Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിലെ വിധി ചോര്‍ന്നോ? നടനെ വെറുതെ വിടുമെന്ന് രണ്ടാം തിയ്യതി കത്ത്, ചീഫ് ജസിറ്റിന് കൈമാറി

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതെവിട്ടു. ബാക്കി ആറ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിക്കും. എന്നാല്‍ ഇപ്പോള്‍ ഉയരുന്നത് മറ്റൊരു വിഷയമാണ്. ഈ വിധി നേരത്തെ ചോര്‍ന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഡിസംബര്‍ എട്ടിന് പ്രസ്താവിച്ച വിധിയിലെ കാര്യങ്ങള്‍ ഡിസംബര്‍ രണ്ടിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന് ലഭിച്ച കത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ പൗരന്‍ എന്ന പേരില്‍ അയച്ച ഊമക്കത്തിലാണ് വിധിയിലെ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത്ത് വഴി കച്ചവടം ഉറപ്പിച്ചാണ് വിധി പ്രസ്താവിക്കുന്നത് എന്നാണ് കത്തിലെ ആരോപണം.

dileep case verdict leaked letter said

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി സഖാവ് ഹണി എം വര്‍ഗീസിന്റെ വിക്രിയകള്‍ എന്ന തലക്കെട്ടിലാണ് കത്ത് എഴുതിയിട്ടുള്ളത്. ''പള്‍സര്‍ സുനി/സ്റ്റേറ്റ് ഓഫ് കേരള കേസില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. പത്താം പ്രതി മാപ്പ് സാക്ഷിയായി. 11, 12 പ്രതികളെ നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കി. ബാക്കി ഒമ്പത് പ്രതികളാണുള്ളത്. 7, 8, 9 പ്രതികളെ ഒഴിവാക്കി 6 പ്രതികള്‍ക്കെതിരെയാണ് ശിക്ഷ വിധിക്കാന്‍ പോകുന്നത്'' എന്ന് കത്തില്‍ പറയുന്നു.

സമാനമായ രീതിയിലാണ് കേസില്‍ എട്ടാം തിയ്യതി വിധി വന്നത്. രണ്ടാം തിയ്യതി വച്ചാണ് കത്ത് എഴുതിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കത്തില്‍ കഴമ്പുണ്ടോ എന്ന ചോദ്യം ശക്തിപ്പെടുകയാണ്. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായ് കത്തിന്റെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ചു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

വിധി കച്ചവടം ഉറപ്പിച്ച ശേഷം

ജഡ്ജി ഹണി എം വര്‍ഗീസ് തന്റെ അടുപ്പക്കാരിയായ ഷേര്‍ളിയെ കൊണ്ട് വിധി തയ്യാറാക്കി ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ ബിസിനസുകാരനുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചാണ് വിധി പറയാന്‍ പോകുന്നത് എന്നും ഊമക്കത്തില്‍ പറയുന്നു. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ പിന്തുണയുള്ളതു കൊണ്ടാണ് ഹണി എം വര്‍ഗീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും കത്തില്‍ ആരോപണം ഉണ്ട്.

അന്വേഷണത്തിന് വേണ്ടി കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ക്കോ മറ്റെതെങ്കിലും ഏജന്‍സിക്കോ കൈമാറണം എന്ന് യശ്വന്ത് ഷേണായ് ആവശ്യപ്പെട്ടു. കത്തിന്റെ ആധികാരികത പരിശോധിക്കുകയാകും ആദ്യം ചെയ്യുക. ആധികാരികത തെളിഞ്ഞാല്‍ കോടതി വിധിയുടെ വിശ്വാസ്യത നഷ്ടമാകും. മാത്രമല്ല, മൊത്തം ജുഡീഷ്യറിയുടെ വിശ്വാസ്യതയും ഇല്ലാതാകും. അതുകൊണ്ടുതന്നെ വളരെ ഗൗരവമുള്ളതാണ് കത്തിലെ വിവരങ്ങള്‍.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പലരും പങ്കുവയ്ക്കുന്നതിനിടെയാണ് ഊമക്കത്ത്. വിചാരണ കാലത്ത് ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ഇരയായ നടി തന്നെ രംഗത്തുവന്നിരുന്നു. ഒട്ടേറെ വിചിത്രമായ നടപടികള്‍ കഴിഞ്ഞ ഏട്ടര വര്‍ഷത്തിനിടെ നടന്നു. ഊമക്കത്ത് പുറത്തുവന്നതോടെ നടി ആക്രമിക്കപ്പെട്ട കേസ് ഇനിയും ഏറെ നാള്‍ ചര്‍ച്ചയിലുണ്ടാകുമെന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+