്‍ സംശയത്തിന്റെ നിഴലില്‍

26 നമ്പറുകള്‍ സംശയത്തിന്റെ നിഴലില്‍

സുനിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ 26 നമ്പറുകള്‍ പോലീസിന്റെ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതില്‍ നിന്നാണ് നാലു നമ്പറുകള്‍ പോലീസ് കണ്ടെത്തിയത്. ഈ നമ്പറുകളില്‍ നിന്നു അപ്പുണ്ണിയെയും തിരിച്ചും കോളുകള്‍ പോയതായി വ്യക്തമായിട്ടുണ്ട്.

 ഫോണ്‍ സംഭാഷണം പുറത്തുവന്നത്

ഫോണ്‍ സംഭാഷണം പുറത്തുവന്നത്

ജൂണ്‍ 25നാണ് സുനി അപ്പുണ്ണിയെ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ജയിലില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്ന് സുനി പറയുന്നുണ്ട്. എന്നാല്‍ തനിക്കൊന്നും കേള്‍ക്കാനില്ലെന്നും മറ്റും പറഞ്ഞ് വളരെ കടുത്ത രീതിയിലാണ് അപ്പുണ്ണി മറുപടി പറയുന്നത്. പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപും നാദിര്‍ഷായും പോലീസില്‍ പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+