Get Updates
Get notified of breaking news, exclusive insights, and must-see stories!

അതോടെ ദിലീപിന് വാശി കേറി; കയ്യിലിരിപ്പും അഹങ്കാരവുമുണ്ടായിരുന്നു; നിർമ്മാതാവ് തുറന്നടിക്കുന്നു

തിരുവനന്തപുരം: പാവപ്പെട്ട ഒരുപാട് നിർമ്മാതാക്കളുടെ ശാപമുള്ള നടനാണ് ദിലീപെന്ന് നിർമ്മാതാവ് തൈക്കാട് ചന്ദ്രന്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും ചില തുറന്ന് പറച്ചിലുകളും അദ്ദേഹം നടത്തുന്നുണ്ട്. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരയായ നടിയും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതിനിടയില്‍ മഞ്ജു വാര്യറുമായി എന്തോ ഒരു തർക്കം വീട്ടില്‍ ഉണ്ടാവുകയും അതില്‍ കാവ്യയുമായുള്ള ബന്ധം അതിജീവിതയാണ് വിളിച്ച് പറഞ്ഞ് കൊടുത്തതെന്നുമാണ് സിനിമ രംഗത്തുള്ള ആളുകള്‍ പൊതുവെ പറയുന്നത്. അങ്ങനെ ഒരു വിഷയം ഉണ്ടാവുകയും അത് രൂക്ഷമാവുകയും ചെയ്തപ്പോള്‍ എന്നാല്‍ കാവ്യാമാധവന്‍ തന്നെ എന്റെ ഭാര്യയായി ഇരിക്കട്ടേയെന്ന തീരുമാനം ദിലീപ് ഉറച്ചെടുത്തുവെന്നും തൈക്കാട് ചന്ദ്രന്‍ വ്യക്തമാക്കുന്നു.

മര്യാദക്ക് പ്രശ്നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും

പ്രശ്നത്തെ വഷളാക്കി കളഞ്ഞു. മര്യാദക്ക് പ്രശ്നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും ദിലീപുമായിട്ട് അങ്ങ് പോവേണ്ടതായിരുന്നു. ദിലീപ് വേറെ വഴിക്ക് പോയപ്പോള്‍ മഞ്ജു വാര്യറും പാർട്ടിയും അവരെ മുറുകെ പിടിച്ചു. അങ്ങനെ വന്നപ്പോള്‍ സംഗതി രണ്ട് കഥാപാത്രമായിപ്പോയി. അതോടെ ദിലീപിന് വാശി കയറി. ഇരയായ പെണ്‍കുട്ടിയാണ് ഇതിന് പുറകില്‍ നില്‍ക്കുന്നതെന്ന് ദിലീപ് കരുതി. അങ്ങനെയാണ് ഇതൊക്കെ ഉണ്ടായതെന്നാണ് സിനിമാ മേഖലയിലുള്‍പ്പടെ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍

ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം

കുറച്ച് ദിലീപിന്റെ കയ്യിലിരുപ്പും ഉണ്ട്. ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം ഉണ്ടാവുമല്ലോ. പാവപ്പെട്ട ഒരുപാട് നിർമ്മാതാക്കളുടെ ശാപം ദിലീപിന് ഉണ്ട്. ഇപ്പം തന്നെ സനലിന്റെ ഒരു പടം ഉണ്ട്. അദ്ദേഹം കിടന്ന് നരകിക്കുകയാണ്. ഹീറോ ആരായിരുന്നാലും നിർമ്മാതാവിന്റെ വേദന അവർ ഒന്ന് മനസ്സിലാക്കണം. സനല്‍ ഇപ്പോള്‍ കിടന്ന് ഓടുകയാണ്.

പടം പൂർത്തിയാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്

പടം പൂർത്തിയാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ദിലീപിന് പഴയ സത്യന്‍ മാസ്റ്ററുടേയും നസീറിന്റേയുമൊക്കെ ഒരു രീതിയാണെങ്കില്‍ പടം പുറത്തിറങ്ങും. എന്നാല്‍ അതൊന്നും ഇല്ലാലോ. എന്നാല്‍ മോഹന്‍ലാല്‍,മമ്മൂട്ടി, ദുല്‍ഖർ, പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരൊക്കെ നിർമ്മാതാക്കളോട് മനസാക്ഷിയുള്ളവരാണെന്നാണ് പറയുന്നത്.

രണ്ട് ലക്ഷം രൂപയ്ക്ക് ദിനേശ് പണിക്കരെ പിടിച്ച്

രണ്ട് ലക്ഷം രൂപയ്ക്ക് ദിനേശ് പണിക്കരെ പിടിച്ച് അകത്തിടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. അദ്ദേഹമൊക്കെ എത്ര നല്ല പടം എടുത്ത ആളാണ്. നിലവിലെ കേസ് എന്തെങ്കിലുമാവാതെ ദിലീപിനെ വെച്ച് പടം എടുക്കാന്‍ പൈസ ഉള്ളവർ ആരും മുന്‍പോട്ട് വരില്ല. അല്ലെങ്കില്‍ പടം പാതിയില്‍ കിടക്കും. ഡിങ്കന്‍ അതിന് ഒരു ഉദാഹരണമാണ്.

ആദ്യം തന്നെ ദിലീപ് കിട്ടേണ്ട പണം വാങ്ങിക്കും.

ആദ്യം തന്നെ ദിലീപ് കിട്ടേണ്ട പണം വാങ്ങിക്കും. കൊടുക്കേണ്ടത് രണ്ട് കോടിയാണെങ്കില്‍ 1.45 കോടി രൂപ ആദ്യം തന്നെ വാങ്ങിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ശരിയാണെന്ന് എനിക്ക് അറിയില്ല. അതിനോടെ തന്നെ ദിലീപിന് കിട്ടേണ്ട പടം അദ്ദേഹത്തിന് കിട്ടിയിരിക്കുമെന്നും തൈക്കാട് ചന്ദ്രന്‍ വ്യക്തമാക്കുന്നു.

മീടു ആരോപണങ്ങള്‍ ഇപ്പോള്‍ സിനിമാ മേഖലയില്‍

മീടു ആരോപണങ്ങള്‍ ഇപ്പോള്‍ സിനിമാ മേഖലയില്‍ ഉയർന്ന് വരുന്ന കാര്യമാണ്. ഈ പ്രവണതയുമായി മുമ്പോട്ട് പോകുന്നത് ശരിയല്ല. ആരുടെ പേരില്‍ വേണമെങ്കിലും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പറഞ്ഞ് പരത്താം. ഒരു സ്ത്രീക്ക് എന്ത് വേണമെങ്കിലും പറയാം എന്നതാണ് സ്ഥിതി. നിയമവ്യവസ്ഥ അങ്ങനെ ആയിപ്പോയി.

വിജയ് ബാബുവിനെ പോലെ എത്ര പാവങ്ങള്‍ സിനിമയ്ക്ക്

വിജയ് ബാബുവിനെ പോലെ എത്ര പാവങ്ങള്‍ സിനിമയ്ക്ക് അകത്തുണ്ട്. അദ്ദേഹത്തിന് മാത്രമേ ഈ നിയമം ഉള്ളോ. ഇവിടെയുള്ള സൂപ്പർ സ്റ്റാറുകളൊക്കെ പതിവൃതന്മാരാണോയെന്നും തൈക്കാട് ചന്ദ്രന്‍ ചോദിക്കുന്നു. എന്തെങ്കിലും തെറ്റ് വിജയ് ബാബു അനുഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അദ്ദേഹം അനുഭവിച്ചിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+