പേടിയാ ചേട്ടാ എന്നാണ് ബിബിന്‍ പറഞ്ഞത്: അശ്വന്ത് അധ്യാപകനായി തുടരുന്നത് സർക്കാർ ചിന്തിക്കണം: അഖില്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അശ്വന്ത് കോക്കും അഖില്‍ മാരാറും തമ്മില്‍ വലിയ തർക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്

150രൂപ കൊടുത്ത് സിനിമ കണ്ടു എന്ന ഒറ്റ കാരണം മറ്റുള്ളവരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുതെന്ന് സംവിധായകന്‍ അഖില്‍ മാരാർ. വല്ലവൻ്റെയും അദ്വാനത്തെ പരിഹസിച്ച് യൂട്യൂബില്‍ ഇട്ട് പണം ഉണ്ടാക്കുന്ന ഇവനെ പോലെയുള്ള സൈക്കോ സാഡിസ്റ്റ്കളെ എതിർക്കാൻ ഞാൻ തീരുമാനിച്ചത് രണ്ടും കൽപ്പിച്ച് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
വ്ളോഗർ അശ്വന്ത് കോക്കുമായി ബന്ധപ്പെട്ട തർക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് പണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത് പോലെ കുറെ പേരുടെ കണ്ണീർ കണ്ട് തന്നെയാണ്.. ഇവനേക്കാൾ വലിയ കൊമ്പന്മരോട് നേർക്ക് നേരെ ഏറ്റു മുട്ടിയാണ് അന്ന് പ്രവർത്തിച്ചതെന്നും അഖില്‍ മരാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ....

അഖില്‍ മാരാർ-അശ്വന്ത് കോക്ക്
എന്തിനാണ് ചേട്ടാ ഇവന്മാർക്കൊക്കെ മറുപടി കൊടുത്തു സമയം കളയുന്നത്..? മെസഞ്ചറിൽ എനിക്ക് വന്ന നൂറു കണക്കിന് ചോദ്യങ്ങളിൽ ഒന്ന്...
ഉത്തരം..
എൻ്റെ വ്യക്തിപരമായ ഒരു കാര്യത്തിന് വേണ്ടി ഞാൻ ഇന്ന് വരെ പ്രതികരിച്ചിട്ടില്ല എന്നത് വർഷങ്ങൾ ആയി എന്നെ അറിയുന്നവർക്ക് അറിയാൻ കഴിയും... ഈ വിഷയങ്ങൾ ആരംഭിക്കുന്നത് യൂട്യൂബ് വഴി സിനിമയെ ബോധപൂർവം മോശമാക്കി തീർക്കുന്ന സിനിമ പ്രവർത്തകരെ ആക്ഷേപിക്കുന്നവർക്കെതിരെ ജനം ടിവി നടത്തിയ ചർച്ചയിൽ നിന്നാണ്.. ഇന്നലെ വരെ സകലരെയും പരിഹസിച്ചു വീഡിയോ ചെയ്ത അശ്വന്ത് കോക്ക് എന്ന ഒരുവനെ ഞാൻ ആ ചർച്ചയിൽ പരാമർശിച്ചു.

കോക്ക് അതിന് ശേഷം എനിക്കെതിരെ വ്യക്തിപരമായി ഒരു വീഡിയോ ഇട്ടു. വസന്തങ്ങളുടെ കാവൽക്കാരൻ..സത്യത്തിൽ ഒരു പാട് സന്തോഷം മാത്രം തോന്നി. മലയാള സിനിമയ്ക്ക് വലിയ സംഭാവന നൽകിയ ഗുരുക്കന്മാരുടെ കാവൽക്കാരൻ ആയി എന്നെ അവരോധിച്ചതിൽ അഭിമാനം. ഞാൻ ഒന്നും പ്രതികരിച്ചില്ല.. പിന്നീട് ഇരട്ട സിനിമ യുടെ റിവ്യൂ പറഞ്ഞപ്പോഴും അവൻ എൻ്റെ പേരെടുത്തു പറഞ്ഞു വീണ്ടും പരിഹസിച്ചു. അതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് വെടിക്കെട്ട് എന്ന സിനിമയെ കുറിച്ച് അവൻ നടത്തിയ അഭിപ്രായം ആണ്.

