'അറിയാത്ത പുളളക്ക് ചൊറിയുമ്പോൾ അറിയും..ഇനി കോൺഗ്രസിന് മുന്നിൽ ഇനി 2 ഓപ്ഷൻ';സംവിധായകന്റെ കുറിപ്പ്
ദില്ലി; പഞ്ചാബ് കോൺഗ്രസിൽ ഏറെ നാൾ നീണ്ടു നിന്ന സംഘർഷങ്ങൾ അവസാനം പൊട്ടിത്തെറിയിൽ എത്തിയിരിക്കുകയാണ്. മുതിർന്ന നേതാവായ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു. യുവ നേതാവായ നവജ്യോത് സിംഗ് സിദ്ധുവുമായുള്ള അധികാര വടംവലിയാണ് അമരീന്ദറിന്റെ രാജിയിൽ കലാശിച്ചിരിക്കുന്നത്. അമരീന്ദറിനെ മുൻനിർത്തി 2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാണ് ഒരുങ്ങുന്നതെങ്കിൽ തങ്ങൾ പാർട്ടി വിടുമെന്ന ഭീഷണിയായിരുന്നു സിദ്ധു പക്ഷത്തെ എംഎൽഎമാർ ഉയർത്തിയത്. ഒടുവിൽ എംഎൽഎമാരുടെ സമ്മർദ്ദത്തിന് ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിദ്ധു പക്ഷത്തെ എംഎൽഎമാർ ഉയർത്താൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അമരീന്ദർ നയിച്ചാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം രുചിക്കുമെന്നായിരുന്നു നേതാക്കൾ മുന്നറിയിപ്പ് നൽകിയത്. ഇതോടെ അമരീന്ദറിനെ മാറ്റിയേക്കുമെന്ന തലത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് അമരീന്ദറിനെ പോലുള്ള ശക്തനായൊരു നേതാവിനെ മാറ്റിയാലുണ്ടാകുന്ന ആഘാതം വലുതായിരിക്കുമെന്ന നിഗമനത്തിൽ ഹൈക്കമാന്റ് ഈ നീക്കത്തിൽ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാന്റിനെ സമീപിച്ചു. നാല് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയായിരുന്നു നീക്കം.

വാഗ്ദാനങ്ങൾ പാലിക്കാതെ തമ്മിലടിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നായിരുന്നു നേതാക്കളുടെ ആക്ഷേപം. മുഖ്യമന്ത്രിയെ നീക്കിയില്ലേങ്കിൽ പാർട്ടിയിൽ തുടരില്ലെന്നും നേതാക്കൾ ഭീഷണി മുഴക്കി. ഇതോടെ നേതൃമാറ്റം എന്ന തിരുമാനത്തിലേക്ക് ഹൈക്കമാന്റ് എത്തുകയായിരുന്നു. തുടർന്ന് സോണിയ ഗാന്ധി അമരീന്ദരറിനെ നേരിട്ട് തിരുമാനം അറിയിച്ചു. തുടർന്നായിരുന്നു ശനിയാഴ്ച വൈകീട്ടത്തെ അമരീന്ദറിന്റെ അപ്രതീക്ഷിത രാജി.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയുള്ള കോൺഗ്രസിലെ ഈ നീക്കങ്ങൾ കൈവിട്ട കളിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രത്യേകിച്ച് അമരീന്ദറിനെ പോലെ ശക്തനായൊരു നേതാവിനെ കൈവിടാൻ ഉണ്ടായ തിരുമാനം പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നു. വിമത നീക്കവും ഹൈക്കമാന്റിന്റെ നിലപാടുകളുമാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമാണെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

അതിനിടെ പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിയിലും അമരീന്ദറിന്റെ രാജിയിലും രാഹുൽ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിഷാദിന്റെ വാക്കുകളിലേക്ക് '
''രാഹുൽ ഗാന്ധി,ഈ വീടിന്റ്റെ ഐശ്വര്യം''
--- ബി ജെ പി..ഈ വാചകം അന്വർത്ഥമാകാൻ തുടങ്ങിയിട്ട് നാളേറെയായി...തെളിച്ച് പറഞ്ഞാൽ 2014 മുതൽ...ബി ജെ പി തിരഞ്ഞെടുപ്പിൽ അനായസേന,വിജയിക്കുന്നതിന്റ്റേയും,പല
സംസ്ഥാനങ്ങളിൽ അധികാരത്തിൽ
എത്തുകയും ചെയ്തതിന്റ്റെ ഗുട്ടൻസ്
മനസ്സിലാക്കാൻ,പാഴൂർ പടിപ്പുരയിൽ പോയി
കവടി നിരത്തണ്ട എന്ന് സാരം..

മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന
മഹാ (ചുമ്മ ഒരം ഗുമ്മിന്) പ്രസ്ഥാനത്തിന്റ്റെ
തകർച്ചയുടെ പെട്ടിയുടെ അവസാന,ആണിക്കല്ലും അടിച്ചിട്ടേ,അമ്മയും മകനും തൃപ്തിയാകൂ...കുറേ നാൾ ഏ കെ ആന്റ്റണി,അഹമ്മദ് പട്ടേൽ,അംബികാ സോണി ത്രയം അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് പോയിരുന്നെങ്കിൽ,ഇന്ന് ആ പണി ചെയ്യുന്നത്
വാർ റൂം പോരാളി കെ സി വേണുഗോപാലും
സിൽബന്ധികളുമാണ്...

ജനപിന്തുണയുളള നേതാക്കന്മാരെ തിരഞ്ഞ്
പിടിച്ച് ഒതുക്കാൻ,അമ്മ സോണിയക്കും
മകൻ രാഹുലിനും ഒരു പ്രത്യേക മെയ് വഴക്കമുണ്ട്...
പഞ്ചാബിൽ അമരീന്ദറിനെ ഒതുക്കിയതാണ്
ഏറ്റവും പുതിയത്....കോൺഗ്രസ്സുകാരുടെമുന്നിൽ,ഇനി രണ്ട്
ഓപ്ഷനുകൾ മാത്രം...രാഹുൽ സ്തുതികളിൽ അഭിരസിച്ച്,കോൺഗ്രസ്സ് എന്ന മുങ്ങുന്ന
കപ്പലിൽ തുടരാം...
Recommended Video

അല്ലെങ്കിൽ,അമ്മയേയും മകനേയും തളളി
പറഞ്ഞ് അന്തസ്സായി മതേതര,ജനാധിപത്യ
ചേരിയിൽ ചേർന്ന് പ്രവർത്തിക്കാം...
The choice is yours...ചുമ്മ പറഞ്ഞുവെന്ന് മാത്രം...അറിയാത്ത പുളളക്ക് ചൊറിയുമ്പോൾ
അറിയും..എന്നൊരു ചൊല്ലുണ്ട്...
അപ്പോൾ..ബൈ...












Click it and Unblock the Notifications