ദിലീപ് പുറത്തേക്ക്!! ഇത്തവണ പ്രതീക്ഷ..രക്ഷകനായെത്തുന്നത് കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ അഭിഭാഷകന്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും താരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയും കൈവിട്ടതോടെ കുറച്ചുനാള്‍ 'നിശബ്ധനായിരുന്ന' ദിലീപ് വീണ്ടും പുറത്തിറങ്ങാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. സുപ്രീം കോടതിയെ താരം സമീപിച്ചേക്കുമെന്ന തരത്തില്‍ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

 രാംകുമാറിനെ മാറ്റി

രാംകുമാറിനെ മാറ്റി

നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപിനായി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറായിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റിയാണ് ദിലീപ് ഇത്തവണ കോടതിയെ സമീപിക്കുന്നത്.

രാമന്‍ പിള്ള വാദിക്കും

രാമന്‍ പിള്ള വാദിക്കും

മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍ പിള്ളയാണ് ഇനി ദിലീപിനായി ഹൈക്കോടതിയില്‍ വാദിക്കുക. നിരവധി ക്രിമിനല്‍ കേസുകള്‍ വാദിച്ച് ശ്രദ്ധേയനാണ് അദ്ദേഹം.

നിഷാലിന്റെ മുന്‍ അഭിഭാഷകന്‍

നിഷാലിന്റെ മുന്‍ അഭിഭാഷകന്‍

ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ വിവാഹമോചന കേസില്‍ നടിയുടെ ആദ്യ ഭര്‍ത്താവായ നിഷാല്‍ ചന്ദ്രയ്ക്കു വേണ്ടി ഹാജരായത് രാമന്‍ പിള്ളയായിരുന്നു.

തിങ്കളാഴ്ച ജാമ്യഹര്‍ജി നല്‍കും

തിങ്കളാഴ്ച ജാമ്യഹര്‍ജി നല്‍കും

തിങ്കളാഴ്ച ദിലീപ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരം. താരത്തിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ജാമ്യം നല്‍കണമെന്നാവും ദിലീപ് കോടതിയില്‍ ആവശ്യപ്പെടുകയെന്ന് സൂചനയുണ്ട്.

പ്രോസിക്യൂഷന്റെ വാദം

പ്രോസിക്യൂഷന്റെ വാദം

നേരത്തേ ദിലീപിന് ജാമ്യം നല്‍കാതിരിക്കാന്‍ രണ്ടു കാരണങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കേസിലെ തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കിനായിട്ടില്ലെന്നും അപ്പുണ്ണിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നതുമായിരുന്നു ഇവ. ഇതു പരിഗണിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.

ഇത്തവണ അനുകൂലം

ഇത്തവണ അനുകൂലം

കേസിലെ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായി പള്‍സര്‍ സുനിയുടെ അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. കൂടാതെ അപ്പുണ്ണി ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാവുകയും ചെയ്തിരുന്നു. ഈ രണ്ടു കാര്യങ്ങളും ഇത്തവണ ദിലീപിന് തുണയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യം സമീപിച്ചത്

ആദ്യം സമീപിച്ചത്

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയാണ് ദിലീപ് ആദ്യമായി ജാമ്യം തേടി സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തതോടെ ഇത് തള്ളപ്പെടുകയായിരുന്നു.

ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയിലേക്ക്

മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനു പിറകെ തന്നെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ വാദം പരിഗണിച്ച് കോടതിയും ജാമ്യം തള്ളുകയായിരുന്നു. രണ്ടു ഘട്ടങ്ങളിലും മുദ്രവച്ച കവറില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണ് ദിലീപിന് തിരിച്ചടിയായത്.

നിയമോപദേശം തേടി

നിയമോപദേശം തേടി

ഹൈക്കോടതി ജാമ്യം തള്ളിയതോടെ ഇനിയെന്തു ചെയ്യുമെന്ന് ദിലീപ് നിയമോപദേശം തേടുകയായിരുന്നു. ഉടന്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ കാര്യമായ വ്യത്യാസമുണ്ടാവില്ലെന്ന് അവര്‍ അറിയിച്ചോടെ താരം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ദുരൂഹതയായി മൊബൈല്‍ ഫോണ്‍

ദുരൂഹതയായി മൊബൈല്‍ ഫോണ്‍

മൊബൈല്‍ നശിപ്പിച്ചുവെന്ന് അഭിഭാഷകന്‍ അറിയിച്ചുവെങ്കിലും അത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. കേസില്‍ ദിലീപിനെതിരേയുള്ള നിര്‍ണായക തെളിവായ ഫോണ്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

English summary
Dileep may give bail petition in high court on monday
Please Wait while comments are loading...