ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്തിന്?; സ്ത്രീ ശബ്ദം ദിലീപിന് എങ്ങനെ അറിയാം?

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപ് നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പുവേണമെന്ന ആവശ്യം കോടതി തള്ളിയതോടെ ആശ്വാസമാകുന്നത് ആക്രമണത്തിന് ഇരയാകുന്ന നടിക്കാണ്. ദൃശ്യം പുറത്തായാല്‍ വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദത്തിലേക്കാണ് നടി എത്തിച്ചേരുക. കോടതി പ്രതിയുടെ ആവശ്യം തള്ളിയതും പോലീസിന്റെ ഈ വാദത്തെ തുടര്‍ന്നാണ്.

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി സഖ്യ സ്ഥാനാര്‍ഥി

ഒരു കാരണവശാലും ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്നായിരുന്നു പോലീസിന്റെ ആവശ്യം. ഇത്തരമൊരു ദൃശ്യം പുറത്തായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചും പോലീസിന് കോടതിയില്‍ ബോധിപ്പിക്കാനായി. മറിച്ച് ദിലീപിന് അനുകൂലമായ വിധി വന്നിരുന്നെങ്കില്‍ പോലീസും ആക്രമണത്തിനിരയായ നടിയും വലിയ സമ്മര്‍ദ്ദത്തിനിരയാകുമായിരുന്നു.

dileep

കേസിലെ സുപ്രധാന തെളിവുകൂടിയാണ് ഇത്. ഈയൊരു തെളിവ് കൈയ്യില്‍ ലഭിച്ചാല്‍ നടിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും സാധ്യതയേറെയാണ്. പ്രതി സമൂഹത്തില്‍ ഉന്നതനാണെന്നതും മറ്റുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു കോടതിയുടെ ഉത്തരവ്.

അതേസമയം, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ തന്നെ ക്രമക്കേടു നടന്നിട്ടുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. ദൃശ്യത്തില്‍ സ്ത്രീ ശബ്ദമുണ്ടെന്നും ഇക്കാര്യം പോലീസ് പരിശോധിച്ചില്ലെന്നും പ്രതിഭാഗം പറയുന്നുണ്ട്. എന്നാല്‍, ദൃശ്യത്തിലെ സൂക്ഷ്മമായ വിവരങ്ങള്‍ പോലും ദിലീപ് അറിഞ്ഞതെങ്ങിനെയെന്ന ചോദ്യം ബാക്കിയാകുന്നു. സര്‍വത്ര ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന കേസില്‍ വിചാരണയ്ക്ക് മുന്‍പ് തന്നെ ഏറെ തവണ കോടതി ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

English summary
Kerala actress abduction case: Dileep's demand for copy of molestation video rejected

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്