കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ സംശയമുണ്ടെങ്കിൽ അന്വേഷിക്കണം..! ക്രിമിനല്‍ ഗൂഢാലോചനയെന്ന് കമല്‍...!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: കൊച്ചിയില്‍ വെച്ച് പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കമല്‍ പ്രതികരിച്ചു.

Read Also: നടിയെ ആക്രമിച്ച ശേഷം സുനി കണ്ട സുഹൃത്തുക്കളുടെ രഹസ്യമൊഴി...! കേസില്‍ നിര്‍ണായകം..!!

Read Also: നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നില്‍ അജ്ഞാതനായ മറ്റൊരാള്‍ കൂടി.!! ദൃശ്യങ്ങള്‍ ഇയാളുടെ കയ്യിലോ ??

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും കമല്‍ പറഞ്ഞു.

നിലപാട് മാറ്റി കമൽ

മീഡിയാവണ്‍ ചാനലിലെ വ്യൂ പോയന്റ് എന്ന പരിപാടിയിലാണ് കമലിന്റെ പ്രതികരണം. നേരത്തെ വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് കമല്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

മാധ്യമങ്ങൾ സൂപ്പർ പോലീസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് മാധ്യമ വിചാരണ നേടരിടുന്നുവെന്നായിരുന്നു കമലിന്റെ പ്രതികരണം. മാധ്യമങ്ങള്‍ സൂപ്പര്‍ പോലീസ് ചമയുന്നുവെന്നും കമല്‍ വിമര്‍ശിച്ചിരുന്നു.

ദിലീപ് ടാർജറ്റ്

കേസ് വഴി തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ദിലീപിനെ ടാര്‍ജറ്റ് ചെയ്യുന്നുവെന്ന് തോന്നിയത് കൊണ്ടാണ് അന്നങ്ങനെ പ്രതികരിച്ചതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രതികരണം

നടിക്കെതിരായ അക്രമം നടന്നപ്പോള്‍ പ്രതികരണത്തില്‍ മുഖ്യമന്ത്രി ജനവികാരം മാനിക്കേണ്ടിയിരുന്നുവെന്നും കമല്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വന്‍ വിവാദമായിരുന്നു.

അമ്മയ്ക്കെതിരെ

നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന അമ്മയുടെ നിലപാടിനേയും കമല്‍ വിമര്‍ശിച്ചു. അമ്മയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്നും കമല്‍ പ്രതികരിച്ചു.

പൃഥ്വിയ്ക്ക് അഭിനന്ദനം

സ്ത്രീ വിരുദ്ധ സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ നിലപാടിനെ കമല്‍ അഭിനന്ദിച്ചു. പൃഥ്വിരാജിന്റെ ഈ നിലപാട് മറ്റു സൂപ്പര്‍ താരങ്ങള്‍ മാതൃകയാക്കണമെന്നും കമല്‍ പറഞ്ഞു.

ദിലീപിനെക്കുറിച്ച് വാർത്തകൾ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകല്‍ പരന്നിരുന്നു. ദിലീപിനെ ആലുവയിലെ വസതിയിലെത്തി പൊലീസ് ചോദ്യം ചെയ്തു എന്നു വരെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് നടന്‍ നിഷേധിച്ചു.

പരാതിയുമായി ദിലീപ്

ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് മേധാവികളും വ്യക്തമാക്കി. സംഭവത്തില്‍ തനിക്ക് നേരെ നടക്കുന്ന മാധ്യമവിചാരണയ്‌ക്കെതിരെ ദിലീപ് ഡിജിപിയ്ക്ക് പരാതിയും നല്‍കിയിരുന്നു.

സംശയത്തിന്റെ മുനയിൽ

നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ മലയാളത്തിലെ പ്രമുഖ നടനാണ് എന്ന് ദേശീയ മാധ്യമമായ ഡിഎൻഎ വരെ റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോഴൊക്കെയും സംശയത്തിന്റെ മുന നീണ്ടത് ദിലീപിന്റെ നേർക്കായിരുന്നു

പിന്തുണ ദിലീപിന്

അതേസമയം അമ്മ അടക്കമുള്ള സിനിമാ സംഘടനകൾ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. നടി മഞ്ജു വാര്യർ അടക്കം അപൂർവ്വം ചിലർ മാത്രമേ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് പോലും പ്രതികരിച്ചു കണ്ടുള്ളൂ.

English summary
Director Kamal demand probe against Dileep if he had any role in the kidnapping of the actress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X