ബിബിൻ ജോർജ് എന്നോട് പറഞ്ഞു
ബിബിൻ ജോർജ് എന്നോട് പറഞ്ഞു. ചേട്ടാ ഒരു കാലിന് സ്വാധീനം ഇല്ലാത്ത ഞാൻ കുട്ടിക്കാലത്ത് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി നടന്നപ്പോൾ എത്ര പേര് പരിഹസിച്ചു കാണും എന്ന് ഊഹിക്കാമല്ലോ. എന്തൊക്കെ സഹിച്ചാണ് ചേട്ടാ ഇവിടം വരെ എത്തിയത് ..അത് പോലെ തന്നെ വിഷ്ണുവും. അവർ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. അതും ഇരു നൂറോളം പുതു മുഖങ്ങളെ വെച്ച്.. ആയിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളെ നിരത്തി... ഷൂട്ടിനിടയിൽ തീ പൊള്ളൽ ഏറ്റത് ഉൾപെടെ രണ്ട് വർഷം ഇതിന് വേണ്ടി കളഞ്ഞു സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ഉണ്ടാക്കി.
മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്

എനിക്ക് പേടിയാ ചേട്ടാ
ആ സിനിമ ഇവന് ഇഷ്ട്ടമായില്ല എങ്കിൽ അത് പറയാം. അതിന് പകരം മലം കൾട്ട് 3.O എന്ന് വിശേഷിപ്പിച്ചു അതിൽ അഭിനയിച്ചത് പുതു മുഖങ്ങൾ എന്ന് പോലും മാനിക്കാതെ അവരെ ആക്ഷേപിച്ചു .കഥാ സന്ദർഭങ്ങളെ പരിഹസിച്ചു ഒരു വീഡിയോ ചെയ്തു. ഇതിനിടയിൽ ഒരു വരി എങ്കിലും ഇവരുടെ അധ്വാനത്തിന് ഒരു അഭിനന്ദനം നൽകാൻ ഇവന് തോന്നിയോ ഇല്ല. വളരെ വിഷമത്തോടെ ബിബിൻ എന്നോട് സംസാരിച്ചപ്പോൾ എനിക്ക് പേടിയാ ചേട്ടാ.. എനിക്കിതോക്കെ കാണുമ്പോൾ എന്ത് വേണം എന്നറിയില്ല. ഞങ്ങളെ ഒക്കെ ഇഷ്ടപ്പെടുന്നവർ സത്യത്തിൽ കേരളത്തിൽ ഇല്ലെ...

ഇതാണ് എൻ്റെ രണ്ടാമത്തെ പ്രതികരണത്തിന് കാരണം.. ഒരല്പം വൈകാരികമായത് കൊണ്ട് ഒഴിവാക്കാം ആയിരുന്നു ചില വാക്കുകൾ എനിക്ക് ഉപയോഗിക്കേണ്ടി വന്നു. കേവലം ഒരു ബിബിൻ മാത്രമല്ല. വർഷങ്ങൾ സിനിമയ്ക്ക് വേണ്ടി കളഞ്ഞു ..കഥ പറയാൻ മാത്രം വർഷങ്ങൾ ആയി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാർ..
സ്വിഗ്ഗിയിലും ,ഉബറിലും ജോലി ചെയ്തു കൊച്ചിയിൽ പിടിച്ച് നിൽക്കുന്ന അസിസ്റ്റൻ്റ് ഡയറ്ടറ്മാർ. എന്നെങ്കിലും സിനിമയിൽ കയറാൻ കൊതിച്ചു ഓൺലൈൻ ചാനലുകളിൽ വന്ന് ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാർ.

ഏത് രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം
ഇതിനിടയിൽ എങ്ങനെയോ തുടങ്ങി വെച്ച സിനിമ ഏത് രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം എന്നറിയാത്ത സംവിധായകർ, വീടും വസ്തുവും പണയം വെച്ച് പലിശ കൊടുക്കാൻ കഴിയാതെ നിന്ന് പോയ നിരവധി നിർമാതാക്കൾ ഇത്തരത്തിൽ സ്വപ്നം കണ്ട് നടക്കുന്ന ആയിരങ്ങളുടെ കണ്ണീർ.പൂർത്തിയാക്കിയ സിനിമ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥ നേരിടുന്ന നിരവധി പേര്.. എല്ലാവരും വിജയിക്കാൻ വേണ്ടി തന്നെയാണ് പരിശ്രമിക്കുന്നത്. തോറ്റ് പോകുമ്പോൾ ആ പാവങ്ങളെ ആക്ഷേപിക്കരുത്.

150രൂപ കൊടുത്ത് സിനിമ കണ്ടു എന്ന ഒറ്റ കാരണം മറ്റുള്ളവരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുത്. വല്ലവൻ്റെയും അദ്വാനത്തെ പരിഹസിച്ചു യു ടുബിൽ ഇട്ടു പണം ഉണ്ടാക്കുന്ന ഇവനെ പോലെയുള്ള സൈക്കോ സാഡിസ്റ്റ്കളെ എതിർക്കാൻ ഞാൻ തീരുമാനിച്ചത് രണ്ടും കൽപ്പിച്ച് തന്നെയാണ്.പണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത് പോലെ കുറെ പേരുടെ കണ്ണീർ കണ്ട് തന്നെയാണ്.. ഇവനേക്കാൾ വലിയ കൊമ്പന്മരോട് നേർക്ക് നേരെ ഏറ്റു മുട്ടിയാണ് അന്ന് പ്രവർത്തിച്ചത്..

