Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമാ നടന്‍ എന്നതിനപ്പുറം ഒരു മനുഷ്യനാണ് ദിലീപ്: അദ്ദേഹമാണ് എല്ലാവരുടേയും മുന്‍പില്‍ ഒന്നാം പ്രതി'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ദിലീപും കൂട്ടരുമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കഴിഞ്ഞ കുറേ നാളുകളായി അതാണ് കണ്ടുകൊണ്ടിരുന്നത്. കോടതിയില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ അതേക്കുറിച്ച് പറയേണ്ടത് ഒരു പൌരന്റെ കടമയാണ്. കോടതിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കോടതിയലക്ഷ്യത്തിന് നടപടി എടുക്കും എന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്.

എടുക്കുന്നെങ്കില്‍ എടുക്കട്ടെ, അങ്ങനെയൊന്നും വായടപ്പിക്കാന്‍ സാധിക്കില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും കൂടുതല്‍

ദിലീപുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനമായി ഉയർന്ന് വന്ന വിവാദം മുന്‍ ജയില്‍ ഡിജിപി ആ ശ്രീലേഖ നടത്തിയ പരാമർശങ്ങളാണ്. ഈ പരാമർശങ്ങള്‍ ദിലീപ് പണം കൊടുത്ത് ചെയ്യിച്ചതാണെന്ന് പറയുന്നവരുണ്ടെങ്കിലും അതെല്ലാം അസംബന്ധം എന്നേ പറയാനുള്ളു. അങ്ങനെ പണം കൊടുത്ത് എല്ലാവരേയും വിലക്ക് വാങ്ങാന്‍ കഴിയുന്ന ഒരു നാടാണ് ഇതെങ്കില്‍ എന്ത് അധർമ്മം ചെയ്തിട്ടും പണം കൊടുത്ത് ഒതുക്കിയാല്‍ പോരെയെന്നും ജോസ് തോമസ് ചോദിക്കുന്നു.

പ്രോസിക്യൂഷന്‍ ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് എഫ് എസ് എല്‍

വിജയ് ബാബു, ഫ്രാങ്കോ മുളയ്ക്കല്‍, ദിലീപ് കേസുകളിലെല്ലാം പണം കൊടുത്ത് കോടതിയെ വിലയ്ക്ക് വാങ്ങിയെന്നാണ് പറയുന്നത്. ഇത്തരമൊരു പ്രചരണം നടത്തുമ്പോള്‍ സമൂഹത്തിന് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നപ്പോള്‍ അതിജീവിതയുടെ ബന്ധുക്കള്‍ അടക്കം പറയുന്നത് ഇത് ഗൂഡാലോചനയാണെന്നാണ്. എന്നാല്‍ ആരുടെ ഗൂഡാലോചനയെന്ന് എവിടേയും പറയുന്നില്ല. അങ്ങനെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതേകുറിച്ച് വ്യക്ത വേണ്ടതേല്ലേയെന്നും ജോസ് തോമസ് ചോദിക്കുന്നു.

അതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും

ദിലീപുമായി ബന്ധപ്പെട്ട വിഷയം എന്തുകൊണ്ട് ശ്രീലേഖ സർവ്വീസില്‍ ഇരിക്കുന്ന സമയത്ത് മേലുദ്യോഗസ്ഥരേയോ ഭരണകൂടത്തയോ അറിയിച്ചില്ല എന്നൊരു സംശയം എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ മേലധികാരികള്‍ക്കും മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധിപ്പിച്ചുവെന്ന് ആർ ശ്രീലേഖ തന്നെ മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഈ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറാന്‍ ഒരുപാട്

ഒരു ബാലചന്ദ്രകുമാർ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ കേസ് വീണ്ടും ഇങ്ങനെ കുത്തിപ്പൊക്കാമെങ്കില്‍ എന്തുകൊണ്ട് ശ്രീലേഖ ഐ പി എസ് പറഞ്ഞ കാര്യങ്ങളിലും ഒരു അന്വേഷണം നടത്തികൂടാ. അതിന് പകരം ദിലീപ് കാശ് കൊടുത്ത് ഇവരെ കൊണ്ട് പറയിച്ചു എന്ന രീതിയിലാണ് ചാനലായ ചാനലുകളെല്ലാം പറയുന്നത്. അതിനപ്പുറം ഇതിന് പിന്നിലെ സത്യം കണ്ടെത്തേണ്ടതല്ലേ

എട്ടാം പ്രതിയായ ദിലീപാണ് ഇപ്പോള്‍ എല്ലാവരുടേയും മുന്നില്‍

എട്ടാം പ്രതിയായ ദിലീപാണ് ഇപ്പോള്‍ എല്ലാവരുടേയും മുന്നില്‍ ഒന്നാം പ്രതി. പ്രശസ്തി,പണം ഇതെല്ലാം ഉള്ളത് കൊണ്ടായിരിക്കാം. ബാക്കി ഏഴ് പ്രതികളേക്കാള്‍ എല്ലാവരും കൈ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ഈ പ്രസ്താവനയിലൂടെ ശ്രീലേഖ മറ്റൊരു വനിതാ ഉദ്യോഗസ്ഥയോടുള്ള വൈരാഗ്യം തീർക്കുകയാണ് എന്ന് പറയുന്നവരും മറ്റ് ചില കാര്യങ്ങള്‍ പറയുന്ന ദിലീപ് അനുകൂലികളും ഉണ്ട്.

എന്ത് തന്നെയയായാലും ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍

എന്ത് തന്നെയയായാലും ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതാണ്. ഇവിടെ ദിലീപിന്റെ ജീവിതവും കരിയറും തകർന്നു. പൊതുസമൂഹം ഒരു കള്ളക്കണോടെയാണ് ദിലീപിനെ കാണുന്നത്. എന്നിരുന്നാലും കോടതി സത്യസന്ധമായി ചില നിരൂപണങ്ങള്‍ നടത്തുമ്പോള്‍ അതും പണം കൊടുത്തിട്ടാണെന്നാണ് പറയുന്നത്. ഈ സമൂത്തില്‍ നമ്മള്‍ എങ്ങെയാണ് ജീവിക്കുകയെന്നും ജോസ് തോമസ് ചോദിക്കുന്നു.

മറ്റൊരാള്‍ പറയുന്നത് ശ്രീലേഖേ ഐ പി എസ് ദിലീപിന്റെ

മറ്റൊരാള്‍ പറയുന്നത് ശ്രീലേഖേ ഐ പി എസ് ദിലീപിന്റെ ഒരു ആരാധികയാണ്. ജയിലില്‍ പോയപ്പോള്‍ ദിലീപിന്റെ ശ്രീലേഖ ചില സൌകര്യങ്ങള്‍ അനുവദിച്ചത് അതുകൊണ്ടാണെന്നും ഇവർ പറയുന്നു. റിമാന്‍ഡ് തടവുകാരനായതിനാലും രോഗിയായതിനാലും മാനുഷികപരമായ സൌകര്യങ്ങളാണ് ദിലീപിന് ചെയ്തുകൊടുത്തതെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ നടന്‍ എന്നതിനപ്പുറം ഒരു മനുഷ്യനാണ് ദിലീപ്. ഒരോ പദവികളില്‍ എത്തുന്നത് അയാളുടെ പ്രയത്നത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+