വല്ലാതെ ന്യായീകരിക്കരുത്, പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ; എംഎ നിഷാദ്
കൊച്ചി: സിനിമയിലെ വയലൻസ് കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിൽ അതിലെ നന്മയും സ്വാധീനിക്കില്ലേ എന്ന ജഗദീഷിന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംവിധായകൻ എം എ നിഷാദ്. വയലൻസ് കുത്തിനിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുതെന്നും അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നും നിഷാദ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നിഷാദ് ജഗദീഷിനെ വിമർശിച്ചത്.
എം എ നിഷാദ് പങ്കുവെച്ച കുറിപ്പ്:
വിയോജിപ്പ്. അങ്ങയോടുളള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ...താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല...
വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത്. അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലും
സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല..

നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ...തിന്മയോടുളള ആസക്തി..
അതാണ് പൊതുവിൽ കണ്ട് വരുന്നത്.. ഇത് ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന് വിശ്വസിക്കുന്നു... കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലൊ...
അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും ,അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റ്റേത്..
കാലം മാറി.. .ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ്, ഇന്നുളളത്... താങ്കൾക്ക് ഈ കെട്ടകാലത്തെ പറ്റി ഉത്തമബോധ്യമുളള വ്യക്തിയാണ്..അല്ലായെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല...
സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്ററെ തെളിവാണ് സമീപ കാലത്തെ സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.
ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലെ ?എന്ന ചോദ്യത്തിന്റ്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട് എനിക്ക് ഉത്തരം നൽകാം... ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്..
അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ കുറച്ചുംകൂടി കാര്യ ഗൗരവതതതോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള
എന്റ്റെ,അഭ്യർത്ഥന.. ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത വേണം എന്ന അങ്ങയുടെ ഉപദേശത്തെ
ഞാർ പൂർണ്ണമനസ്സോടെ ഉൾക്കൊളളുന്നു.
ധ്യാൻ ശ്രീനിവാസന്റ്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന്
അളന്ന് വെക്കുന്നത്,നന്നായിരിക്കും... സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്...അത് പോലെ തന്നെയാണ് സിനിമയിൽ വർദ്ധിച്ച് വരുന്ന വയലൻസ് രംഗങ്ങളും,മയക്കുമരുന്നുപയോഗവും..
എതിർക്കപെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ...
NB -സാന്ദർഭികമായി പറയട്ടെ,മലയാളം കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രത്തിലെ അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ... പക്ഷെ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവൽക്കരിക്കില്ല..
John 8 :32- "And you will know the truth,and the truth will make you free"












Click it and Unblock the Notifications