'കറുത്ത മാസ്‌ക് നിരോധിക്കാന്‍ മാത്രം മണ്ടത്തരം കാട്ടുന്ന ആളാണോ മുഖ്യമന്ത്രി'; പ്രതികരിച്ച് മേജര്‍ രവി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകല്‍ വ്യാജമാണെന്ന് സംവിധായകന്‍ മേജര്‍ രവി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അത്തരമൊരു ഉത്തരവ് ഉണ്ടായിട്ടില്ല. വാര്‍ത്ത കേട്ടയുടന്‍ താന്‍ എ എ റഹീം എംപി ഉള്‍പ്പടെയുള്ള നിരവധി സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചിരുന്നെന്നും മേജര്‍ രവി പറഞ്ഞു.

ചില സമ്മേളന സ്ഥലങ്ങളില്‍ സംഘാടകര്‍ ആണ് കറുത്ത മാസ്‌ക് ധരിക്കരുതെന്ന് പറഞ്ഞത്. മാധ്യമങ്ങള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. കറുപ്പ് ഇട്ടാല്‍ പ്രശ്‌നമാകും, മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട് കറുപ്പ് കണ്ടാല്‍ അവനെ പിടിച്ച് അറസ്റ്റ് ചെയ്യണം എന്ന്. അങ്ങനെയാണെങ്കില്‍ എന്റെ തലമുടിയും മീശയുമെല്ലാം കറുപ്പാണ്. ഒരു മുഖ്യമന്ത്രി അത്തരമൊരു ഉത്തരവ് ഇറക്കിയുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടതാണെന്നും മേജര്‍ രവി പറഞ്ഞു.

കേന്ദ്രം പണ്ട് ബീഫ് നിരോധിച്ചപ്പോള്‍ ഭയങ്കര കോലാഹലങ്ങളായിരുന്നു. അന്ന് കോണ്‍ഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും മുസ്ലീം ലീഗ് ആയാലും പ്രതി,ധേിച്ചിരുന്നു. അന്ന് ഞാന്‍ പ്രതികരിച്ചില്ല. എന്തൊക്കെ കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് നേതാക്കന്മാരല്ല. ആര് തന്നെയായാലും നന്നായി ഭരിച്ചാല്‍ ഞാന്‍ ഇടപെടാറില്ല. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഞാന്‍ അധ്വാനിച്ചാല്‍ മാത്രമേ എന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാന്‍ സാധിക്കുകയുള്ളു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ കൈ വിട്ടുപോകുന്ന കളികള്‍ കാണുമ്പോള്‍ ഞാന്‍ പ്രതികരിക്കാറുണ്ടെന്ന് മേജര്‍ രവി വ്യക്തമാക്കി.

ഈ മാസ്‌കിന്റെ സംഭവം കാണുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത തോന്നുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ആണോ ഇത് സംഭവിക്കുന്നത്. എനിക്ക് സഹോദരനെ പോലുള്ള എ എ റഹീം എം പിയെ ബന്ധപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളോടും സംസാരിച്ചു. അവിടെ നിന്ന് കിട്ടിയ അറിവ് എന്താണെന്ന് വച്ചാല്‍ മുഖ്യമന്ത്രി ഒരു ഉത്തരവും ഇറക്കിയിട്ടില്ല എന്നതാണ്.

മാധ്യമങ്ങള്‍ക്കെതിരെയും മേജര്‍ രവി വിമര്‍ശനം ഉന്നയിച്ചു. മാധ്യമങ്ങള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ്. അങ്ങനെയുള്ള ജനങ്ങളോട് സത്യസന്ധമല്ലാതെ പ്രക്ഷോപം ഉണ്ടാക്കാനായി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അത് ഈ സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണ്. അത് ഏത് മാധ്യമം ചെയ്താലും. കാരണം കമ്മ്യൂണിസ്റ്റിനെ ചെറുക്കുന്ന ഒരുപാട് പേര്‍ ഇവിടുണ്ട്. അവര്‍ ഇത് പങ്കുവെക്കുമെന്നും മേജര്‍ രവി പറയുന്നു.

ഇതുപോലൊരു ഉത്തരവ് ഇറക്കാന്‍ മാത്രം മണ്ടത്തരം കാട്ടുന്ന ആളാണോ നമ്മുടെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് പുറത്താണ് ഞാന്‍ നാലാള്‍ പോലെ ചികഞ്ഞ് അന്വേഷിച്ചത്. ആ ഭാഗത്ത് നിന്ന് ആര്‍ക്കും അത്തരമൊരു ഉത്തരവ് വന്നിട്ടില്ല. പൊലീസുകാര്‍ക്കും വന്നിട്ടില്ല. ഏതോ ഒരു സമ്മേളന സ്ഥലത്ത് സംഘാടകര്‍ പറഞ്ഞു കറുപ്പ് ഇട്ടുകൊണ്ട് വരുവാന്‍ പാടില്ല എന്ന്. ഒരു കാര്യത്തിന്റെ സത്യസന്ധത മനസ്സിലാക്കാതെ വെട്ടുകത്തിയുമെടുത്ത് ഇറങ്ങി കഴിഞ്ഞാല്‍ നമ്മുടെ മനസമാധാനം ആണ് നഷ്ടമാകുന്നതെന്ന് മേജര്‍ രവി പറഞ്ഞു.

മീഡിയയില്‍ കയറിയിരുന്നു എന്തും വിളിച്ച് പറയാം എന്ന് വിശ്വസിക്കുന്നവര്‍ ജനങ്ങളെ മണ്ടന്മാരാക്കുന്നത് ആണ് നമ്മള്‍ ഇപ്പോള്‍ നോക്കുന്നത്. നിങ്ങള്‍ പറയുന്നത് ഈ ജനങ്ങള്‍ വിശ്വസിക്കും. എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് അത്തരമൊരു ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വന്നിട്ടില്ല എന്നാണ്. അപ്പോള്‍ ആ ട്രോളുകള്‍ നമുക്ക് അങ്ങ് നിര്‍ത്താം- മേജര്‍ രവി പറഞ്ഞു.












Click it and Unblock the Notifications