സംസാരിച്ചതും തെറി വിളി കേട്ടതും
ഞാൻ സംസാരിച്ചതും തെറി വിളി കേട്ടതും എല്ലാം മലയാള സിനിമയ്ക്ക് വേണ്ടിയും സിനിമ സ്വപ്നം കണ്ട് നടക്കുന്ന ലക്ഷകണക്കിന് സിനിമ മോഹികൾക്കും വേണ്ടിയാണ്. എനിക്ക് ആകെ പറ്റിയ അബന്ധം ഈ കോക്ക് ഒരു അധ്യാപകനായത് കൊണ്ട് കാര്യങ്ങൽ മനസിലാക്കി പെരുമാറും എന്നത് മാത്രമാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവൻ്റെ മുൻ കാല ചെയ്തികളുടെ സ്ക്രീൻ ഷോട്ടുകൾ നിരവധി കണ്ടപ്പോൾ എനിക്ക് മനസിലായി സിനിമയിൽ എത്താൻ ആഗ്രഹിച്ചു അത് ലഭിക്കാതെ പോയ ഒരു സാഡിസ്റ്റ്റ് പതിയെ ഒരു സൈക്കോ പാത്ത് ആയി മാറി തൻ്റെ അരിശം മുഴുവൻ അവൻ വീഡിയോയിൽ തീർക്കുന്നു.

മാന്യമായ കലക്ഷൻ കിട്ടേണ്ട സിനിമകൾ തകരുമ്പോഴും അതിന് പിന്നിലുള്ളവർ പരിഹാസങ്ങൾ കേട്ട് വിഷമിക്കുമ്പോഴും ഈ സൈക്കോ ഇരുട്ടിൽ ഇരുന്ന് പൊട്ടി ചിരിക്കുന്നു.. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റായ ഭീഷ്മ പോലും ഇവന് മോശം സിനിമ ആയിരുന്നു. ബാലൻസ് ചെയ്യാൻ ഇടയ്ക്ക് നല്ലത് പറയുമ്പോഴും ഉള്ളിലെ സൈക്കോ പതിയെ പുറത്ത് വരും. നാട്ടിലുള്ള സകലരെയും തെറി വിളിക്കാൻ ഇവൻ തുടങ്ങിയ ഗ്രൂപ്പ് പോലും ഇവൻ്റ് ഈ സൈക്കോ മനോഭാവത്തിൽ നിന്നും ഉടലെടുത്തത് ആണ്..സ്വന്തം അക്കൗണ്ടിൽ നിന്നും അവൻ്റെ തന്നെ ഫേക്ക് അക്കൗണ്ടിൽ നിന്നും ഇത്തരം പദ പ്രയോഗങ്ങളിൽ ആനന്ദം കണ്ടെത്തുന്ന കോക്ക്.

സ്ത്രീകളുടെ പിറകെ കളി ചോദിച്ചു നടന്ന് അവർ അത് പരസ്യമാക്കിയപോൾ ഞാനൊരു സാധാരണക്കാരൻ ആണ് എനിക്ക് തെറ്റ് പറ്റി മാപ്പ് തരണം എന്ന് പറഞ്ഞു നടന്നവനാണ്.. പുറത്ത് വിടാൻ അറയ്ക്കുന്ന ഇത്തരം സംഭാഷണങ്ങളുടെ ഘോഷ യാത്ര സ്ക്രീൻ ഷോട്ട് ആയി എൻ്റെ മെസ്സെഞ്ചരിൽ ഉണ്ട്. ഇങ്ങനെ ഒരുത്തനെ ആരാധിക്കുന്നവരും നമുക്കിടയിൽ ഉണ്ട് .ഇവർക്കെല്ലാം ഒരേ മനസാണ്. മറ്റുള്ളവരെ വേദനിപ്പിച്ചു ആനന്ദിക്കുക. കോക്ക് ആരാണെന്നും അയാൾക്ക് കാര്യമായ ചികിത്സ ആണ് കൊടുക്കേണ്ടത് എന്നും ഞാൻ മനസ്സിലാക്കുന്നു. ഇത്തരത്തിൽ ഒരുവൻ ഒരധ്യാപകൻ ആയി തുടരുന്നത് സര്ക്കാര് ആലോചിക്കട്ടെ. ഞാൻ പൂർണമായും പിൻ വാങ്ങുന്നു. മാനസിക ആരോഗ്യം തിരിച്ചു ലഭിക്കുക ആണെങ്കിൽ നമ്മൾക്ക് ഇനിയും പോരാടാം.












Click it and Unblock the Notifications