ദിലീപിനെ വളഞ്ഞിട്ട് ആക്രമിച്ചു: അവരെയെല്ലാം വെട്ടിലാക്കിയാണ് മഞ്ജു വാര്യർ ആ ചിത്രം പുറത്തുവിടുന്നത്: ശാന്തിവിള
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് ഒരു വിഭാഗം ആളുകള്‍ പൃഥ്വിരാജിനെതിരെ അഴിച്ചുവിട്ടത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ സിനിമ വിതരണ കമ്പനി ഉടമയായ അഹമ്മദ് ഗോൽച്ചൻ എന്ന ഗുൽഷനുമായി ബന്ധപ്പെടുത്തി തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ടു. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ നിർമ്മാതാവും ബി ജെ പി നേതാവുമായ സുരേഷ് കുമാർ വരെ ബന്ധപ്പെടുന്ന ആളുമായി പൃഥ്വിരാജ് ബന്ധപ്പെടുമ്പോള്‍ മാത്രം എങ്ങനെയാണ് പ്രശ്നം ആകുന്നതെന്നാണ് ശാന്തിവിള ദിനേശ് ചോദിക്കുന്നത്.
അഹമ്മദ് ഗോല്‍ച്ചനുമായുള്ള ഒരു സിനിമ താരത്തിന്റെ ബന്ധം ഇത് ആദ്യമായല്ല കേരളതില്‍ ചർച്ചാ വിഷയമാകുന്നത്. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് പിന്നാലെയും അഹമ്മദ് ഗോൽച്ചനുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം ആദ്യമായി ഉയർന്ന് വരുന്നത്. അന്ന് ചാനല്‍ ചർച്ചകളില്‍ വരെ ദിലീപും ഗോല്‍ച്ചനുമായുള്ള ബന്ധം വലിയ രീതിയില്‍ ആരോപിക്കപ്പെട്ടു. ഈ സംഭവവും ശാന്തിവിള ദിനേശ് തന്റെ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞ് എത്തിയ ദിലീപ് ഗള്‍ഫില്‍ പോയപ്പോള്‍ ഗോല്‍ച്ചനെ കണ്ടിരുന്നു. ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയ ഗോല്‍ച്ചനെ ദിലീപ് കണ്ടത് എന്തിന്? അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് കുറെ ബഹളങ്ങളുണ്ടായി. ദിലീപിന്റെ സഹോദരി ഭർത്താവ് അഡ്വ. സുജിത് ഗോല്‍ച്ചനുമായി ബന്ധപ്പെട്ട ഒരു കമ്പനിയില്‍ കുറേകാലം ജോലി ചെയ്തെന്ന് പ്രചരിപ്പിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ദിലീപും ഗോല്‍ച്ചനുമായിട്ടുള്ള ബന്ധം ദാവൂദ് മായിട്ടുള്ള ബന്ധമാണെന്ന് പറഞ്ഞുകൊണ്ടുവരെ അന്തിച്ചർച്ചകള്‍ ഉണ്ടായിരുന്നു. ചില സാമൂഹ്യ ദ്രോഹികളെയൊക്കെ വിളിച്ചിരുത്തി എത്രകാലമാണ് നികേഷ് കുമാറെല്ലാം എത്ര ദിവസമാണ് ചർച്ച നടത്തിയത്. എന്നാല്‍ ഇവരെയെല്ലാം വെട്ടിലാക്കിക്കൊണ്ടാണ് വിവാദ നായകനായ ഗോല്‍ച്ചനോടൊപ്പം നില്‍ക്കുന്ന തന്റെ ചിത്രം മഞ്ജു വാര്യർ പുറത്തു വിടുന്നത്.
ദിലീപ് ഗോള്‍ച്ചനുമായി നില്‍ക്കുന്ന ഫോട്ടോ വെച്ച് വലിയ വിവാദങ്ങളുണ്ടാക്കി നില്‍ക്കുമ്പോഴാണ് മഞ്ജു വാര്യറുടെ ഫോട്ടം വരുന്നത്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റിയ 12 ചാറ്റുകളില്‍ ഒന്ന് ഗോല്‍ച്ചനുമായുള്ള ചാറ്റാണെന്നും അത് അന്വേഷിക്കണമെന്നൊക്കെ അന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. നടി ആക്രമിക്കപ്പെട്ട കേസ് ദാവൂദ് ഇബ്രാഹീമുമൊക്കെയായി ബന്ധപ്പെടുത്തിയാല്‍ നികേഷിന്റെ വില പോയി എന്നാണ് ഞാന്‍ കണക്കാക്കുന്നത്.
ഒരുകാലത്ത് വളരെ ബഹുമാനത്തോടെ കണ്ടിരുന്ന വ്യക്തിയാണ് നികേഷ്. ഒരിക്കല്‍ ഒരു സഹായം തേടി അദ്ദേഹം ഞാന്‍ ഉള്ളിടത്ത് വന്ന് എന്നെ കണ്ടിരുന്നു. ഇപ്പോള്‍ ആ മനുഷ്യനെക്കുറിച്ച് എനിക്ക് പുച്ഛമാണ്. ഒരു ആളിനെ തറപറ്റിക്കാന്‍ വേണ്ടി എന്തെല്ലാം കളികളാണ് കളിച്ചത്. യു എ ഇയുടെ സിനിമയുടെ പിതാവാണ് ഗോല്‍ച്ചന്‍. അദ്ദേഹത്തെ വെച്ചാണ് അന്തിച്ചർച്ച നടത്തി നോക്കിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു പാർട്ടിയെ തന്റെ സിനിമയിലൂടെ ഒരു സംവിധായകന്‍ വിമർശിച്ചെങ്കില്‍, കളിയാക്കിയെങ്കില്‍ അയാളെ കള്ളക്കടത്തുകാരനും ദേശദ്രോഹിയുമാക്ക് കഥയുണ്ടാക്കുന്നത് ന്യായീകരിക്കാനാവുന്നതാണോയെന്ന് എല്ലാവരും ചിന്തിക്കണം. കമ്യൂണിസ്റ്റ് പാർട്ടിയെ കളിയാക്കിക്കൊണ്ട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എടുത്ത മുരളി ഗോപിക്കെതിരെ തെറി എഴുതുന്നത് തെമ്മാടിത്തരമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.
സിഖ് കൂട്ടക്കൊലയെ അപലപിച്ചുകൊണ്ട് സുവർണ്ണക്ഷേത്രത്തില്‍ പട്ടാളം കടന്നതിനെക്കുറിച്ച് പ്രിയദർശന്‍ എന്ന കാവി അനുകൂലി നാളെ ഒരു സിനിമ എടുത്താല്‍ ഇവിടുത്തെ കോണ്‍ഗ്രസുകാർ അഹമ്മദ് ഗുല്‍ച്ചനുമായി പ്രിയദർശന്‍ നില്‍ക്കുന്ന പടം പൊക്കിപിടിച്ച് ഇവന്‍ രാജ്യദ്രേഹി, ദാവൂദുമായി ബന്ധമുള്ളവന്‍ എന്നൊക്കെ ബഹളം ഉണ്ടാക്കിയാല്‍ അത് ന്യായമാണോയെന്നാണ് ഞാന്‍ ചോദിക്കുന്നതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications