'ദിലീപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല; 25 വർഷമായി അറിയാം, സോഷ്യൽ മീഡിയയിൽ വിഷയം വലുതാക്കുന്നു': ശങ്കർ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു നടൻ ദിലീപിൻറെ അറസ്റ്റ്. കേസിൽ ഗൂഢാലോചന കുറ്റത്തിനായിരുന്നു 2017 ജുലൈയിൽ നടനെ അറസ്റ്റ് ചെയ്തത്. തുടർന്ന് 85 ദിവസത്തോളം ജയിയിൽ കിടന്ന ശേഷമായിരുന്നു നടന് ജാമ്യം ലഭിച്ചത്.
'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ
അറസ്റ്റിലായപ്പോഴും ജയിലിൽ കിടക്കുമ്പോഴുമൊല്ലെ വലിയ പിന്തുണ സിനിമാ ലോകത്ത് നിന്ന് ദിലീപിന് ലഭിച്ചിരുന്നു.കേസ് നടന്ന് അഞ്ച് വർഷങ്ങൾക്കിപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നവർ കുറവല്ല. അടുത്തിടെ മുതിർന്ന നടൻ മധു ഉൾപ്പെടെയുള്ളവർ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരു്നനു. ഇപ്പോഴിതാ ദിലീപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് നടൻ ശങ്കർ. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'സിനിമയിൽ ഇന്ന് മാത്രമല്ല പണ്ടും പൊളിറ്റിക്‌സ് ഉണ്ട്. പക്ഷേ പ്രധാന വ്യത്യാസം സോഷ്യൽ മീഡിയ ഇല്ല എന്നതാണ്. രണ്ട് മാഗസിനുകൾ മാത്രമാണ് അന്നുള്ളത്. ഇന്ന് സോഷ്യൽ മീഡിയ അങ്ങനെയല്ല ചെറിയ വാർത്തകൾ പോലും വലുതാക്കും. നടിയെ ആക്രമിച്ച കേസിന്റെ പിന്നിൽ എന്താണെന്നൊന്നും ഇതുവരെയും തെളിഞ്ഞിട്ടില്ല.തെളിയാത്ത സ്ഥിതിക്ക് ഞാൻ അതിനെ കുറിച്ച് പറയുന്നതിൽ അർത്ഥമില്ല'.

'ഇപ്പോൾ വിജയ് ബാബു ആയാലും ദിലീപിന്റെ കേസിൽ ആയാലും അവർ കുറ്റക്കാർ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അല്ലാതെ എന്താണ് ആ കേസിനെ കുറിച്ച് പറയുന്നത്. പക്ഷേ മീഡിയയിലും അതിനേക്കാൾ ഉപരി സോഷ്യൽ മീഡിയയിലും ഈ വിഷയം വലുതാക്കി കൊണ്ടുവരുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കിയത്.അതിന്റെ സത്യാവസ്ഥയൊക്കെ പുറത്ത് വരട്ടെ'

'ദിലീപ് അങ്ങനെയൊന്നും ചെയ്യാൻ സാധ്യത കുറവാണ്. കാരണം എനിക്ക് ദിലീപിനെ നന്നായിട്ട് അറിയാം, ഇപ്പോഴല്ല കഴിഞ്ഞ 25 വർഷമായി എനിക്ക് ദിലീപിനെ അറിയാം. ദിലീപിനെ ഞാൻ ആദ്യം പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമകളിൽ ഒന്നിന്റെ ലൊക്കേഷനിൽ വെച്ചാണ്. നാദിർഷയൊക്കെ ഉള്ള ഒരു ചിത്രമായിരുന്നു അത്. അന്ന് തൊട്ടേ എനിക്ക് ദിലീപിനെ അറിയാം'.

'ദിലീപ് അങ്ങനെ ചെയ്യാൻ സാധ്യത ഇല്ല. ഇപ്പോൾ ഈ കേസും കാര്യങ്ങളും ഒക്കെ നടക്കുകയല്ലേ.തെളിഞ്ഞുവരട്ടെ. നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നത്, ശങ്കർ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടി ഗീത വിജയനും ദിലീപ് വിഷയത്തിൽ പ്രതികരിച്ചിരുന്നു.സംഭവം വിശ്വസിക്കണോ വേണ്ടയോ എന്ന് അറിയില്ലെന്നായിരുന്നു നടിയുടെ പ്രതികരണം.

'പലതും പറഞ്ഞ് കേൾക്കുന്നുണ്ട്. പക്ഷേ ദിലീപും അതിജീവിതയും അടുത്ത സുഹൃത്തുക്കളായിരുന്നു.വലിയ ഗ്യാങ്ങ് ആയിരുന്നു അവർ.അതുകൊണ്ട് തന്നെ അത് വിശ്വസിക്കണോ വിശ്വസിക്കേണ്ടയോ എന്ന് അറിയില്ല.കാരണം അവർ വലിയൊരു സുഹൃത്തുക്കളുടെ ഗ്യാങ് ആയിരുന്നു',എന്നായിരുന്നു നടിയുടെ വാക്കുകൾ.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതോടെ കേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻറെ കൈയ്യിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഉണ്ടെന്നാണ് കുറ്റപത്രത്തിൽ അന്വേഷണ സംഘം പറയുന്നത്.

അതിനിടെ അനുബന്ധ കുറ്റപത്രം വിചാരണ വേളയിൽ പരിഗണിക്കരുതെന്നും ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമിച്ചിരിക്കുകയാണ് ദിലീപ്. വിചാരണ നടപടി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പുതിയ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിജീവിതയുടെയും തന്‍റെ മുൻഭാര്യയുടെയും അടുത്ത സുഹൃത്തായ ഉന്നത പൊലീസ് ഓഫീസറാണ് തന്നെ ഈ കേസിൽ കുടുക്കിയത്.മലയാള സിനിമയിലെ ശക്തരായ ഒരു വിഭാഗത്തിന് തന്നോട് ശത്രുതതയുണ്ട്. ഇവർക്കും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും ഹർജിയിൽ ദിലീപ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications