'മുക്കാൽ ചാനലിലെ പമ്പര വിഡ്ഢി', അഭിലാഷ് മോഹനനും മീഡിയാ വൺ ചാനലിനുമെതിരെ അലി അക്ബർ

കോഴിക്കോട്: മീഡിയാ വൺ ചാനലിനും അവതാരകൻ അഭിലാഷ് മോഹനനും എതിരെ അധിക്ഷേപവുമായി സംവിധായകനും ബിജെപി നേതാവുമായ അലി അക്ബർ. ബിജെപിയിലെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞ ദിവസമാണ് അലി അക്ബർ രാജി വെച്ചത്.

അലി അക്ബറിന്റെ രാജിയുമായി ബന്ധപ്പെട്ട് മീഡിയാ വൺ സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെയാണ് രൂക്ഷ വിമർശനം. ഫേസ്ബുക്ക് പേജിൽ ലൈവിൽ എത്തിയാണ് ചാനലിനെതിരെ അലി അക്ബർ തുറന്നടിച്ചത്.

അലി അക്ബര്‍

മീഡിയാ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിക്ക് എതിരെയാണ് അലി അക്ബര്‍ രംഗത്ത് വന്നിരിക്കുന്നത്. മുക്കാല്‍ ചാനല്‍ എന്നാണ് അലി അക്ബര്‍ ചാനലിനെ പരിഹസിക്കുന്നത്. അലി അക്ബറിന്റെ വാക്കുകൾ: ''ഫുള്‍ കൈ ഉടുപ്പും മക്കനയും ഇട്ട താത്തമാരെ കൊണ്ട് വന്ന് വാര്‍ത്ത വായിപ്പിച്ച് തുടങ്ങിയ ചാനലാണ് അത്. പിന്നെ മക്കനയും ഫുള്‍ കൈയും പോയി. ഇപ്പോള്‍ എല്ലാം പോയി നില്‍ക്കുന്ന ചാനലിന് അലി അക്ബര്‍ ബിജെപിയില്‍ നിന്ന് രാജി വെച്ചതിന് അത്രമാത്രം വേദനിക്കുന്നു''.

ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം

അലി അക്ബര്‍

''അലി അക്ബര്‍ വാരിയംകുന്നന്‍ സിനിമ എടുക്കുന്നത് ജൂനിയര്‍ മാന്‍ഡ്രേക് ആയിപ്പോകുമോ ബാംബൂ ബോയ്‌സ് ആയിപ്പോകുമോ എന്നുളള ആ ചാനലിന്റെ വേദന താനും പങ്കുവെയ്ക്കുകയാണ്. തന്നോട് കാണിക്കുന്ന ആ അനുകമ്പയ്ക്ക് ചാനലിനോട് നന്ദി പറയാതെങ്ങനെയാണ് പോവുക. ആ ചാനലിലെ അഭിലാഷ് മോഹനന്‍ എന്നുളള ഒരു പമ്പരവിഡ്ഢി പറഞ്ഞത് അലി അക്ബറിന് ബിജെപി സ്ഥാനമാനങ്ങള്‍ ഒന്നും കൊടുക്കാത്തത് കൊണ്ടായിരിക്കും രാജി വെച്ചത് എന്നാണ്''.

അലി അക്ബര്‍

''താന്‍ സെന്‍സര്‍ ബോര്‍ഡ് മെമ്പറാണ്. സാമാന്യ ബോധം വേണം അഭിലാഷ് മോഹനന്. തന്റെ പാര്‍ട്ടി അത് തനിക്ക് അന്നേ തന്നിട്ടുണ്ട്. അത് നെറ്റിയില്‍ ഒട്ടിച്ച് നടക്കുന്ന വ്യക്തിയല്ല. ആളുകള്‍ ഈ സിനിമ കണ്ട് ചിരിച്ച് മണ്ണ് കപ്പുമെന്ന് ഭയന്ന് സംഘപരിവാര്‍ തന്നെ മാറ്റി നിര്‍ത്തുന്നതാവാം എന്നാണ് മറ്റൊരു പമ്പര വിഡ്ഢി പറയുന്നത്. അലി അക്ബര്‍ മൂന്ന് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് വാങ്ങിയിട്ടുണ്ട്''.

അലി അക്ബര്‍

''ബിജെപി സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് നിങ്ങളൊക്കെ വാഴ്ത്തിപ്പാടുന്ന സര്‍ക്കാരുകള്‍ തനിക്ക് അവാര്‍ഡ് തന്നിട്ടുണ്ട്. അത് മീഡിയാ മുക്കാല്‍ മനസ്സിലാക്കണം. തന്റെ ആദ്യ ചിത്രത്തിന് തന്നെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. മുക്കാല്‍ ചാനലിന്റെ ധാരണ അലി അക്ബറിന് ഇതുവരെ അവാര്‍ഡൊന്നും കിട്ടിയിട്ടില്ലെന്നും ബാംബൂ ബോയ്‌സ് മാത്രമേ ചെയ്തിട്ടുളളൂ എന്നുമാണ്. തനിക്ക് തോന്നിയ പോലെ സിനിമ എടുക്കും. നിങ്ങളെ പോലുളള വിവരം കെട്ടവര്‍ക്ക് കാണാന്‍ വേണ്ടി ബാംബു ബോയ്‌സ് എടുക്കും''.

അലി അക്ബര്‍

''മമധര്‍മയ്ക്ക് പണം ചോദിച്ച് മീഡിയാ മുക്കാലിന്റെ ഓഫീസിലേക്ക് താന്‍ വന്നിട്ടില്ല. താന്‍ ചോദിക്കുന്നത് തന്റെ സൗഹൃദങ്ങളോടാണ്. അതിന് നിങ്ങള്‍ എന്തിനാണ് കൃമികടി. താന്‍ സിനിമ പുറത്തിറക്കിയ ശേഷം പണം കൊടുത്ത് കണ്ട് നിങ്ങള്‍ക്കും അഭിപ്രായം പറയാം. പോലീസ് സ്‌റ്റേഷനില്‍ നിന്നും നാല് തോക്കും മോഷ്ടിച്ച് വാളും കൊണ്ട് ഓടി നടന്ന് വെട്ടിയ വാരിയംകുന്നനെ ബാഹുബലിയോട് ഉപമിക്കാന്‍ ഈ ചാനലിന് മാത്രമേ സാധിക്കൂ. തന്റെ സിനിമ ബാഹുബലിയൊന്നുമല്ല''

അലി അക്ബര്‍

''അന്ന് പ്രാണന്‍ കയ്യിലെടുത്ത് ഓടിയ ഹിന്ദുക്കളുടെ കഥയാണ്. അതിന് കോടികള്‍ വേണ്ട. സംഘപരിവാര്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മുസ്ലീംകളും പണം തന്നിട്ടുണ്ട്. ഇനിയും തരും അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. ആ പടം തീര്‍ന്നു. ഇനി രണ്ടോ മൂന്നോ സീനേ ബാക്കിയുളളൂ. തനിക്കത് പുറത്തേക്ക് ഇറക്കണം. നിങ്ങളുടെ നാവടപ്പിക്കണം. മലദ്വാരത്തില്‍ ഗോള്‍ഡ് കൊണ്ടുവന്നു ഹവാല പണം കൊണ്ടുവന്നും 80ഉം 100ഉം കോടിക്ക് മതം പ്രക്ഷേപണം ചെയ്യുന്ന സിനിമയല്ല. സത്യം ബോധ്യപ്പെടുത്താന്‍ രണ്ട് കോടിയുടെ സിനിമയ്ക്കും സാധിക്കും''.

7

ഒരാളെക്കുറിച്ച് വ്യക്തിപരമായി പറയുമ്പോള്‍ അയാളോട് അന്വേഷിക്കാനുളള അന്തസ് വേണം. ഇത്ര തരംതാഴാന്‍ സാധിക്കുമോ ഒരു ചാനലിന്. എന്തും വിളിച്ച് പറയാമെന്ന് അഭിലാഷും രാജീവും കരുതരുത്. അലി അക്ബറിന് എന്തൊക്കെ പദവികളുണ്ടെന്ന് ഈ പമ്പരവിഡ്ഢികള്‍ അന്വേഷിക്കണമായിരുന്നു. മൂന്നാം കിട സിനിമകള്‍ എടുക്കുന്ന ആളാണ് അലി അക്ബര്‍ എങ്കില്‍ അവാര്‍ഡ് തന്ന സര്‍ക്കാരും മൂന്നാകിട ആയിരിക്കണം. ബിജെപി സര്‍ക്കാരല്ല, കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടേയും സര്‍ക്കാരുകളാണ് തനിക്ക് അവാര്‍ഡ് തന്നിട്ടുണ്ട്. ഈ ചാനൽ ആർക്ക് വേണ്ടിയാണ് കുഴലൂത്ത് നടത്തുന്നത് എന്ന് തനിക്ക് അറിയാമെന്നും അലി അക്ബർ പറയുന്നു.

'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+