കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവയാനി ഖോബ്രഗഡെ വരുന്നു, ഡയറക്ടറായി കേരളത്തിലേക്ക്!

  • By Muralidharan
Google Oneindia Malayalam News

കൊച്ചി: അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെ കേരളത്തിലേക്ക് വരുന്നു. വിദേശ കാര്യമന്ത്രാലയത്തിലെ, സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ നോക്കുന്ന ഡയറക്ടറായിട്ടാണ് നിയമനം. വിസ അപേക്ഷയില്‍ കൃത്രിമ കാണിച്ചു, വീട്ടു ജോലിക്കാരിക്ക് മിനിതം വേതനം നല്‍കിയില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദേവയാനിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തത്.

ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍, അന്താരാഷ്ട്രതലത്തില്‍ കേരളത്തിന്റെ സാമ്പത്തിക താല്‍പര്യം തുടങ്ങിയ രംഗങ്ങളിലായിരിക്കും ദേവയാനി ഖോബ്രഡഗെ ശ്രദ്ധ പതിപ്പിക്കുക. കേരളത്തിന് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ദേവയാനി ഖോബ്രഗഡെ. കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ദേവയാനി എത്തിയത് ഇങ്ങനെ

ദേവയാനി എത്തിയത് ഇങ്ങനെ

സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നതിനായി ഓരോ ഐ എഫ് എസ് ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളെ സഹായിക്കേണ്ടതുണ്ട്. ഇതിനായി ദേവയാനി സ്വന്തം താല്‍പര്യപ്രകാരം തിരഞ്ഞെടുത്തതാണ് കേരളത്തെ.

പ്രത്യേക താല്‍പര്യപ്രകാരം

പ്രത്യേക താല്‍പര്യപ്രകാരം

കേരളത്തോടുള്ള പ്രത്യേക താല്‍പര്യം കൊണ്ടാണ് താന്‍ ഇവിടെ വരുന്നതെന്ന് ദേവയാനി ഖോബ്രഗഡെ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നോര്‍ക്ക അധികൃതര്‍ തുടങ്ങിയവരുമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു.

ആ കേസ് മൂലം പ്രശസ്തയായി

ആ കേസ് മൂലം പ്രശസ്തയായി

വിസ അപേക്ഷയില്‍ കൃത്രിമ കാണിച്ചു, വീട്ടു ജോലിക്കാരിക്ക് മിനിതം വേതനം നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ ്‌ദേവയാനി ഖോബ്രഗഡേ എന്ന പേര് നാട്ടില്‍ പ്രശസ്തമായത്.

കേസ് പിന്നീട് തള്ളി

കേസ് പിന്നീട് തള്ളി

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേക്കെതിരെയുള്ള കേസ് അമേരിക്കന്‍ കോടതി 2014 ല്‍ തന്നെ തള്ളിയിരുന്നു. ദേവയാനിക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് മാന്‍ഹട്ടനിലെ ഡിസ്ട്രിക് കോടതി പറഞ്ഞത്.

അറസ്റ്റിനെതിരെ പ്രതിഷേധം

അറസ്റ്റിനെതിരെ പ്രതിഷേധം

അമേരിക്കന്‍ പോലീസ് ദേവയാനിയെ അറസ്റ്റ് ചെയ്തത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 2013 ഡിസംബര്‍ 12 ന് പൊതു നിരത്തില്‍ വച്ച് അറസ്റ്റ് ചെയ്ത ശേഷം നഗ്‌നയാക്കി പരിശോധിക്കുകയും കാവിറ്റി ടെസ്റ്റ് പോലുള്ള പ്രാകൃത പരിശോധനകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.

സ്ഥലവും പദവിയും മാറി

സ്ഥലവും പദവിയും മാറി

ജാമ്യത്തില്‍ ഇറങ്ങിയ ദേവയാനിക്ക് കൂടുതല്‍ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ദൗത്യ സംഘത്തിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേസുമായി മുന്നോട്ട് പോകാന്‍ അമേരിക്കക്ക് കഴിയാതെ വന്നത്. പിന്നീട് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു.

 ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക്

അമേരിക്കയുടെ ആവശ്യത്തിന് പിന്നാലെ ദേവയാനിയെ ദില്ലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ദേവയാനിക്കെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇവരെ ഇന്ത്യയിലേക്ക് മാറ്റിയത്.

English summary
Devyani Khobragade to serve Kerala. She has been appointed director (state governments) in the ministry of external affairs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X